»   » ബാഹുബലിക്കമ്മലുമായി സംയുക്ത ഭാവനയെക്കാണാനെത്തി, തിരിച്ചുപോയപ്പോള്‍ ഇതായിരുന്നു അവസ്ഥ!

ബാഹുബലിക്കമ്മലുമായി സംയുക്ത ഭാവനയെക്കാണാനെത്തി, തിരിച്ചുപോയപ്പോള്‍ ഇതായിരുന്നു അവസ്ഥ!

Posted By:
Subscribe to Filmibeat Malayalam

ഭാവനയുടെ അടുത്ത സുഹൃത്താണ് സംയുക്ത വര്‍മ്മ. ഒരേ നാട്ടുകാരും അനിയത്തിയുടെ സഹപാഠിയുമായ ഭാവനയുടെ കല്യാണം സംയുക്ത ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു. അടുത്ത സുഹൃത്തുക്കളെ മാത്രമായിരുന്നു നിശ്ചയ ചടങ്ങിന് ക്ഷണിച്ചത്. അന്നും സംയുക്ത പങ്കെടുത്തിരുന്നു. വിവാഹത്തിലും താരമായത് സംയുക്തയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

മീനാക്ഷി എന്നും ദിലീപിനൊപ്പമാണ്, പ്രതിസന്ധി ഘട്ടത്തിലും അച്ഛനെ കൈവിടാതെ ഈ താരപുത്രി നിന്നു!

മുടിവെട്ടിയപ്പോള്‍ നസ്രിയയുടെ ക്യൂട്ട്നസ് കൂടിയോ?കണ്ണെടുക്കാന്‍ തോന്നുന്നില്ല ഈ ചിത്രങ്ങളില്‍ നിന്ന്

ബാഹുബലി കമ്മലണിഞ്ഞായിരുന്നു സംയുക്ത വര്‍മ്മ എത്തിയത്. ബിജു മേനോനും മകന്‍ ദക്ഷ് ധാര്‍മ്മിക്കിനുമൊപ്പമായിരുന്നു സംയുക്ത വര്‍മ്മ എത്തിയത്. ചെവിയില്‍ നിറഞ്ഞു നിന്നിരുന്ന കമ്മല്‍ മുടിയിലൂടെ പുറകിലേക്ക് കൊളുത്തിവെച്ചിരുന്നു. സംയുക്തയുടെ ബാഹുബലിക്കമ്മലിനെ ട്രോളര്‍മാരും വെറുതെ വിട്ടില്ല.

കല്യാണത്തിന് പോയി വന്നതിന് ശേഷം

ഭാവനയുടെ കല്യാണത്തിന് പോയി വന്നതിന് ശേഷം ഇതായിരുന്നു സംയുക്തയുടെ അവസ്ഥ. കമ്മല്‍ ഊരി വെച്ചതിന് ശേഷമുള്ള അവസ്ഥ ഇതാണ്.

താരമായി മാറി

ഭാവനയുടെ വിവാഹ വിരുന്നില്‍ താരമായി മാറിയത് സംയുക്ത വര്‍മ്മയായിരുന്നു. താരത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

ബിജു മേനോനും ദക്ഷ് ധാര്‍മ്മികും

ബിജു മേനോനും മകന്‍ ദക്ഷ് ധാര്‍മ്മികിനുമൊപ്പമാണ് സംയുക്ത വര്‍മ്മ എത്തിയത്. ഭാവനയെ അനിയത്തിപ്പോലെയാണ് താരം കാണുന്നത്. സംയുക്തയുടെ അനിയത്തിയുടെ ക്ലാസ്‌മേറ്റ് കൂടിയാണ് ഭാവന.

ചടങ്ങുകളിലെ താരം

ഭാവനയുടെ വിവാഹത്തില്‍ മാത്രമല്ല ലാലിന്റെ മകളുടെ വിവാഹ വിരുന്നിലും സംയുക്ത വര്‍മ്മ പങ്കെടുത്തിരുന്നു. അതിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സിനിമയിലേക്കുള്ള തിരിച്ചുവരവ്

വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന താരത്തിന് ഇനിയെങ്കിലും തിരിച്ചുവന്നൂടെയെന്നാണ് ആരാധകരുടെ ചോദ്യം. നിരന്തരമായി പ്രേക്ഷകര്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചുകൊണ്ടേയിരിക്കുകയാണ്.

സിനിമയിലെ ഹിറ്റ് ജോഡികള്‍

ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നില നിര്‍ത്തുന്ന താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മഴയില്‍ നിന്നും മേഘമല്‍ഹാറിലേക്കും മധുരനൊമ്പരക്കാറ്റിലുമൊക്കെ തകര്‍ത്തഭിനയിച്ച ഹിറ്റ് ജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ പ്രേക്ഷകരായിരുന്നു ഏറെ സന്തോഷിച്ചത്.

യോഗയ്ക്കിടയിലെ ചിത്രങ്ങള്‍ വൈറലായിരുന്നു

വിവാഹ ശേഷം കുടുംബ കാര്യങ്ങളുമായി കഴിയുന്നതിനിടയില്‍ സംയുക്ത യോഗ പരിശീലനം തുടങ്ങിയിരുന്നു. യോഗാ പ്രാക്റ്റീസിങ്ങിന് ഇടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പഴയതിനേക്കാളും സുന്ദരിയായിരിക്കുന്നു

ശാലീന സുന്ദരിയായ പെണ്‍കുട്ടിയായാണ് സംയുക്ത വര്‍മ്മ സിനിമയില്‍ തുടക്കം കുറിച്ചത്. ജയറാം ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് താരം സിനിമയില്‍ പ്രവേശിച്ചത്.

നായികയായി തിളങ്ങി നിന്നു

ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരം കൂടിയാണ് സംയുക്ത. 18 ചിത്രങ്ങളിലേ വേഷമിട്ടിട്ടുള്ളുവെങ്കിലും പ്രധാന താരങ്ങളോടൊപ്പം അഭിനയിക്കാന്‍ ഈ നായികയ്ക്ക് കഴിഞ്ഞിരുന്നു.

ബിജു മേനോനുമായുള്ള പ്രണയം

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ ബിജു മേനോന്‍ സംയുക്ത താരജോഡികള്‍ തകര്‍ത്തഭിനയിച്ച ചിത്രങ്ങളാണ് ഇവ. സ്‌ക്രീനില്‍ മികച്ച പ്രണയം പുറത്തെടുക്കുമ്പോള്‍ ഇവരുടെ ഉള്ളിലും പ്രണയം തളിര്‍ത്തിരുന്നു.

വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞു

ദിലീപ് ചിത്രമായ കുബേരനിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്ന താരം ഇടയ്ക്ക് പരസ്യങ്ങളില്‍ മുഖം കാണിച്ചിരുന്നു.

ബിജു മേനോന്റെ നായികയായി പരിഗണിച്ചിരുന്നു

സംയുക്ത സിനിമയില്‍ അഭിനയിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്ന് ബിജു മേനോന്‍ വ്യക്തമാക്കിയിരുന്നു. താന്‍ നായകനായി അഭിനയിച്ച സാള്‍ട്ട് മാംഗോ ട്രീയിലേക്ക് നായികയെ അന്വേഷിക്കുന്നതിനിടയില്‍ അഭിനയിക്കുന്നോ എന്ന് താരം സംയുക്തയോട് ചോദിച്ചിരുന്നു. ഇനി അതൊന്നും വേണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.

അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത്

സിനിമയില്‍ ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത് സംയുക്ത തന്നെയായിരുന്നു. കുടുംബ കാര്യങ്ങളും മകന്റെ കാര്യവുമൊക്കെയായി കഴിയാനാണ് അവര്‍ തീരുമാനിച്ചതെന്നതായിരുന്നു ബിജു മേനോന്‍റെ മറുപടി.

ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്

ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് ബിജു മേനോനും സംയുക്തയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ദിലീപിന്റെ നായികയായാണ് സംയുക്ത വേഷമിട്ടത്. കാവ്യാ മാധവനായിരുന്നു ബിജു മേനോന്റെ നായികയായി എത്തിയത്.

പരസ്യ ചിത്രങ്ങളുമായി എത്തിയിരുന്നു

വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞുവെങ്കിലും പരസ്യ ചിത്രങ്ങളില്‍ സംയുക്ത സാന്നിധ്യം അറിയിക്കാറുണ്ട്.

English summary
Samyuktha Varma's Bahubali ear ring gets trolled.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam