"സിനിമയിൽ നിന്ന് ലഭിച്ച സമ്പാദ്യം, അതേക്കുറിച്ച് ചിന്തിക്കുന്നില്ല, ഭാര്യയെന്നതിന് പുറമെയുള്ള ഉത്തരവാദിത്വം"

അഭിനയ രം​ഗത്ത് വളരെ കുറച്ച് വർഷങ്ങൾ മാത്രമേ സംയുക്ത വർമയെ കണ്ടിട്ടുള്ളൂ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ആദ്യ സിനിമയിലൂടെ തന്നെ സംയുക്ത പ്രേക്ഷക പ്രീതി നേടി. ഭാവന എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച സംയുക്തയ്ക്ക് മികച്ച നടിക്കുള്ള ​സംസ്ഥാന പുരസ്കാരവും ലഭിച്ചു. പിന്നീടിങ്ങോട്ട് ശ്രദ്ധേയ സിനിമകൾ സംയുക്തയെ തേടി തുടരെ വന്നു. തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ്, മഴ, മേഘമൽഹാർ തുടങ്ങിയ സിനിമകൾ സംയുക്ത വർമയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി മാറ്റി.

നടൻ ബിജു മേനോനുമായുള്ള വിവാഹ ശേഷമാണ് സംയുക്ത അഭിനയ രം​ഗം വിട്ടത്. മുമ്പൊരിക്കൽ സംയുക്ത സിനിമാ രം​ഗത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു ന‌ടി. രണ്ട് കൊല്ലമേ നിന്നി‌ട്ടുള്ളൂ എങ്കിലും എനിക്കിഷ്ടപ്പെട്ട ഒരുപാ‌ട് കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ചിലത് കഥ എനിക്കിഷ്ടമായിരിക്കും. കഥാപാത്രം എനിക്കത്ര ഇഷ്ടമുണ്ടായിരിക്കില്ല. ചിലത് നല്ല കഥാപാത്രം ആയിരിക്കും, പക്ഷെ കഥ എനിക്കത്ര ഇഷ്ട‌മായിരിക്കില്ല. കഥയെയും കഥാപാത്രത്തേക്കാളും കൂടെ വർക്ക് ചെയ്തവർക്കൊപ്പം എൻജോയ് ചെയ്ത വർക്കുകളുണ്ട്. ഒരിക്കലും മറക്കാനാവാത്ത കഥാപാത്രം ആദ്യം ചെയ്ത ഭാവനയാണ്. സിനിമയിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ സമ്പത്ത് എന്റെ പേരാണ്.

Samyuktha Varma

ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷം വിവാഹമായിരുന്നു. പിന്നെ ബിജുവേട്ടനൊപ്പമുള്ള സമയങ്ങളും. എനിക്ക് നാല് ചേട്ടത്തിയമ്മമാരാണ്. ചേടത്തിയമ്മ എന്ന് വിളിക്കുന്നേയുള്ളൂ. അവരൊക്കെ എന്റെ ഫ്രണ്ട്സാണ്. അവരോടാെപ്പമുള്ള സമയം സന്തോഷകരമാണ്. സിനിമയിലേക്ക് വരണമെന്നുണ്ടായിരുന്നില്ല. പക്ഷെ മോഡലിം​ഗ് ഞാൻ ചെയ്തിരുന്നു. സിനിമ മോശം ഫീൽഡ‍ാണ്, മോഡലിം​ഗ് നല്ല ഫീൽ‍ഡാണ് എന്നൊരു തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു.

ചിലപ്പോൾ എന്റെ പ്രായത്തിന്റേതായിരിക്കും. ആ സമയത്ത് വന്ന ഒന്ന് രണ്ട് സിനിമകൾ ഞാൻ വേണ്ടെന്ന് വെച്ചു. അത് കഴിഞ്ഞാണ് പിന്നെ സത്യൻ അങ്കിൾ വിളിച്ചത്. അഭിനയ രം​ഗത്തേക്ക് ഇനി തിരിച്ച് വരിക എന്നത് പിന്നീടുള്ള കാര്യമാണ്. ഇപ്പോൾ ഞാനതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. കാരണം ഞങ്ങളു‌ടെ ജീവിതം തു‌ടങ്ങിയിട്ടേയുള്ളൂ. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്.

Samyuktha Varma

ഭാര്യയെന്നതിന് പുറമെ അമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്വവുമുണ്ട്. ആ ഉത്തരവാദിത്വമൊക്കെ എനിക്ക് മാനേജ് ചെയ്യാൻ പറ്റുന്ന പ്രായമാകുമ്പോൾ വന്നേക്കാം. അഭിനയത്തിനങ്ങനെ പ്രായമില്ല. എപ്പോൾ വേണമെങ്കിലും അഭിനയിക്കാം. എന്നെങ്കിലും തിരിച്ച് വരുമോ എന്നറിയില്ല. പക്ഷെ ഇനി അഭിനയിക്കുകയേ ഇല്ലെന്ന വാശി തനിക്കില്ലെന്നും സംയുക്ത വർമ പറഞ്ഞു.

വിവാഹശേഷം വലിയ അവസരങ്ങൾ സിനിമകളിൽ നിന്നും വന്നെങ്കിലും നടി തിരിച്ച് വരവിന് തയ്യാറായില്ല. പഴശ്ശിരാജ എന്ന മമ്മൂട്ടി ചിത്രത്തിലേക്ക് ആദ്യം നായികയായി സംയുക്തയെ പരി​ഗണിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിം​ഗ് നടന്നില്ല. അമ്മയായതിനാൽ ഇപ്പോൾ അഭിനയം വേണ്ടെന്ന് സംയുക്ത തീരുമാനിച്ചു. അഭിനയ രം​ഗം വിട്ടെങ്കിലും തന്റേതായ തിരക്കുകളിലാണ് സംയുക്ത. യോ​ഗയും മറ്റുമായി തന്റെ സ്വകാര്യ ജീവിതം നയിക്കുന്നു. ബിജു മേനോൻ സിനിമകളുടെ തിരക്കിലാണ്.

More from Filmibeat

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X