Don't Miss!
- Technology
Asus ROG Flow Z13 2022 Review: അസൂസ് ആർഒജി ഫ്ലോ Z13 ഗെയിമിങിൽ കരുത്തൻ തന്നെ
- Sports
പേരുകേട്ട താരങ്ങള്‍, പക്ഷെ നിര്‍ണ്ണായക ലോകകപ്പില്‍ നിറം മങ്ങി, ഇന്ത്യയുടെ അഞ്ച് പേരിതാ
- Automobiles
Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ
- News
യുഎസിനെ 150 വർഷം പിന്നോട്ട് കൊണ്ടുപോയി: ഗർഭച്ഛിദ്രാവകാശ നിരോധന വിധിയിൽ ജോ ബൈഡന്
- Lifestyle
ഹൃദയാരോഗ്യം സംരക്ഷിക്കും ഈ ചായകള്‍; ദിനവും കുടിച്ചാല്‍ ഗുണം പലത്
- Finance
വിലക്കയറ്റത്തിൽ ഇവർക്കെന്താ കുലക്കമില്ലാത്തത്, ഉരുളകിഴങ്ങിന് വില കൂടിയാലും ലെയ്സിന് 10 രൂപ തന്നെ! കാരണമിതാണ്
- Travel
ഗോവ കാണാന്‍ പോകാം... ഇന്‍സ്റ്റഗ്രാം കളറാക്കാം... ഗോവയിലെ കിടിലന്‍ ഇന്‍സ്റ്റഗ്രാമബിള്‍ ലൊക്കേഷനുകള്‍
ബിജുച്ചേട്ടനെ കാണാതെ ആകെ ടെന്‍ഷനടിച്ചു, മകന് അന്ന് കുഞ്ഞാണ്, ദേഷ്യം വന്ന സംഭവം പറഞ്ഞ് സംയുക്ത
യൂത്തും കുടംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് സംയുകത വര്‍മ. വളരെ ചെറിയ കാലയളവില്‍ മാത്രമ നടി സിനിമയില്‍ തിളങ്ങി നിന്നിട്ടുളളൂവെങ്കിലും ആരാധകര്‍ക്ക് ഒരു കുറവുമില്ല . ഇന്നും സംയുക്തയുടെ ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. മഞ്ജു വാര്യർ വന്നത് പോലെ പ്രേക്ഷകര്‍ മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്ന നടിയാണ് സംയുക്ത വര്‍മ.
1999ല്‍ പുറത്ത് വന്ന വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടി 2002ലാണ് അഭിനയം അവസാനിപ്പിക്കുന്നത്. ദിലീപ് നായകനായി എത്തിയ കുബേരനിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
Also Read: 'പഴശ്ശിരാജയിലെ കനിഹയുടെ വേഷം ഞാൻ ചെയ്യേണ്ടതായിരുന്നു, അഭിനയം നിർത്തിയതിൽ സങ്കടമില്ല'; സംയുക്ത വർമ!
സിനിമയില്‍ നിന്ന് മാത്രമല്ല മിനിസ്ക്രീനില്‍ നിന്നും സോഷ്യല്‍മീഡിയയില്‍ നിന്നുമെല്ലാം നടി അകലം പാലിച്ചിരുന്നു. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സംയുക്ത ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഏകദേശം 17 വര്‍ഷത്തിന് ശേഷമാണ് നടി അഭിമുഖം നല്‍കുന്നത്. കുടുംബജീവിതത്തെ കുറിച്ചും സിനിമയില്‍ നിന്ന് ബ്രേക്കെടുത്തതിനെ കുറിച്ചുമൊക്കെ നടി പറയുന്നുണ്ട്. ബിഹൈന്‍വുഡ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

കുടുംബജീവിതം മനസ് തുറന്ന് ആസ്വദിക്കുകയാണ് സംയുക്ത. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് നടി വിവാഹിതയാവുന്നത്. എന്നാല്‍ വീണ്ടും തിരിച്ച് വരണമെന്ന് തോന്നിയിട്ടില്ലെന്നാണ് നടി പറയുന്നത്. 'ഈ കാലയളവില്‍ നിരവധി കഥകള്‍ കേട്ടിരുന്നു. എന്നാല്‍ അത് അങ്ങനെ തന്നെയങ്ങ് പോയി. ഇതിനിടയ്ക്ക് ക്ലാസും മറ്റു കുറെ കാര്യങ്ങള്‍ വന്നു. ഇതിനിടയ്ക്ക് ഒരിക്കല്‍ പോലും ബോറടിച്ചില്ല'; സംയുക്ത പറയുന്നു.
Also Read: ആനി അന്ന് ആകെ ചമ്മി; ആ പഴയ സ്കൂള്‍ സംഭവം പറഞ്ഞ് നൈല ഉഷ, ഇരുവരും തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ട്...
'ഇത്രയും കാലത്തിനിടെ ലോക്ക് ഡൗണ്‍ സമയത്താണ് ആകെ ബോറടിച്ചത്. ആദ്യത്തെ തവണ കുഴപ്പമില്ലായിരുന്നു. ബിജുവേട്ടനും മോനും ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാം തവണ പുറത്തൊന്നും പോകാന്‍ കഴിയാതെ ആകെ ബോറായി'; അഭിമുഖത്തില്‍ നടി വ്യക്തമാക്കി.

അഭിമുഖത്തിന്റെ തുടക്കം മുതല്‍ വളരെ ചിരിച്ച് കൊണ്ട് കൂളായിട്ടാണ് സംയുക്ത സംസാരിച്ചത്. എന്നാല്‍ ചിരി മാത്രമല്ല ദേഷ്യവും വരാറുണ്ടെന്നും നടി ചിരിച്ച് കൊണ്ട് തന്നെ പറഞ്ഞു. നിലവില്‍ ദേഷ്യം വന്നിട്ട് അഞ്ചാറ് വര്‍ഷമായെന്നും വന്നാല്‍ പിടിച്ചാല്‍ കിട്ടില്ലെന്നാണ് പറയുന്നത്. ദേഷ്യം വരാറില്ലേ എന്നുളള ചോദ്യത്തിനായിരുന്നു മറുപടി. ഒപ്പം ഒരു സംഭവവും പങ്കുവെയ്ക്കുന്നുണ്ട്.

സംയുക്തയുടെ വാക്കുകള്‍ ഇങ്ങനെ... 'ഒരു യാത്രയ്ക്കിടയിലാണ് അവസാനമായി ദേഷ്യം വന്നത്. അന്ന് ദക്ഷ് വളരെ കുഞ്ഞാണ്. എനിക്ക് ഒട്ടും പരിചയമില്ലാത്ത സ്ഥലമായിരുന്നു. ബിജുവേട്ടന് പുറത്ത് നിന്ന് ഉച്ചഭക്ഷണം കഴിക്കാമെന്ന് പറഞ്ഞിട്ട് രാവിലെ പുറത്തേയ്ക്ക് പോയി. വേഗം വരാമെന്ന് പറഞ്ഞാണ് പോയത്. ഞാന്‍ പുറത്ത് പോകാന്‍ വേണ്ടി റെഡിയായി ഇരിക്കുകയായാണ്' ; സംയുക്ത തുടര്‍ന്നു.

'അങ്ങനെ ഉച്ചയായിട്ടും വൈകുന്നേരമായിട്ടും ആളെ കാണുന്നില്ല. എനിക്ക് ആകെ ടെന്‍ഷനും പേടിയുമൊക്കെ തോന്നി. രാത്രി കിടന്നിട്ടും ഉറക്കം വരുന്നില്ല. ഏകദേശം പുലര്‍ച്ചെ മൂന്ന് മണിയായി. ഒരു കോഫി കുടിക്കാമെന്ന് കരുതി താഴേയ്ക്ക് പോയപ്പോഴുണ്ട് വളരെ ചിരിച്ച് സന്തോഷത്തോടെ ബിജുവേട്ടന് കയറി വരുന്നു. എന്നിട്ട് എന്താ ഈ നേരത്ത് കോഫി കുടിക്കുന്നതെന്നൊരു ചോദ്യവും. അവിടെ നിന്ന് റൂമില്‍ എത്തിയതിന് ശേഷം എന്താണ് ചെയ്തതെന്ന് എനിക്കൊരു ഓര്മയുമില്ല. എടുത്തെറിയാനായി ടേബിള്‍ ലാമ്പ് എടുത്തപ്പോള്‍ മോന് ഉണര്‍ന്നു. എന്നിട്ട് ബിജുവേട്ടനോട് 'അച്ഛാ അമ്മ നമ്മളെ കൊല്ലുമോ' എന്നൊരു ചോദ്യം. അപ്പോഴും എന്റെ ദേഷ്യ മാറിയിട്ടില്ല'.
'ഇല്ലെടാ, കൊല്ലുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ബിജുവേട്ടന്റെ മറുപടി. അത് ശരിക്കും എന്നെ ചിരിപ്പിച്ചു. കരയണോ ചിരിക്കണോ എന്ന് അറിയാന്‍ വയ്യായിരുന്നു. അന്ന് ബാത്ത് റൂമില്‍ പോയി നിന്ന് ഒരുപാട് കരഞ്ഞു. പക്ഷെ അന്ന് തീരുമാനിച്ചതാണ് ഇനി ഇങ്ങനത്തെ ദേഷ്യം വരാ പാടിയെന്ന്. നമ്മള് ബാലന്‍സ്ഡായിരിക്കണം'; നടി കൂട്ടിച്ചേര്‍ത്തു.