twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യ സിനിമയ്ക്ക് ശേഷം സംയുക്ത വര്‍മ്മയ്ക്ക് ഭാഗ്യം കൊണ്ട് വന്നത് ദിലീപ്, സുരേഷ് ഗോപി ചിത്രം

    |

    ഇതുവരെ ഉണ്ടായിരുന്ന കേരളത്തിലെ മികച്ച നടിമാര്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ആദ്യം പറയുന്നവരില്‍ സംയുക്ത വര്‍മ്മയും ഉണ്ടാകും. കേവലം നാല് വര്‍ഷങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഈ കാലയളവിനുള്ളില്‍ മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ സംയുക്തയ്ക്ക് സാധിച്ചിരുന്നു. ജയറാമിന്റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ്മ വെള്ളിത്തിരയിലെത്തുന്നത്.

    ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സംയുക്ത നേടിയിരുന്നു. അടുത്തിടെ ഈ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളുമായി നടി രംഗത്ത് വന്നിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി. ഒറ്റപ്പാലത്ത് വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നതെന്നായിരുന്നു നടി തന്നെ പറഞ്ഞത്.

    സിനിമകളെ കുറിച്ച് സംയുക്ത വർമ്മ

    പ്രത്യേകമായൊരു അനുഭൂതിയാണ് അവിടെ നിന്നും ലഭിച്ചിരുന്നത്. ഇപ്പോഴും ഒറ്റപ്പാലത്ത് കൂടി സഞ്ചരിക്കാന്‍ അതേ കാറ്റ് വീശുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. ആദ്യ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നവരെല്ലാം ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു. ഇപ്പോഴും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണതെന്നാണ് അടുത്തിടെ നടി പറഞ്ഞത്. എന്നാല്‍ ആദ്യ സിനിമയ്ക്ക് ശേഷം സംയുക്ത അഭിനയിച്ചതൊക്കെ വിജയമായിരുന്നോ എന്ന് ചോദിച്ചാല്‍ ആവറേജ് പ്രകടനമായിരുന്നുവെന്ന് വേണം പറയാന്‍. സംയുക്ത വർമ്മയെ കുറിച്ച് അധികമാർക്കും അറിയാൻ വഴിയില്ലാത്ത കാര്യങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്.

    സിനിമകളെ കുറിച്ച് സംയുക്ത വർമ്മ

    'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന സിനിമയ്ക്ക് ശേഷം സംയുക്ത വര്‍മ്മ ഡേറ്റ് നല്‍കിയ സുരേഷ് ഗോപി ചിത്രം 'വാഴുന്നോര്‍' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതില്‍ നായിക വേഷമല്ലെങ്കിലും സുരേഷ് ഗോപിയുടെ സഹോദരി കഥാപാത്രമായി സംയുക്ത വര്‍മ്മ സിനിമയിലുടനീളം നിറഞ്ഞു നിന്നിരുന്നു. ചിത്രത്തില്‍ കൃഷ്ണയായിരുന്നു സംയുക്തയുടെ ജോഡിയായി അഭിനയിച്ചത്. ശരാശരി വിജയം നേടിയ ലാല്‍ ജോസ് -ദിലീപ് ചിത്രം 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമയിലും സംയുക്ത നായിക തുല്യമായ നല്ലൊരു വേഷം ചെയ്തിരുന്നു.

     സിനിമകളെ കുറിച്ച് സംയുക്ത വർമ്മ

    'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന സിനിമയ്ക്ക് ശേഷം സംയുക്തയെ നായികയായി വിളിച്ചത് ശ്രീനിവാസന്‍ നായകനായ 'അങ്ങനെ ഒരു അവധിക്കാലത്ത്' എന്ന സിനിമയിലേക്കായിരുന്നു. പക്ഷേ സംയുക്ത വര്‍മ്മക്ക് ആ ചിത്രം ഒരു നായിക എന്ന നിലയില്‍ വലിയ മാര്‍ക്കറ്റ് വാല്യൂ നല്‍കിയില്ല. വീണ്ടും ശ്രീനിവാസന്റെ തിരക്കഥയില്‍ ജയറാമിന്റെ നായികായി 'സ്വയംവരപ്പന്തല്‍' ചെയ്ത സംയുക്തയ്ക്ക് മലയാള സിനിമയിലെ ഹിറ്റ് നായിക എന്ന പേര് നേടിയെടുക്കാന്‍ ആ സിനിമയിലൂടെയും കഴിഞ്ഞില്ല.

    Recommended Video

    വിവാഹം കഴിഞ്ഞിട്ടും ഈ നടിമാരുടെ സൗന്ദര്യ രഹസ്യം ഇതാണ്
    സിനിമകളെ കുറിച്ച് സംയുക്ത വർമ്മ

    തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്റെ 'മഴ'യും കമലിന്റെ 'മധുരനൊമ്പരക്കാറ്റും' സംയുക്തയിലെ നടിയുടെ അഭിനയ സാധ്യത അടയാളപ്പെടുത്തിയിരുന്നു. സംയുക്ത നായികയായ രാജസേനന്‍-ജയറാം കൂട്ടുകെട്ടിലെ 'നാടന്‍ പെണ്ണും നാട്ടുപ്രമാണിയും' ബോക്‌സ് ഓഫീസില്‍ ഏല്‍ക്കാതെ പോയപ്പോള്‍ 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന സിനിമക്ക് ശേഷം സംയുക്ത വര്‍മ്മ എന്ന നായിക നടിയെ കൂടുതല്‍ ജനപ്രിയമാക്കി മാറ്റിയത് 'തെങ്കാശിപ്പട്ടണ'ത്തിലെ മീനാക്ഷി എന്ന കഥാപാത്രമായിരുന്നു.

    English summary
    Samyuktha Varma Opens Up Her Struggle In Malayalam Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X