സംയുക്തയുടെ സിനിമ കണ്ട് ദക്ഷ് ധാര്‍മ്മിക്കിന്‍റെ കമന്‍റ്! അച്ഛന്‍ കൊള്ളാം! ഒപ്പം അമ്മയെപ്പോലൊരാളും!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംയുക്ത വര്‍മ്മ. ചുരുങ്ങിയ കാലമേ സിനിമയിലുണ്ടായിരുന്നുള്ളൂ ഈ താരം. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. ഇടയ്ക്ക് ചില പരസ്യങ്ങളില്‍ ബിജു മേനോനൊപ്പം സംയുക്തയും പ്രത്യക്ഷപ്പെട്ടിരുന്നു. മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും സംയുക്ത സ്വീകരിച്ചിരുന്നില്ല. സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മിക്കപ്പോഴും ബിജു മേനോന് നേരിടേണ്ടി വന്നിട്ടുണ്ട്.

സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ വിവാഹത്തിനുമൊക്കെയായി സംയുക്ത വര്‍മ്മ എത്താറുണ്ട്. യോഗ പഠനവുമായി സജീവമാണ് താരം. യോഗ ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് വൈറലായിരുന്നു. ബിജു മേനോനെക്കുറിച്ചും ദക്ഷ് ധാര്‍മ്മിക്കിനെക്കുറിച്ചും വാചാലയായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംയുക്ത വര്‍മ്മ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബിജു മേനോനെക്കുറിച്ച്

ബിജു മേനോനെക്കുറിച്ച്

പ്രണയിച്ച് വിവാഹിതരായവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തുകയാണ് ഇരുവരും. സിനിമയില്‍ കാണുന്നത് പോലെ തന്നെയാണ് ബിജു മേനോന്‍ വീട്ടിലുമെന്ന് സംയുക്ത പറയുന്നു. വീടിന്റെ പുറത്ത് ചര്‍ച്ചയാണ് സിനിമ എന്നും. പരസ്പരം സ്‌പേസ് നല്‍കുന്ന ദമ്പതികളാണ് ഇരുവരും. എനിക്ക് യോഗ ക്ലാസുകളും പ്രാക്ടീസും യാത്രയുമൊക്കെയുണ്ട്. അത് എന്റെ സന്തോഷമാണ്. അദ്ദേഹം അതിനെ എതിര്‍ക്കുകയോ വേണ്ടെന്ന് പറയുകയോ ചെയ്തിട്ടില്ല. അത് തന്റെ സന്തോഷമാണെന്നും സംയുക്ത വര്‍മ്മ പറയുന്നു.

അയ്യപ്പനും കോശിയെക്കുറിച്ച്

അയ്യപ്പനും കോശിയെക്കുറിച്ച്

ബിജു മേനോന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ബിജു മേനോനുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു ഇരുവരും പുറത്തെടുത്തത്. അടുത്ത കാലത്ത് തന്നെ സന്തോഷിപ്പിച്ച ബിജു മേനോന്റെ കഥാപാത്രങ്ങളിലൊന്നാണ് അയ്യപ്പന്‍ നായരെന്ന് സംയുക്തയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അസാധ്യ പ്രകടനമായിരുന്നു ബിജു മേനോന്റേതെന്ന് ആരാധകരും അഭിപ്രായപ്പെട്ടിരുന്നു.

യാത്രകള്‍ ആവര്‍ത്തിച്ചിട്ടില്ല

യാത്രകള്‍ ആവര്‍ത്തിച്ചിട്ടില്ല

ഷൂട്ടിംഗിന് ശേഷം ബിജു മേനോന്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രകള്‍ നടത്താറുണ്ട്്. മുന്‍പ് തന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരുമിച്ച് ഒരു ആശ്രമത്തിലേക്ക് പോയതിനെക്കുറിച്ചും സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. ഇവിടെ ഒന്നും കാണാനില്ലല്ലോ എന്ന പരാതിയായിരുന്നു അദ്ദേഹത്തിന്. അത് കേട്ട് മടുത്തതോടെ അത്തരം യാത്രകള്‍ അവസാനിപ്പിച്ചിരുന്നു. ചില സിനിമകളുടെ കഥകള്‍ പറയാറുണ്ട്. ഒരുമിച്ചാണ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാറ്. വ്യത്യസ്തമായിരിക്കും എന്ന് കരുതിയാണ് ചെയ്തത്. അത് വര്‍ക്കൗട്ടായില്ല എന്ന് ഇടയ്ക്ക് പറയാറുണ്ട്.

Recommended Video

വിവാഹം കഴിഞ്ഞിട്ടും ഈ നടിമാരുടെ സൗന്ദര്യ രഹസ്യം ഇതാണ്
മാനസിക പിന്തുണ നല്‍കാറുണ്ട്

മാനസിക പിന്തുണ നല്‍കാറുണ്ട്

മുന്‍പും അത്ര വിശദമായ സിനിമാചര്‍ച്ചകളൊന്നും വീട്ടില്‍ നടക്കാറില്ല. അഭിപ്രായങ്ങള്‍ പങ്കുവെക്കാറുണ്ട്. അത്രയേയുള്ളൂ. കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ സിനിമാജീവിതമാണ് അദ്ദേഹത്തിന്റേത്.വിജയിക്കുമ്പോള്‍ അമിതമായി സന്തോഷിക്കുകയോ പരാജയപ്പെടുമ്പോള്‍ വല്ലാതെ സങ്കടപ്പെടുകയോ ചെയ്യാറില്ല ബിജവേട്ടന്‍. അസ്വസ്ഥനാണ് അദ്ദേഹമെന്ന് തോന്നുമ്പോള്‍ താന്‍ മാനസിക പിന്തുണ നല്‍കാറുണ്ടെന്നും സംയുക്ത വര്‍മ്മ പറയുന്നു. എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്‍മാരെ ആശ്വസിപ്പിക്കാറില്ലേ, അത് താനും ചെയ്യുന്നു.

ഉഴപ്പുന്നത് മനസ്സിലാവും

ഉഴപ്പുന്നത് മനസ്സിലാവും

ബിജു മേനോന്റെ മടിയെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചില സിനിമകള്‍ കാണുമ്പോള്‍ തനിക്ക് ഉഴപ്പ് മനസ്സിലാവുമെന്നും സംയുക്ത വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സീനില്‍ ബിജുവേട്ടന്‍ ഉഴപ്പിയിട്ടുണ്ടല്ലേ എന്ന് ചോദിക്കാറുണ്ട്. അത് എനിക്ക് മാത്രമേ മനസ്സിലാവാറുള്ളൂ. അതേക്കുറിച്ച് ചോദിച്ചാല്‍ അത് ശരിയായിരിക്കുകയും ചെയ്യും.

അച്ഛന്‍ മാത്രമാണ് താരം

അച്ഛന്‍ മാത്രമാണ് താരം

മകന്‍ തന്റെ സിനിമ കണ്ടപ്പോഴുള്ള പ്രതികരണത്തെക്കുറിച്ചും സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. അച്ഛന്‍ മാത്രമാണ് അവന് സിനിമാതാരം. മഴയെന്ന ചിത്രത്തിലെ ഗാനരംഗം ടിവിയില്‍ വന്നപ്പോള്‍ അമ്മ അവനെ വിളിച്ച് കാണിച്ച് കൊടുത്തിരുന്നു. കുറച്ച് നേരം നോക്കി നിന്നതിന് ശേഷമായാണ് അവന്‍ അതേക്കുറിച്ച് പറഞ്ഞത്. അച്ഛന്‍ നന്നായിട്ടുണ്ടല്ലോയെന്നായിരുന്നു അവന്റെ കമന്റ്. കൂടെയുള്ള മനസ്സിലായോ എന്ന് അമ്മ ചോദിച്ചപ്പോള്‍ അമ്മയെപ്പോലെയുണ്ടല്ലോയെന്നായിരുന്നു മകന്റെ മറുപടിയെന്നും സംയുക്ത വര്‍മ്മ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X