സംയുക്ത വര്‍മ്മയെ കാണാനെത്തിയ അതിഥിയോ? പുതിയ വീഡിയോ പങ്കുവെച്ച് താരം! കാണൂ!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് സംയുക്ത വര്‍മ്മ. നൃത്തവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തെ മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഈ താരത്തെ പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു. മുന്‍നിര സംവിധായകരെല്ലാം സംയുക്തയുടെ ഡേറ്റിനായി കാത്തിരുന്ന സമയമുണ്ടായിരുന്നു. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് സ്‌ക്രീനിലെ നായകനുമായി താരം പ്രണയത്തിലായത്. ഓണ്‍സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ബിജു മേനോനും സംയുക്ത വര്‍മ്മയും. തുടക്കത്തില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇവരുടെ തീരുമാനത്തിന് പിന്തുണ അറിയിക്കുകയായിരുന്നു ഇരുകുടുംബവും.

വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുകയായിരുന്നു സംയുക്ത വര്‍മ്മ. മികച്ച അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും തിരിച്ചെത്തിയിരുന്നില്ല താരം. മകനായ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യവും യോഗ പഠനവുമൊക്കെയായി തിരക്കിലാണ് താരം. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ സംയുക്ത വര്‍മ്മയുടെ വിശേഷങ്ങള്‍ പുറത്തുവരാറുണ്ട്. താരം പങ്കുവെച്ച പുതിയ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

അതിഥിയാണോ

അതിഥിയാണോ

ലോക് ഡൗണ്‍ സമയത്ത് സംയുക്ത വര്‍മ്മയെ കാണാനെത്തിയ അതിഥിയാണോ ഇതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പെണ്‍മയിലിന്റെ വീഡിയോയായിരുന്നു സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അമിറ എന്ന ക്യാപ്ഷനോടെയായിരുന്നു താരം വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവാണ് താരം. സംയുക്ത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

വൈറലായ പോസ്റ്റ്

വൈറലായ പോസ്റ്റ്

കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. സിനിമാ റിലീസുകളും ഷൂട്ടിംഗുമെല്ലാം മാറ്റിവെച്ചതോടെ താരങ്ങളും വീടുകളിലേക്ക് മടങ്ങുകയായിരുന്നു. ബിജു മേനോന്‍ വീട്ടിലുണ്ടായാല്‍ ഇതാണ് അവസ്ഥയെന്ന് പറഞ്ഞായിരുന്നു സംയുക്ത എത്തിയത്. അച്ഛനും മകനും ചേര്‍ന്ന് കൊത്തുപണികള്‍ നടത്തുന്നതും അതിന് ശേഷമുള്ള അവസ്ഥയെക്കുറിച്ചുമായിരുന്നു സംയുക്ത വിവരിച്ചത്. ഈ പോസ്റ്റും വൈറലായി മാറിയിരുന്നു.

യോഗയില്‍ സജീവം

യോഗയില്‍ സജീവം

വെള്ളിത്തിരയോട് ബൈ പറഞ്ഞ സംയുക്ത യോഗയിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നുയ യോഗയില്‍ ഉപരിപഠനം നടത്തുന്നതിനെക്കുറിച്ച് വാചാലയായി താരമെത്തിയിരുന്നു. ഭാര്യയുടെ താല്‍പര്യം അതാണെന്ന് മനസ്സിലാക്കി പിന്തുണയ്ക്കുകയായിരുന്നു ബിജു മേനോന്‍. സംയുക്ത യോഗ ചെയ്യാറുണ്ടെങ്കിലും തന്നെ അതിനായി നിര്‍ബന്ധിക്കാറില്ലെന്നും താരം പറഞ്ഞിരുന്നു. പൊതുവെ കുഴിമടിയനെന്ന് പേരുള്ള തന്നെ ശല്യപ്പെടുത്താന്‍ ഭാര്യ വരാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂട്ടിയായിരുന്നു കുഴിമടിയനെന്ന പേര് ചാര്‍ത്തി നല്‍കിയത്.

സിനിമയിലേക്ക്

സിനിമയിലേക്ക്

ബിജു മേനോനൊപ്പം അഭിനയിക്കാനുള്ള അവസരവും സംയുക്തയെത്തേടി എത്തിയിരുന്നു. എന്നാല്‍ ആ അവസരം സംയുക്ത സ്വീകരിച്ചിരുന്നില്ല. ഭാര്യ അഭിനയിക്കുന്നതില്‍ എതിര്‍പ്പുകളില്ലെന്നും അതേക്കുറിച്ച് തീരുമാനിക്കേണ്ടത് സംയുക്ത തന്നെയാണെന്നുമായിരുന്നു ബിജു മേനോന്‍ പറഞ്ഞത്. തങ്ങള്‍ ഇരുവരും സിനിമയുമായി പോവുമ്പോള്‍ മകന്റെ കാര്യവും മറ്റ് കാര്യങ്ങളുമൊക്കെ അവതാളത്തിലാവുമെന്നായിരുന്നു സംയുക്ത പറഞ്ഞത്. ഇടയ്ക്ക് പരസ്യത്തില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X