സംയുക്ത വര്‍മ്മ വീണ്ടുമെത്തി, ബിജു മേനോനും ഇത് പറഞ്ഞ് അഭിമാനം കൊള്ളാറുണ്ട്, വീഡിയോ വൈറല്‍
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംയുക്ത വര്‍മ്മ. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരം സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും പകര്‍ത്തുകയായിരുന്നു. ബിജു മേനോനും സംയുക്തയും ജീവിതത്തിലും ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. 2002 ലായിരുന്നു ഇരുവരും വിവാഹിതരായത്.
വിവാഹ ശേഷവും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു സംയുക്ത വര്‍മ്മയ്ക്ക്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു താരം. മകന്‍ ജനിച്ചതോടെ അവന്റെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയായിരുന്നു താരം. രണ്ടുപേരും അഭിനയിക്കാന്‍ പോവുമ്പോള്‍ മകന്റരെ കാര്യം നോക്കാനാവില്ലെന്നും, അതിനാല്‍ താന്‍ സ്വയം അഭിനയം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും യോഗയില്‍ വളരെ ആക്ടീവാണ് താരം. പുതിയ യോഗ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

വീഡിയോ വൈറല്‍
യോഗ ചെയ്യുന്നതിനിടയിലെ വീഡിയോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. 15 വര്‍ഷത്തിലധികമായി താരം യോഗയില്‍ സജീവമാണ്. എങ്ങനെ ഇത്രയും നന്നായി ചെയ്യാനാവുന്നുവെന്നായിരുന്നു ആരാധകര്‍ താരത്തോട് ചോദിച്ചത്. ഓണ്‍ലൈന്‍ ക്ലാസിലൂടെ യോഗ പഠനം തുടരുന്നുണ്ട് സംയുക്ത വര്‍മ്മ.

സജീവമാണ്
ഇടയ്ക്ക് പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു സംയുക്ത വര്‍മ്മ. യോഗയുമായി ബന്ധപ്പെട്ട പരിപാടികളിലും സജീവമാണ് താരം. സുഹൃത്തുക്കളിലൂടെ വിവാഹത്തില്‍ പങ്കെടുക്കാനായും താരമെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയത്. മകന്‍ ദക്ഷിനെക്കുറിച്ചും ബിജു മേനോനെക്കുറിച്ചും പറഞ്ഞും സംയുക്ത എത്താറുണ്ട്. ലോക് ഡൗണ്‍ സമയത്തെ വിനോദത്തെക്കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ബിജു മേനോന്‍ പറഞ്ഞത്
സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് സംയുക്ത തന്നെയാണ് തീരുമാനമെടുത്തത്. ഇടയ്ക്ക് തിരിച്ച് വരാനായി താനും പറഞ്ഞിരുന്നു. തനിക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചപ്പോഴും അത് സ്വീകരിച്ചിരുന്നില്ല. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സംയുക്തയോടാണ് ചോദിക്കേണ്ടതെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. യോഗയില്‍ സജീവമാണെങ്കിലും തന്നോട് യോഗ ചെയ്യാനൊന്നും പറയാറില്ലെന്നും അതൊന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നയാളല്ല ഭാര്യയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Recommended Video

സൗഹൃദത്തെക്കുറിച്ച്
സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് സംയുക്ത വര്‍മ്മയും. ഭാവന, മഞ്്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, ഇവരെല്ലാമായി അടുത്ത സൗഹൃദമാണ് സംയുക്തയ്ക്കുള്ളത്. മന്യയുമായും സംയുക്തയ്ക്ക് സൗഹൃദമുണ്ട്. അടുത്തിടെ ഇരുവരും തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും കൂടിക്കാഴ്ചയെക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരുന്നു. ഭാവനയേയും മഞ്ജു വാര്യരേയും കണ്ടതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്തിയിരുന്നു. ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











