ഉത്തര ഉണ്ണിയുടെ വിവാഹ സൽക്കാരത്തിൽ തിളങ്ങി സംയുക്ത, നടിയുടെ ആഭരണങ്ങൾ ചർച്ചയാകുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. സിനിമയിലെ ഭാഗ്യ ജോഡികളായി തിളങ്ങിയ ഇവർ പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു. മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സംയുക്ത വിവാഹിതയാകുന്നത്. പിന്നീട് സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടു നിൽക്കുകയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് നടി.യോഗ ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹ സൽക്കാരത്തിലെത്തിയ സംയുക്തയുടെ ചിത്രങ്ങളാണ്. സംയുക്തയ്ക്കൊപ്പം ബിജു മേനോനും മകൻ ദക്ഷ് ധാർമികും ഉണ്ടായിരുന്നു. താരങ്ങളുടെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സംയുക്തയുടെ സഹോദരിയാണ് ഉത്തര.

ഏപ്രിൽ 5 ന് ആയിരുന്നു ഉത്തരയുടേയും നിതേഷിന്റേയും വിവാഹം. ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഉത്തരയ്ക്കൊപ്പമുള്ള സംയുക്തയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേരളസാരിയിൽ വളരെ സിമ്പിൾ ലുക്കിലായിരുന്നു സംയുക്ത വിവാഹത്തിനായി ക്ഷേത്രത്തിൽ എത്തിയത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് വിവാഹ സൽക്കാരത്തിനെത്തിയ സംയുക്ത വർമ്മയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ്. വധുവരന്മാരെക്കാളും പ്രേക്ഷകരുടെ ശ്രദ്ധ ഉടക്കിയത് താരദമ്പതികളിലായിരുന്നു. സാരിയിൽ അതിമനോഹരിയായി അണിഞ്ഞൊരുങ്ങിയാണ് സംയുക്ത എത്തിയത്. കറുത്ത നിറത്തിലുള്ള വസ്ത്രമായിരുന്നു ബിജു മേനോൻ ധരിച്ചിരുന്നത്.സിമ്പിൾ ലുക്കിലായിരുന്നു സംയുക്തയെങ്കിലും നടി ധരിച്ചിരുന്ന ആഭരണങ്ങൾ അൽപം ഹെവിയായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

പട്ട് സാരിക്കൊപ്പം ഒരു ചെറിയ മാലയും കമ്മലും രണ്ട് വളകളും മാത്രമായിരുന്നു നടി അണിഞ്ഞിരുന്നത്. എന്നാൽ ഇവ സാധാരണ മാലയും കമ്മലും ആയിരുന്നില്ല. കഴുത്തിലെ ചെറിയമാലയിൽ ഗുരുവായൂരപ്പന്റെ വലിയ ഒരു ലോക്കറ്റുണ്ടായിരുന്നു. മാല സിമ്പിൾ ആയിരുന്നുവെങ്കിലും എല്ലാവരുടേയും കണ്ണ് പതിഞ്ഞത് ആ ലോക്കറ്റിലായിരുന്നു. മാല പോലെ തന്നെ വലിയ കമ്മലുകളായിരുന്നു മറ്റൊരു ഹൈലൈറ്റ്. കൊടുങ്ങല്ലൂരമ്മയുടെ രൂപം കൊത്തിയ ജിമിക്കിയും കമ്മലുമായിരുന്നുഅണിഞ്ഞിരുന്നത്. അടുത്തിടെ സംയുക്ത മൂക്കിന്റെ ഇരു വശങ്ങളും കുത്തിയിരുന്നു. ഇത് നടിയ്ക്ക് വ്യത്യസ്ത ലുക്ക് നൽകിയിരുന്നു.
Recommended Video

വിവാഹ ദിനത്തിലും നടി തിളങ്ങി നിന്നിരുന്നു. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് സംയുക്ത വിവാഹത്തിന് എത്തിയത്. ലൈറ്റ് നിറത്തിലുള്ള സാരിയും അതിന് ചേരുന്ന രീതിയിലുള്ള സിമ്പിൾ മേക്കപ്പുമായിരുന്നു നടി ഉപയോഗിച്ചത്. വെള്ള നിറത്തിലുളള കുർത്തയായിരുന്നു ബിജു മേനോൻ ധരിച്ചിരുന്നത്. താരങ്ങളുടെ ചിത്രങ്ങൾ വൈറലായിരുന്നു


Click it and Unblock the Notifications











