ഒരു കാലത്തെ മലയാള സിനിമയുടെ മൂന്ന് താരസുന്ദരികള്‍! കൂട്ടത്തില്‍ സുന്ദരി സംയുക്ത തന്നെ, കാരണമിതാണ്...
നടി ഭാവനയുടെ വിവാഹം മലയാളക്കര ആവേശത്തോടെയായിരുന്നു സ്വീകരിച്ചിരുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തൃശൂരില്‍ നിന്നും ജനുവരി 22 നായിരുന്നു ഭാവനയും കന്നഡ സിനിമ നിര്‍മാതാവായ നവീനും വിവാഹിതരായത്. വിവാഹത്തിലും തുടര്‍ന്ന് നടത്തിയ വിവാഹ സത്കാരത്തിലും രാഷ്ട്രീയ-സിനിമാ മേഖലയില്‍ നിന്നുള്ള പല പ്രമുഖരും പങ്കെടുത്തിയിരുന്നു.
ഭാവനയുടെ കൂട്ടുകാരികളായ പല നടിമാരും കളര്‍ കോഡിലുള്ള സാരി ധരിച്ചെത്തിയിരുന്നെങ്കിലും മലയാളികളുടെ കണ്ണില്‍ കുടുങ്ങിയത് ഒരേ ഒരു നടിയെയായിരുന്നു. നടി സംയുക്ത വര്‍മ്മ. ഭര്‍ത്താവ് ബിജു മേനോനും മകനുമൊപ്പമായിരുന്നു നടി വിവാഹ വിരുന്നില്‍ പങ്കെടുക്കാനെത്തിയത്. അതിനിടെ സോഷ്യല്‍ മീഡിയ വഴി സംയുക്തയുടെ മറ്റൊരു ചിത്രം വൈറലായിരിക്കുകയാണ്.
(ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്)

സംയുക്ത വര്‍മ്മ
ഭാവനയുടെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ നടിമാരുടെ കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത് സംയുക്ത വര്‍മ്മയായിരുന്നു. ഭര്‍ത്താവ് ബിജു മേനോനും മകനുമൊപ്പമായിരുന്നു നടി വിവാഹ വിരുന്നില്‍ പങ്കെടുക്കാനെത്തിയത്.

സംയുക്തയും കൂട്ടുകാരികളും
വിവാഹ വിരുന്നിനിടെ മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്‍ദാസിനുമൊപ്പം നില്‍ക്കുന്ന സംയുക്ത വര്‍മ്മയുടെ ഒരു ചിത്രം കൂടി വൈറലായിരിക്കുകയാണ്. മൂന്ന് പേരും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമായിരുന്നു അത്.

സുന്ദരി സംയുക്ത തന്നെ..
മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും ഇന്നും സിനിമയില്‍ സജീവമാണ്. എന്നാല്‍ കുടുംബിനിയായ സംയുക്തയാണ് കൂട്ടത്തില്‍ സുന്ദരിയെന്നാണ് ആരാധകര്‍ പറയുന്നത്. പഴയതിലും സുന്ദരിയായിട്ടാണ് നടി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.

കമ്മലിലുള്ള പ്രത്യേക
സംയുക്ത പാര്‍ട്ടിയില്‍ ശ്രദ്ധിക്കപ്പെടാന്‍ മറ്റൊരു കാരണവുമുണ്ട്. ഇളംനീല നിറമുള്ള ചുരിദാറിനൊപ്പം ബാഹുബലിയിലെ ദേവസേനയുടെ കമ്മലുമായി സാമ്യമുള്ള കമ്മലായിരുന്നു സംയുക്ത അണിഞ്ഞിരുന്നത്. സിംപിളായിരുന്നെങ്കിലും സംയുക്ത തിളങ്ങിയതിന് കാരണം അതായിരുന്നു.

കുടുംബിനി
2002 ല്‍ ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന സംയുക്ത വര്‍മ്മ ഇപ്പോഴും കുടുംബിനയായി തന്നെയാണ് ജീവിക്കുന്നത്. ഇടയ്ക്ക് നടിയുടെ യോഗ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സിനിമയിലേക്ക് വരുമോ?
വിവാഹശേഷം സിനിമ ഉപേക്ഷിച്ച് പോയ മഞ്ജു വാര്യര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരുന്നു. ഇനി സംയുക്തയും സിനിമയില്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയാനുള്ള കാര്യം.


Click it and Unblock the Notifications