For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന്‍റെ പേരിനെക്കുറിച്ച് സംയുക്ത വര്‍മ്മ! ഭാവിയില്‍ സിനിമയിലേക്കെത്തുമോ? മറുപടി വൈറലാവുന്നു!

  |

  സംയുക്ത വര്‍മ്മയുടെയും ബിജു മേനോന്റേയും മകനായ ദക്ഷ് ധാര്‍മികും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. മകനെക്കുറിച്ച് വാചാലയായി ഇടയ്ക്ക് സംയുക്ത എത്താറുണ്ട്. ലോക് ഡൗണിനിടയില്‍ അച്ഛനും മകനും വീട്ടിലുണ്ടായാല്‍ ഇതാണ് അവസ്ഥയെന്ന് പറഞ്ഞായിരുന്നു നേരത്തെ താരമെത്തിയത്. കാര്‍ക്കശ്യക്കാരിയായ അമ്മയാണ് താന്‍ അവന് മുന്നിലെന്നും താരം പറഞ്ഞിരുന്നു.

  ചെമ്പരത്തിയിലെ അഖിലാണ്ഡേശ്വരിയായി ഇനി ഐശ്വര്യയില്ല! പകരമെത്തുന്നത് ഈ താരം! പിന്‍മാറാന്‍ കാരണമുണ്ട്!

  അച്ഛനാണ് അവനെ സംബന്ധിച്ച് സിനിമാതാരമെന്നും മഴയിലെ ഗാനം കണ്ടപ്പോഴുള്ള പ്രതികരണത്തെക്കുറിച്ചും സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. മകന്റെ പേരിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചും സിനിമാ താല്‍പര്യത്തെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് സംയുക്ത വര്‍മ്മ ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംയുക്ത മകനെക്കുറിച്ച് സംസാരിച്ചത്.

  സംയുക്തയുടെ സിനിമ കണ്ട് ദക്ഷ് ധാര്‍മ്മിക്കിന്‍റെ കമന്‍റ്! അച്ഛന്‍ കൊള്ളാം! ഒപ്പം അമ്മയെപ്പോലൊരാളും!

  ദക്ഷ് എന്നത് താനും ധര്‍മിക് എന്നുള്ളതും ബിജുവേട്ടനുമാണ് സെലക്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസുകാരനാണ് ധാര്‍മിക് ഇപ്പോള്‍. അമ്മയെന്ന നിലയില്‍ ശബദ്മുയര്‍ത്തേണ്ടിടത്ത് ശബ്ദം ഉയര്‍ത്തി തന്നെയാണ് അവനെ വളര്‍ത്തുന്നത്. പഠിപ്പിസ്റ്റല്ല മകന്‍, എന്നാല്‍ ഉഴപ്പുന്നയാളുമല്ല. ചിത്രരചനയില്‍ താല്‍പര്യമുണ്ട്. സ്വന്തമായി ഗെയിമുകളൊക്കെ കണ്ടുപിടിച്ച് അത് വരയ്ക്കുന്നത് കാണാം. ഭാവിയില്‍ അവന്‍ ആരാവുമെന്നതിനെക്കുറിച്ച് പ്ലാനൊന്നുമില്ല. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകനും സിനിമയിലെത്തുമോയെന്ന് ചിലരൊക്കെ ചോദിച്ചിരുന്നു.

  Samyuktha Varma

  സിനിമയായിരിക്കും അല്ലേ അവന്റെ മാര്‍ഗമെന്നാണ് മിക്കവരും ചോദിക്കുന്നത്. അതൊക്കെ ഭഗവാന്റെ തീരുമാനങ്ങളാണെന്ന് സംയുക്ത പറയുന്നു. അഭിനയമാണ് അവന് താല്‍പര്യമെങ്കില്‍ ആ വഴി തിരഞ്ഞെടുക്കട്ടെയെന്നും സംയുക്ത പറയുന്നു.

  ബാബു ആന്‍റണിയുമായി മിണ്ടുന്നത് എളുപ്പമായിരുന്നില്ലെന്ന് ചാര്‍മിള! കാരണം രസകരമാണ്! താരം പറഞ്ഞത്?

  വിവാഹം കഴിഞ്ഞിട്ടും ഈ നടിമാരുടെ സൗന്ദര്യ രഹസ്യം ഇതാണ്

  യോഗയോട് പ്രത്യേക താല്‍പര്യമാണ് സംയുക്തയ്ക്ക്. അങ്ങനെയാണ് യോഗയില്‍ ഉപരിപഠനം നടത്താനായി തീരുമാനിച്ചത്. ബിജു മേനോനും ഭാര്യയുടെ തീരുമാനത്തിന് ശക്തമായ പിന്തുണ നല്‍കുകയായിരുന്നു. ഭാര്യ യോഗ ചെയ്യാറുണ്ടെങ്കിലും തന്നെ അതിനായി നിര്‍ബന്ധിക്കാറൊന്നുമില്ലെന്നും താരം പറഞ്ഞിരുന്നു.

  ഉപ്പും മുളകില്‍ അവളെയാണ് മിസ്സ് ചെയ്യുന്നത്! പാറുക്കുട്ടിയാണ് തിരികെ വരേണ്ടതെന്ന് ആരാധകര്‍!

  യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ സംയുക്ത പങ്കുവെക്കാറുള്ളത്. അതിനപ്പുറത്ത് ഒരുപാട് സമയം സോഷ്യല്‍ മീഡിയയില്‍ ചെലഴവിക്കാറില്ല. സമാനമായ നിലപാടാണ് ബിജു മേനോന്റേതും. സോഷ്യല്‍ മീഡിയയില്‍ വല്ലപ്പോഴും വന്നുപോവുന്ന അതിഥിയാണ് അദ്ദേഹം.

  അലംകൃതയല്ല സുപ്രിയയുടെ മടിയില്‍ ഉറങ്ങുന്നയാള്‍ ഇദ്ദേഹമാണെന്ന് പൃഥ്വിരാജ്! കമന്‍റുമായി പ്രാര്‍ത്ഥന

  English summary
  Samyuktha Varma's reaction about her son Daksh Dharmik's movie entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X