സംയുക്ത വര്‍മ്മയുടെ ആശംസ പോസ്റ്റ് വൈറല്‍! സംഘമിത്രയും സിനിമയിലേക്ക് വരുന്നുണ്ടോയെന്ന് ആരാധകര്‍!
മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംയുക്ത വര്‍മ്മ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായെത്തിയ താരം ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തിന് പിന്നാലെയായാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.
ബ്രേക്കെടുത്ത് നില്‍ക്കുന്നതിനിടയിലും താരത്തെ തേടി സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ എത്തിയിരുന്നു. കുടുംബ കാര്യങ്ങള്‍ക്കിടയില്‍ അഭിനയവും കൊണ്ടുപോവാന്‍ ബുദ്ധിമുട്ടാണെന്നും രണ്ടുപേരും അഭിനയിക്കുന്നതിനിടയില്‍ മകനെ ശ്രദ്ധിക്കാനാവാതെ വന്നേക്കാമെന്നും താരം പറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും താരവിവാഹങ്ങളിലുമൊക്കെ സംയുക്ത വര്‍മ്മ പങ്കെടുക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സംയുക്ത വര്‍മ്മ പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യോഗ ചെയ്യുന്നതിനിടയിലെ ചിത്രങ്ങളും കുടുംബസമേതമുള്ള ഫോട്ടോകളുമൊക്കെയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. യോഗയില്‍ അതീവ താല്‍പര്യമുള്ള താരം ഈ വിഷയത്തില്‍ ഉപരിപഠനം നടത്തിവരികയാണ്. കുഴിമടിയനായ തന്നോട് യോഗ ചെയ്യാനൊന്നും ഭാര്യ പറയാറില്ലെന്ന് ബിജു മേനോന്‍ ഇടയ്ക്ക് പറഞ്ഞിരുന്നു.

അനിയത്തിയായ സംഘമിത്രയ്ക്ക് പിറന്നാളാശംസ അറിയിച്ചുള്ള പോസ്റ്റുമായും സംയുക്ത വര്‍മ്മ എത്തിയിരുന്നു. സ്ത്രീകളുടെ ഊര്‍ജം ശക്തിമത്താണ്. ഓരോ കാര്യങ്ങളേയും അത് ആകര്‍ഷിക്കും. ബലപ്രയോഗത്തിന് വേണ്ടിയല്ലാതെ നിങ്ങളുടെ ശക്തി നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കൂ, ഹാപ്പി ബര്‍ത് ഡേ മാളൂയെന്നും സംയുക്ത കുറിച്ചിട്ടുണ്ട്.
സംയുക്തയെ കുടുംബാംഗങ്ങള്‍ ചിന്നുവെന്നായിരുന്നു കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. സംഘമിത്രയും ഭാവനയും ഒരുമിച്ച് പഠിച്ചവരാണെന്നും ഭാവനയെ തനിക്ക് നേരത്തെ അറിയാമെന്നും സംയുക്ത പറഞ്ഞിരുന്നു. സംയുക്തയ്ക്ക് പിന്നാലെയായി സംഘമിത്രയും സിനിമയിലേക്ക് എത്തുമോയെന്നാണ് ആരാധകരുടെ ചോദ്യം.


Click it and Unblock the Notifications