യോഗാ പോസുകളില്‍ സംയുക്ത വര്‍മ്മ! നടിയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് സംയുക്ത വര്‍മ്മ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നടി മോളിവുഡില്‍ അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം സംയുക്തയ്ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് പതിനഞ്ചിലധികം സിനിമകളിലാണ് നടി മലയാളത്തില്‍ അഭിനയിച്ചത്. സംയുക്ത വര്‍മ്മയുടെ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

ബിജു മേനോനുമായുളള വിവാഹ ശേഷം സിനിമ വിട്ട നടി കുടുബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. ബിജു മേനോനൊപ്പമുളള നടിയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. സംയുക്തയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

എന്നാല്‍ ഇതുസംബന്ധിച്ച്

എന്നാല്‍ ഇതുസംബന്ധിച്ച് നടി ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ല. സംയുക്ത വര്‍മ്മയുടെതായി പുറത്തിറങ്ങിയ പുതിയ യോഗാ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മുന്‍പും യോഗാ പോസിലുളള തന്റെ ചിത്രങ്ങള്‍ സംയുക്ത ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. മലയാളി പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്തയും.

സിനിമയില്‍ കുറച്ചുകാലം

സിനിമയില്‍ കുറച്ചുകാലം മാത്രമാണ് നടി ഉണ്ടായിരുന്നത്. ഇതിനിടെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സംയുക്ത അഭിനയിച്ചിരുന്നു. ബിജു മേനോനുമായുളള പ്രണയത്തിന് പിന്നാലെയാണ് നടിയുടെ വിവാഹം കഴിഞ്ഞത്. 2002ലാണ് ഇവരുടെ വിവാഹം നടന്നത്. ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെട്ടത്.

മഴ, മധുരനൊമ്പരക്കാറ്റ്

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ഈ വര്‍ഷം താരദമ്പതികള്‍ തങ്ങളുടെ 17ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. തുടരെ രണ്ട് വര്‍ഷം മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടിയ നായിക കൂടിയായിരുന്നു സംയുക്ത വര്‍മ്മ. മധുരനൊമ്പരക്കാറ്റ്, മഴ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനായിരുന്നു രണ്ടാമതും സംയുക്തയെ തേടി പുരസ്‌കാരം എത്തിയത്.

മലയാളത്തില്‍ ബിജു മേനോനു

മലയാളത്തില്‍ ബിജു മേനോനു പുറമെ ജയറാം, സുരേഷ് ഗോപി, ദിലീപ്, ശ്രീനിവാസന്‍, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ നായികയായും സംയുക്ത വര്‍മ്മ അഭിനയിച്ചിരുന്നു. നാല് വര്‍ഷം നീണ്ട കരിയറില്‍ നിരവധി പുരസ്‌കാരങ്ങളാണ് നടിക്ക് ലഭിച്ചത്. തെങ്കാശി പട്ടണത്തിന്റെ റീമേക്കിലൂടെ തമിഴിലും നടി അഭിനയിച്ചിരുന്നു.

മലയാളത്തില്‍ ദിലിപീന്റെ

മലയാളത്തില്‍ ദിലിപീന്റെ നായികയായി കുബേരന്‍ എന്ന ചിത്രത്തിലാണ് സംയുക്ത ഒടുവില്‍ അഭിനയിച്ചത്. ദക്ഷ് ധാര്‍മ്മിക് എന്നാണ് ബിജു മേനോന്റെയും സംയുക്ത വര്‍മ്മയുടെയും മകന്റെ പേര്. ഇടയ്ക്കിടെ ദക്ഷിനൊപ്പമുളള ചിത്രങ്ങളും സംയുക്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കാറുണ്ട്. നടിയുടെ ചിതങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുളളത്.

Read more about: samyuktha varma biju menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X