സംയുക്ത വര്‍മ്മയുടെ ജീവിതത്തിലെ വലിയ നഷ്ടം! അച്ഛന് പിന്നാലെ അമ്മമ്മയും പോയി! ഇന്നും വേദനയാണ്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സംയുക്ത വര്‍മ്മ. വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ അഭിനയത്തിന് വിവാഹത്തോടെ ബ്രേക്കിടുകയായിരുന്നു താരം. ബിജു മേനോനൊപ്പം അഭിനയിക്കാനുള്ള അവസരവും സംയുക്തയെ തേടിയെത്തിയിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. യോഗ പഠനവുമായി സജീവമാണ് താരമിപ്പോള്‍. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ സിനിമ ചെയ്യാനാവുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നതായി താരം പറയുന്നു.
സിനിമയില്‍ സജീവമല്ലെങ്കിലും സംയുക്ത വര്‍മ്മയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ട്. മകനെക്കുറിച്ചും ബിജു മേനോനെക്കുറിച്ചും പറഞ്ഞെത്തിയ താരത്തിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംയുക്ത വര്‍മ്മ വിശേഷങ്ങള്‍ പങ്കുവെച്ചത്. യോഗ പ്രൊഫഷനായൊന്നും ഏറ്റെടുത്തിട്ടില്ലെങ്കിലും വീടിനടുത്തുള്ള കുറച്ച് വീട്ടമ്മമാര്‍ക്ക് താന്‍ പഠിച്ചത് പറഞ്ഞുകൊടുക്കുന്നുണ്ടെന്ന് സംയുക്ത വര്‍മ്മ പറയുന്നു. സംയുക്ത വര്‍മ്മയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഇഷ്ട ഭക്ഷണം കഴിക്കാറുണ്ട്
ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ത്യജിക്കാറില്ല. ചോറും കറിയും ഐസ്‌ക്രീമും രസഗുളയുമെല്ലാം നന്നായി കഴിക്കാറുണ്ട്. ഒന്നും വേണ്ടെന്ന് വെക്കരുത്, എല്ലാം കഴിച്ച് മടുക്കണമെന്നാണ്. കുറച്ച് കഴിഞ്ഞാല്‍ എല്ലാം വേണ്ടാന്ന് വെക്കുന്ന സ്‌റ്റേജിലാവും, അങ്ങനെയാണ് മൈസൂര്‍ യോഗയില്‍ പറയുന്നത്. മുന്‍പ് മുട്ട ബിരിയാണി നല്ല ഇഷ്ടമായിരുന്നു. ഇപ്പോഴാവട്ടെ തനിക്ക് അതൊന്നും കഴിക്കാനാവുന്നില്ലെന്നും താരം പറയുന്നു.

അച്ഛനും അമ്മമ്മയും
ഒരിക്കലും നികത്താന്‍ കഴിയാത്ത ചില നഷ്ടങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അച്ഛന്റെ മരണം വല്ലാതെ തളര്‍ത്തിയ ഒന്നായിരുന്നു. അച്ഛന്‍ മരിച്ച് അധികനാള്‍ കഴിയുന്നതിനിടയിലായിരുന്നു അമ്മമ്മയും മരിച്ചത്. അക്കാര്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിന് കനമാണ്. ബിജുവേട്ടന്റെ കരിയറിലെ ഉയര്‍ച്ച കാണാന്‍ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഇല്ല. അതും വലിയ വേദനയാണ്. എല്ലാവരും ഒന്നിച്ച് പഴയത് പോലെ ഇനി നടക്കില്ലല്ലോ, അത് വലിയ വേദനയാണെന്നും താരം പറയുന്നു.

സിനിമയിലേക്കുള്ള വരവ്
കഥ പറയുന്നതിനായി വന്നോട്ടെയെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ യോഗയില്‍ ഉപരി പഠനം നടത്താനുള്ള ആഗ്രഹമാണ് ഇപ്പോഴുള്ളത്. ഒരുപാട് തലങ്ങള്‍ പഠിക്കാനും ചെയ്യാനുമുണ്ട്. ഇന്നത്തെ കഥ പഴയത് പോലെയല്ല, കേട്ട് നോക്കൂ. വ്യത്യാസങ്ങള്‍ ശരിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ എന്ന് ബിജുവേട്ടന്‍ പറയാറുണ്ടെന്ന് സംയുക്ത വര്‍മ്മ പറയുന്നു. ഇടയ്ക്ക് കഥ കേള്‍ക്കാനായി നോക്കിയെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല.

എല്ലാത്തിനും സമയമുണ്ട്
സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് എന്നും ആരാധകര്‍ ചോദിക്കാറുണ്ട്. എന്നായിരിക്കും ആ വരവെന്നതിനെക്കുറിച്ച് തനിക്കും കൃത്യമായി അറിയില്ലെന്ന് സംയുക്ത വര്‍മ്മ പറയുന്നു. അടുത്തിടെ ഒരു കഥ കേള്‍ക്കാമെന്ന് കരുതിയിരുന്നു, ആ സമയത്താണ് അമ്മ അനിയത്തിയുടെ അടുത്തേക്ക് പോയത്. അമ്മ വിദേശത്തേക്ക് പോയതോടെ മോന്റെ കാര്യവും വീട്ടിലെ കാര്യങ്ങളുമെല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. അതോടെ കഥ കേള്‍ക്കുന്നത്് മാറ്റി വെക്കുകയായിരുന്നു. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും സംയുക്ത വര്‍മ്മ പറയുന്നു.


Click it and Unblock the Notifications