ഭര്‍ത്താവും മകനും വീട്ടിലുണ്ടായാല്‍ ഇതാണ് അവസ്ഥ! നടി സംയുക്ത വര്‍മ്മ പുറത്ത് വിട്ട അപൂര്‍വ്വ ചിത്രം

എല്ലാ കാലത്തും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും. ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചതോടെ ഇരുവരും സൗഹൃദത്തിലാവുകയും പില്‍ക്കാലത്ത് വിവാഹം കഴിക്കുകയുമായിരുന്നു. ഇപ്പോഴും സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ച് കൊണ്ടിരിക്കുകയാണ്. വര്‍ഷമേത്ര കഴിഞ്ഞാലും ഇവരുടെ കുടുംബ വിശേഷം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു.

ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെ സംയുക്ത സിനിമയില്‍ അഭിനയിക്കുന്നില്ലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി പ്രവര്‍ത്തിക്കാറുണ്ട്. അടുത്തിടെ നടി പുറത്ത് വിട്ടിട്ടുള്ള പല ചിത്രങ്ങളും ആരാധകര്‍ ഏറ്റുപിടിച്ചിരുന്നു. ഇപ്പോഴിതാ കൊറോണ കാലത്തെ ചില ചിത്രങ്ങളാണ് നടി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

സംയുക്തയുടെ പോസ്റ്റ്

രസകരമായ കാര്യം ഇന്‍സ്റ്റ്ഗ്രാമിലൂടെ സംയുക്ത പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ സംയുക്തയില്ല. പകരം ഭര്‍ത്താവായ ബിജു മോനോനും മകന്‍ ദഷ് ധര്‍മ്മികുമാണുള്ളത്. ഇരുവരും ചേര്‍ന്ന് എന്തൊക്കെയോ കരകൗശല പണികള്‍ ചെയ്യുന്നതാണ്. വീടിന് പുറത്ത് നിന്നും പെയിന്റ് ചെയ്യുകയും ചെടികള്‍ വെക്കുകയുമൊക്കെ ചെയ്യുകയാണ് അച്ഛനും മകനും. ചെറിയ ചെറിയ സന്തോഷങ്ങള്‍ ആഘോഷമാക്കുകയാണ്. സ്‌കുളുകള്‍ ഒന്നുമില്ലാത്തതിനാല്‍ ഗവണ്‍മെന്റിന് നന്ദി പറയുകയാണ്. എല്ലാവരും വീട്ടില്‍ സുരക്ഷിതരായി ഇരിക്കുക എന്നും നടി ക്യാപ്ഷനായി കൊടുത്തിരിക്കുകയാണ്.

സംയുക്തയുടെ പോസ്റ്റ്

സാധാരണ സിനിമകളുടെ ഷൂട്ടിങിനും മറ്റുമായി പോവാറുള്ളതിനാല്‍ ബിജു മേനോന്‍ തിരക്കിലായിരിക്കും. രണ്ട് പേരും ഷൂട്ടിന് പോയാല്‍ മകന്റെ കാര്യം നോക്കാന്‍ ആരുമുണ്ടാവില്ല. അതിനാല്‍ ദഷ് ധര്‍മ്മിക്കിനെ പരിചരിക്കാന്‍ വേണ്ടി സംയ്കുത സിനിമയില്‍ നിന്നും സ്വയം മാറി നിന്നതായിരുന്നു. പല അഭിമുഖങ്ങളിലും ഇരുവരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒരാള്‍ ജോലി ചെയ്താല്‍ മതിയെന്ന പക്ഷമാണ് തങ്ങള്‍ക്കെന്നായിരുന്നു ഒരേ സ്വരത്തില്‍ ബിജു മേനോനും സംയുക്തയും പറയാറുള്ളത്. സംയുക്തക്ക് താല്‍പര്യമുണ്ടെങ്കില്‍ സിനിമയിലേക്ക് വരാന്‍ ഒരു തടസവുമില്ലെന്നാണ് ബിജു മേനോന്‍ നേരത്തെ മുതല്‍ പറഞ്ഞിരുന്നത്.

സംയുക്തയുടെ പോസ്റ്റ്

നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ 2002 നവംബര്‍ 21 നായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. കഴിഞ്ഞ വര്‍ഷം ഇരുവരും പതിനേഴാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആദ്യമായി ബിജു മേനോനും സംയുക്ത വര്‍മ്മയും കണ്ടുമുട്ടുന്നത്. പിന്നീട് മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, എന്നിങ്ങനെയുളള സിനിമകളില്‍ നായിക, നായകന്മാരായി അഭിനയിച്ചിരുന്നു. അക്കാലത്ത് ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും ആ സമയത്ത് തങ്ങള്‍ പ്രണയത്തില്‍ അല്ലായിരുന്നെന്നാണ് നേരത്തെ ബിജു മേനോന്‍ പറഞ്ഞിരുന്നത്.

Recommended Video

Nanjamma Exclusive interview | Ayyappanum Koshiyum | FilmiBeat Malayalam
സംയുക്തയുടെ പോസ്റ്റ്

മേഘമല്‍ഹാറില്‍ കൂടി അഭിനയിച്ചതിന് ശേഷമാണ് ജീവിതത്തിലും തങ്ങള്‍ ഒന്നിക്കാമെന്ന് തീരുമാനിച്ചത്. സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല ഞങ്ങളുടെ പ്രണയം. രണ്ട് പേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നതിനാല്‍ താന്‍ തന്നെ മാറി നില്‍ക്കാമെന്ന് സംയുക്ത തീരുമാനിക്കുകയായിരുന്നെന്നും ഒരു അഭിമുഖത്തില്‍ താരദമ്പതികള്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X