ഭാവനയ്ക്കൊപ്പം സന്തോഷം പങ്കുവെച്ച് മഞ്ജുവും സംയുക്തയും,ചിത്രം വൈറലാകുന്നു...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംയുക്ത വർമ. 1999 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെടുകയായിരുന്നു. പതിനെട്ടോളം ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നുവെങ്കിലും സംയുക്ത ബിജു മേനോൻ താരജോഡികൾക്ക് ഇന്നും പ്രേക്ഷകരുടെ ഇടയിൽ ആരാധകരുണ്ട്.
ഇത്രയും ഗ്ലാമറസ് ആയി സാരി ഉടുക്കാമോ, ചിത്രം വൈറലാകുന്നു
വിവാഹശേഷം സംയുക്ത സിനിമ വിടുകയായിരുന്നു.എങ്കിലും നടിയുടെ വിശേഷങ്ങൾ പ്രപേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. യോഗയും കുടുംബ കാര്യങ്ങളുമായി തിരക്കിലാണ് താരമിപ്പോൾ. സിനിമയിൽ സജീവമല്ലെങ്കിലും സൗഹൃദങ്ങൾ സംയുക്ത കാത്തുസൂക്ഷിക്കുന്നുണ്ട്. മഞ്ജുവും ഭാവനയും സംയുക്തയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് നടി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ്.

ജൂൺ 6 ന് നടി ഭാവനയുടെ പിറന്നാൾ ആയിരുന്നു. നടിയ്ക്ക് പിറന്നാൾ ആശംസ നേർന്നു കൊണ്ട് താരങ്ങളും സുഹൃത്തുക്കളും രംഗത്ത് എത്തിയിരുന്നു. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, ശിൽപ ബാല, ഷഫ്ന, ആസിഫ് അലി തുടങ്ങിയവർ ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. പ്രിയപ്പെട്ട ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് സംയുക്തയും രംഗത്ത് എത്തിയിരുന്നു. മനോഹരമായ രണ്ട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. നടിയുടെ ആശംസയ്ക്കൊപ്പം തന്നെ ചിത്രങ്ങളുംസോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മഞ്ജുവും ഭാവനയും സംയുക്തയും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ സൗഹൃദം മലയാള സിനിമയ്ക്കുള്ളിൽ തന്നെ വലിയ ചർച്ചയാണ്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിത ഭാവനയ്ക്കും മഞ്ജുവിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. നടിമാരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 2020 ൽ എടുത്ത ചിത്രമാണ് സംയുക്ത പങ്കുവെച്ചിരിക്കുന്നത്.

മുന്നു പേരും എന്തോ സംസാരിച്ച് നിൽക്കുമ്പോൾ പകർത്തിയ ചിത്രമാണിത്. ഭാവനയും മഞ്ജുവും എന്തോ സംസാരിക്കുന്നത് പോലെ ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. ഇത് കേട്ട് നിൽക്കുന്ന സംയുക്തയെയാണ് കാണുന്നത്. കൂടാതെ മനോഹരമായ ഭാവനയുടെ മറ്റൊരു ചിത്രവും പിറന്നാൾ സ്പെഷ്യലായി പങ്കുവെച്ചിട്ടുണ്ട്. നടിമാർ ഒന്നിച്ചുള്ള പുതിയ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്..
Recommended Video

ഭാവനയ്ക്ക് പിറന്നാൾ ആശംസ നേർന്ന് തെന്നിന്ത്യൻ സിനിമാ ലോകം രംഗത്ത് എത്തിയിരുന്നു. പിറന്നാൾ ആശംസ നേർന്ന എല്ലാവർക്കും നടിയും നന്ദി അറിയിച്ചിട്ടുണ്ട്. കൂടാതെ ആശംസകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്. തൃശ്ശൂർ സ്വദേശിയായ ഭാവന 1986 ജൂൺ6നാണ് നാണ് ജനിക്കുന്നത്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷ ചിത്രങ്ങളിലും നടി സജീവമായിരുന്നു. വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് നടി


Click it and Unblock the Notifications