സംയുക്ത വര്‍മ്മയും മന്യയും അടുത്ത സുഹൃത്തുക്കള്‍! സന്തോഷമെന്ന് സംഘമിത്രയും ലക്ഷ്മി ഗോപാലസ്വാമിയും

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംയുക്ത വര്‍മ്മ. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. മന്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരമിപ്പോള്‍. മന്യയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചെത്തിയത്. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സംയുക്ത വര്‍മ്മ തന്റെ അടുത്ത സുഹൃത്താണെന്ന് മന്യ പറയുന്നു. സിനിമയില്‍ നിന്നുള്ള സുഹൃത്തുക്കളില്‍ ആരാണ് ബെസ്റ്റ് ഫ്രണ്ടെന്ന് നിരവധി പേരാണ് ചോദിച്ചത്. അത് ചിന്നുവാണെന്നായിരുന്നു മന്യ കുറിച്ചത്. സുന്ദരിയും സത്യസന്ധയുമായ അഭിനേത്രിയാണ് സംയുക്തയെന്ന് മന്യ പറയുന്നു. ഇത് പോലൊരു സുഹൃത്തിനെ കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും താരം പറയുന്നു.

സംയുക്തയുടെ മന്‍

സംയുക്തയുടെ മന്‍

മൻ എന്നാണ് സംയുക്ത മന്യയെ വിളിക്കുക. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കൂട്ടുകാരിക്ക് നൽകിയ ഓമനപ്പേരാണത്. ദുബായിയിൽ ഷോ ചെയ്യുന്ന സമയം ഒരു മാസത്തോളം ഒന്നിച്ച് താമസിച്ചിട്ടുണ്ട്. ഒന്നിച്ച് ഒരു സിനിമയിലും അഭിനയിച്ചു. നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മന്യയെന്ന് സംയുക്ത വര്‍മ്മ പറയുന്നു.

സംഘമിത്രയുടെ കമന്‍റ്

സംഘമിത്രയുടെ കമന്‍റ്

നല്ല ഓർമ്മകളുമുണ്ട്. എല്ലാ ബന്ധങ്ങൾക്കും നല്ല വില കൽപ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് തന്റെ കുടുംബത്തോടും മന്യ അത് പുലർത്തിയിട്ടുണ്ട് എന്ന് സംയുക്ത പറയുന്നു. സംയുക്ത വര്‍മ്മയുടെ പോസ്റ്റിന് കീഴില്‍ കമന്‍റുമായി സംഘമിത്ര വര്‍മ്മയും പറഞ്ഞിരുന്നു.നമ്മളെല്ലാം ഒരുമിച്ചുള്ള സമയത്തെ അനുഭവങ്ങള്‍ മി്സ്സ് ചെയ്യുന്നു. മന്യയുടെ അമ്മയായ പത്മിനി ആന്റിയുമായും സൗഹൃദമുണ്ട് സംഘമിത്രയ്ക്ക്. ഇനിയും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു സംഘമിത്ര പറഞ്ഞത്. ഇന്ത്യയിലേക്ക് വന്ന് നിങ്ങളെയെല്ലാം കാണുന്നതിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു മന്യ പറഞ്ഞത്. ഇതുവരെ കണ്ടതില്‍ വെച്ച് മികച്ച വ്യക്തിത്വമാണ് സംയുക്തയുടേതെന്നും മന്യ പറഞ്ഞിരുന്നു.

ലക്ഷ്മി ഗോപാലസ്വാമിയുടെ കമന്റ്

ലക്ഷ്മി ഗോപാലസ്വാമിയുടെ കമന്റ്

വര്‍ഷങ്ങള്‍ക്ക് ശേഷം സംയുക്ത വര്‍മ്മയെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു ലക്ഷ്മി ഗോപാലസ്വാമി പങ്കുവെച്ചത്. താനുമായി ബന്ധമുണ്ടെന്നും ഞങ്ങളെപ്പോഴും കോണ്ടാക്റ്റുണ്ടെന്നുമായിരുന്നു മന്യ മറുപടി നല്‍കിയത്. നിരവധി പേരായിരുന്നു ഇവരുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഇതിനകം തന്നെ വീഡിയോ തരംഗമായിക്കഴിഞ്ഞിട്ടുണ്ട്.

സംയുക്ത പറഞ്ഞത്

സംയുക്ത പറഞ്ഞത്

ഷൂട്ടിങ്ങിന്റെ സമയത്ത് കൃത്യമായി യോഗ ചെയ്തിരുന്നയാളാണ് മന്യ എന്ന് സംയുക്ത ഓർക്കുന്നു. പരമ്പരാഗത രീതികൾ കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരിയായിരുന്നു. രാവിലെ എഴുന്നേൽക്കുക, ഗണപതി പൂജ ചെയ്യുക, സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞളും മറ്റും ഉപയോഗിക്കുക എന്നിങ്ങനെയാണ് മന്യയുടെ രീതി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X