ആ ചെറുപ്പക്കാരനെ നാണംകെടുത്തുന്നു; സംയുക്തയുടെ യഥാർത്ഥ സ്വഭാവം; ആരോപണവുമായി നടി
തമിഴ് സീരിയൽ ലോകത്ത് കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമാണ് നടൻ വിഷ്ണുകാന്തും നടി സംയുക്തയും തമ്മിലുള്ള വേർപിരിയൽ. സംയുക്തക്കെതിരെ വിഷ്ണുകാന്ത് ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സംയുക്തക്ക് വേറെയും ബന്ധങ്ങളുണ്ടായിരുന്നെന്ന് വിഷ്ണുകാന്ത് ആരോപിച്ചു. പിന്നാലെ വിഷ്ണുകാന്തിനെതിരെ ഗുരുതര ആരോപണങ്ങൾ സംയുക്തയും കുടുംബവും ഉന്നയിച്ചു.
വിഷ്ണുകാന്ത് വിവാഹം കഴിഞ്ഞ നാൾ മുതൽ ലെെംഗികമായി പീഡിപ്പിച്ചെന്നും പോൺ വീഡിയോകൾ കാണാൻ നിർബന്ധിച്ചെന്നുമാണ് സംയുക്ത പറയുന്നത്. സെക്സിനെക്കുറിച്ച് മാത്രമാണ് വിഷ്ണു ചിന്തിക്കുന്നത്. പോൺ വീഡിയോകൾ കാണാൻ എന്നെ നിർബന്ധിക്കും. നിരന്തരം ഉപദ്രവിക്കപ്പെട്ടതോടെ സ്വകാര്യ ഭാഗത്ത് അലർജിയുണ്ടായി. ബെഡ് റൂമിൽ ക്യാമറവെക്കാമെന്ന് വരെ വിഷ്ണുകാന്ത് പറഞ്ഞെന്നും സംയുക്ത ആരോപിച്ചു.

വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളിൽ സംയുക്ത വിഷ്ണുകാന്തിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. സിപ്പിക്കുൾ മുത്ത് എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇവർ തമ്മിൽ പ്രണയത്തിലാവുന്നത്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകരേറെ സന്തോഷിച്ചു. എന്നാൽ ഇപ്പോഴുണ്ടായ വിവാദങ്ങളിൽ ആരാധകർ ഞെട്ടലിലാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി രണ്ട് കൂട്ടരും അഭിമുഖങ്ങൾ നൽകുന്നുണ്ട്.
വിഷ്ണുകാന്തിനെതിരെ വ്യാപക വിമർശനം ഉയരവെ നടനെ പിന്തുണച്ച് കൊണ്ട് സീരിയൽ നടി റീഹാന രംഗത്തെത്തിയിരുന്നു. വിഷ്ണുകാന്തിനൊപ്പവും സംയുക്തക്കൊപ്പവും റീഹാന അഭിനയിച്ചിട്ടുണ്ട്. വിഷ്ണുകാന്ത് ആരോപണങ്ങളിൽ പറയുന്നത് പോലെ മോശമായ വ്യക്തിയല്ലെന്നാണ് റീഹാനയുടെ വാദം. തന്നോട് വളരെ മാന്യമായാണ് പെരുമാറിയതെന്നും റീഹാന പറഞ്ഞു.
ഇപ്പോഴിതാ വീണ്ടും വിഷ്ണുകാന്തിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റീഹാന. വിഷ്ണുകാന്തിനെ പിന്തുണച്ചതിന്റെ പേരിൽ തനിക്ക് നേരെ സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തലുകൾ വരുന്നുണ്ടെന്ന് റീഹാന പറയുന്നു. ഒപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങളാണ് താൻ പങ്കുവെച്ചത്. അതിൽ എന്താണ് തെറ്റെന്ന് റീഹാന ചോദിക്കുന്നു. സംയുക്തക്കെതിരെ വിമർശനവും ഇവർ ഉന്നയിച്ചു.
'എനിക്ക് വിഷ്ണുകാന്തിനെ നന്നായി അറിയില്ല. ജോലി ചെയ്യുന്ന സമയത്താണ് സംസാരിച്ചത്. എന്നോട് രണ്ട് തവണ സംസാരിച്ചു. അമ്മയുടെ റോൾ ചെയ്യുന്ന നിങ്ങൾ ചെറുപ്പമാണല്ലോ പ്രായമെത്രയാണെന്ന് ചോദിച്ചു. പ്രായം പറഞ്ഞപ്പോൾ നമ്മുടേത് ഒരേ പ്രായമാണല്ലോ എന്ന് പറഞ്ഞു. സംയുക്തയായാലും ശ്രീകാന്ത് ആയാലും പരസ്പരം പഴിചാരുന്നതിന് പകരം നിയമപരമായി നീങ്ങുന്നതാണ് ചെല്ലുന്നത്. എല്ലാം മാധ്യമങ്ങളിൽ പറഞ്ഞ് വഷളാക്കി'

'കുറച്ച് പക്വതയോടെ ചിന്തിച്ച് കോടതിയെ സമീപിക്കുക. അല്ലെങ്കിൽ വീട്ടുകാരെയെല്ലാം വിളിച്ച് ചേർത്ത് അവിടെ സംസാരിക്കുക. മാധ്യമങ്ങളിൽ വന്ന് ആ ചെറുപ്പക്കാരനെ നാണംകെടുത്തുന്നതിൽ എനിക്ക് വല്ലാതെ തോന്നുന്നു.
കാമുകനായിരുന്ന നടൻ രവി മോശമായി പെരുമാറി എന്ന് പറയുന്നു. കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവ് ലൈംഗികമായി പീഡിപ്പിക്കുന്നെന്നും'
എനിക്കും കല്യാണവും വിവാഹ മോചനവും നടന്നതാണ്. എനിക്കും ഇത്തരം സംഭവങ്ങൾ നടന്നിരിക്കാം. എന്നാൽ അതെല്ലാം പുറത്ത് പറഞ്ഞ്, ഡിവോഴ്സിന് ഇതാണ് കാരണമെന്ന് അറിയിക്കുന്നത് പാപമല്ലേ. മോശമായി പെരുമാറിയതിന് പ്രൂഫ് ഇല്ല. ഒരു പെൺകുട്ടി കരഞ്ഞ് കൊണ്ട് പറഞ്ഞാൽ അത് വിശ്വസിക്കാൻ ആളുകളുണ്ട്. പക്ഷെ ആൺകുട്ടികൾക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നും റീഹാന ചോദിച്ചു.
'താൻ പിന്തുണയറിയിച്ചപ്പോൾ വിഷ്ണുകാന്ത് നന്ദി പറഞ്ഞ് വിളിച്ചു. പിന്തുണച്ചതല്ല, എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞതാണെന്ന് ഞാൻ പറഞ്ഞു. സംയുക്ത വിളിച്ചിട്ടില്ല. സംയുക്ത ആരോടും സംസാരിക്കില്ല. ഒറ്റയ്ക്കിരിക്കും. ഷൂട്ടിംഗ് സ്പോട്ടിൽ വന്നാൽ അമ്മയ്ക്കൊപ്പമായിരിക്കും. ആരോടും ഇടപഴകില്ല,' റീഹാന പറഞ്ഞു.


Click it and Unblock the Notifications