കൊല്ലപ്പെട്ടാൽ ഞങ്ങളെ ഒരു സ്ഥലത്ത് അടക്കണം; മനോരോഗമെന്ന് വിമർശനം, പ്രതികരിച്ച് സനൽ കുമാർ

നടി മഞ്ജു വാര്യരെക്കുറിച്ച് വീണ്ടും പോസ്റ്റുകളുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. മഞ്ജുവിനോടുള്ള തന്റെ പ്രണയമാണ് സനൽകുമാറിന്റെ പോസ്റ്റുകളിൽ. നേരത്തെ സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ പരാതി നൽകിയതാണ്. എന്നാൽ തുടർന്നും നടിയെക്കുറിച്ച് വാദങ്ങളുമായി എത്തിയിരിക്കുകയാണ് സനൽ കുമാർ ശശിധരൻ. താൻ വിദേശത്താണെന്നും താനും മഞ്ജുവും കൊല്ലപ്പെട്ടാൽ ഒരു സ്ഥലത്ത് അടക്കണം എന്നും സനൽ കുമാർ പറയുന്നു.

"മഞ്ജു വാര്യർ നാട്ടിലും ഞാനിവിടെയും കൊല്ലപ്പെടുകയാണെങ്കിൽ എന്റെ ശരീരം നാട്ടിലെത്തിക്കാനും ഞങ്ങളെ ഒരു സ്ഥലത്ത് സംസ്കരിക്കാനും സുമനസുകൾ ഒന്നിക്കണം എന്ന് അഭ്യർത്ഥിക്കുന്നു," എന്നാണ് സനൽ കുമാർ ശശിധരന്റെ ഒരു പോസ്റ്റ്. പിന്നാലെ നിരവധി പേർ പരിഹാസ കമന്റുകളുമായെത്തി. സനൽ കുമാറിന് മാനസിക പ്രശ്നമുണ്ടെന്നാണ് ഭൂരിഭാ​ഗം കമന്റുകളും. ഇതോടെ പരിഹാസത്തോട് ഇദ്ദേഹം പ്രതികരിക്കുകയും ചെയ്തു.

Sanal Kumar Sasidharan   Manju Warrier

"ഒരു സ്ത്രീയെ/പുരുഷനെ ഒരു ഇമേജ് മാത്രമായി കാണുന്ന ഒരു സമൂഹത്തിന് ഹൃദയബന്ധം എന്നാൽ എന്തെന്ന് മനസിലാവില്ല. ഭൂമിയിലെ ജീവിതത്തിന് ഒരൊറ്റ ലക്ഷ്യമേയുള്ളു അത് പ്രണയമാണ്. അപൂർണമായ ആത്മാവിന്റെ പൂർത്തി തേടിയുള്ള അലച്ചിലാണ് പ്രണയം. തന്റെ പാതിയെ കണ്ടെത്തുന്ന നിമിഷത്തിൽ ഒരാളുടെ അതുവരെയുള്ള ജീവിതം അവസാനിക്കുകയും പുതിയ ഒന്ന് തുടങ്ങുകയും ചെയ്യും. ഞാനിത് എന്റെ ജീവിത അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നതാണ്"

"തന്റെ പാതിയെന്ന് തോന്നിയ ഒന്നിൽ അതൃപ്തമാകുമ്പോൾ മാത്രമാണ് പ്രണയബന്ധത്തിലുള്ള ഒരാൾ മറ്റൊരു തേടലിലേക്ക് യാത്രയാകുന്നത്. പലവുരു പ്രണയ പരാജയത്തിൽ മുറിവേറ്റ മനുഷ്യർ പ്രണയം എന്നത് വെറും തോന്നൽ മാത്രമാണെന്ന തീർപ്പിലേക്ക് പലപ്പോഴും എത്തുകയും ശരീരത്തിന്റെ കാമനകൾ നൽകുന്ന സുഖം മാത്രമാണ് ജീവിതത്തിൽ നിന്നും അർത്ഥമാക്കുന്നത് എന്ന് വിശ്വസിക്കാൻ തുടങ്ങുകയും ചെയ്യും. ഞാൻ അങ്ങനെയൊരു ഘട്ടത്തിലൂടെയും കടന്നുപോയിട്ടുണ്ട്"

Sanal Kumar Sasidharan

"എത്ര പൊള്ളിയാലും കുടഞ്ഞെറിയാൻ ശ്രമിച്ചാലും പറിഞ്ഞുപോകാത്ത ഒന്നായി രണ്ടു മനുഷ്യരുടെ ഹൃദയങ്ങൾ ഒട്ടിപ്പോകുന്ന അവസ്ഥ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. ലോകം മുഴുവൻ ചെളിവാരിയെറിയുമ്പോഴും ശത്രുക്കൾ ജീവിതത്തിൽ ഉണ്ടായിരുന്നതൊക്കെ കത്തിച്ചുകളഞ്ഞ് അട്ടഹസിക്കുമ്പോഴും പ്രണയത്തിൽ ഒരാൾ തുടരുന്നത് എന്തുകൊണ്ടായിരിക്കും എന്നാലോചിച്ചാൽ നിങ്ങൾക്ക് പ്രണയത്തിന്റെ അനുഭൂതി എത്രവലുതാണെന്ന് മനസിലാവും. അതിനെ ഒരു മനോരോഗമെന്ന് വിശേഷിപ്പിക്കുന്നവർ പ്രണയം അനുഭവിക്കാൻ കഴിവില്ലാത്ത നിർഭാഗ്യവാന്മാരാണ് എന്ന് മാത്രമേ പറയാൻ കഴിയൂ"

"എന്നെ സംബന്ധിച്ച് എന്റെ പെണ്ണ് അവളുടെ ഇമേജല്ല. അവളുടെ ആത്മാവാണ്. അകന്നിരിക്കുമ്പോഴും ഞങ്ങൾ ഇടതടവില്ലാതെ ഒഴുകുന്നു എന്ന് ഞാൻ പറഞ്ഞാൽ പ്രണയം എന്തെന്നറിഞ്ഞിട്ടുള്ളവർ ഒഴികെ ആരും വിശ്വസിക്കുകയുമില്ല. പ്രണയം എന്നത് ഭൂരിപക്ഷം മനുഷ്യർക്കും കഥകളിലും സിനിമകളിലും മാത്രമുള്ള ഒരു വിനോദ അനുഭവമാണ്. സ്ത്രീയെ/പുരുഷനെ ശരീരം മാത്രമായി കാണുന്നവർ ഒന്നുകിൽ പ്രണയം എന്തെന്ന് അറിയാനുള്ള ഭാഗ്യം ഇല്ലാതെപോയവരോ പലവുരു പ്രണയ പരാജയങ്ങളിൽ വീണുപോയതിന്റെ വേദനകൾ കൊണ്ട് മനസ് മരവിച്ച് പ്രണയം ഒരു തോന്നൽ മാത്രമാണ് എന്ന തീർപ്പിൽ എത്തിയവരോ ആണ്"

"എന്നോടൊരു സുഹൃത്ത് ചോദിച്ചു ഒരു സ്ത്രീ നിങ്ങൾക്കെതിരെ കേസ് കൊടുത്തിട്ടും അവൾക്ക് നിങ്ങളോട് പ്രണയമാണെന്ന് നിങ്ങൾ പറയുന്നു. അത് നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ പറയുന്നു? "ആത്മബന്ധങ്ങൾ വിശദീകരിക്കാനാവില്ല" എന്ന് മാത്രമായിരുന്നു എന്റെ മറുപടി. നിങ്ങൾ പ്രണയത്തിലാവുമ്പോൾ നിങ്ങൾ നിങ്ങളെ മാത്രമല്ല മനസിലാക്കുന്നത്. നിങ്ങൾക്ക് നിങ്ങൾ പ്രണയിക്കുന്ന ആളെ പൂർണമായും മനസിലാവും. നിങ്ങൾക്ക് മറ്റൊരാളെ പൂർണമായി മനസിലാകുന്നു എങ്കിൽ നിങ്ങൾ ഈ പ്രപഞ്ചത്തെ തന്നെ മനസിലാക്കാൻ തുടങ്ങുന്നു എന്നാണ് എന്റെ അനുഭവം. പ്രണയത്തെക്കാൾ വലിയ രാഷ്ട്രീയമില്ല. അതേക്കാൾ വലിയ നേട്ടങ്ങളും നന്മകളുമില്ല" എന്നാണ് പിന്നാലെ സനൽ കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X