കോപ്പി റൈറ്റ് എന്ന ഉമ്മാക്കി തന്ത്രപരമായി എടുത്തു പ്രയോഗിക്കുന്നതും അതുകൊണ്ടാണ്; സനല്‍ കുമാര്‍ ശശിധരന്‍

എഴുത്തുകാരനും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍ അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. നടന്‍ ടൊവിനോ തോമസിനെ നായകനാക്കി സനല്‍ കുമാര്‍ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങള്‍ നടന്നത്. വഴക്ക് പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാവ് കൂടിയായ ടൊവിനോ സമ്മതിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ ആരോപണം.

ഇതിന് പിന്നാലെ സിനിമ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്യുകയും ചെയ്തു. എന്നാല്‍ കോപ്പി റൈറ്റ് ഉണ്ടെന്ന് പറഞ്ഞ് പല സിനിമകളും പൂഴ്ത്തിവെക്കപ്പെടുകയാണെന്നാണ് സംവിധായകനിപ്പോള്‍ പറയുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് വഴക്ക് സിനിമയെ കുറിച്ചും മറ്റുമായി സനല്‍ കുമാര്‍ സംസാരിച്ചിരിക്കുന്നത്.

sanal-kumar

'കല ആര്‍ക്കു വേണ്ടി എന്ന ചോദ്യം പഴയതും ഉത്തരം കിട്ടാതെ ഉപേക്ഷിച്ചതുമാണ്. പക്ഷെ ആരാണ് കലയുടെ യഥാര്‍ത്ഥ അവകാശി എന്ന ചോദ്യത്തിന് തെറ്റായ ഉത്തരമാണ് നാം തൊണ്ട തൊടാതെ ഇപ്പോഴും വിഴുങ്ങിക്കൊണ്ടിരിക്കുന്നത്. പണം ചെലവാക്കുന്നവനാണ് കലയുടെ അവകാശി എന്നൊരു ധാരണ പണമുള്ളവര്‍ ഉണ്ടാക്കിയതാണ്. അതു ശരിയായ ഒന്നല്ല.

എന്ന് പറയുമ്പോള്‍ കല ഉണ്ടാക്കിയ ആള്‍ക്ക് അതിന്റെ മൊത്തം അവകാശം വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തികൊണ്ട് പറയുന്നതാണ് എന്നൊരു വ്യാഖ്യാനം വരും. എന്നാല്‍ കലയുടെ അവകാശി കലാകാരനുമല്ല എന്നതാണ് വസ്തുത. കലയുടെ അവകാശി സമൂഹമാണ്. ഇത് വെറുതെ പറയുന്നതല്ല. ധാര്‍മികമായും നിയമപരമായും അതാണ് സത്യം. അതുകൊണ്ടാണ് പകര്‍പ്പവകാശങ്ങള്‍ക്ക് കാലാവധി ഉണ്ടായിരിക്കുന്നത്. നിശ്ചിത കാലാവധി കഴിഞ്ഞാല്‍ കലയുടെ പകര്‍പ്പവകാശം സ്വതന്ത്രമാകും.

കലയുടെ മേല്‍ താത്കാലികമായ അവകാശം മാത്രമേ അതിനായി പണം ചെലവാക്കിയ ആള്‍ക്കും അതുണ്ടാക്കിയ ആള്‍ക്കും ഉന്നയിക്കാന്‍ കഴിയുകയുള്ളു എന്നതില്‍ തന്നെ കലയുടെ ആത്യന്തികമായ അവകാശം സമൂഹത്തിനാണ് എന്ന സാരം വ്യക്തമാണ്. സമൂഹത്തിന് ഇത് അറിയുകയും ചെയ്യാം എന്നതിന് ഒരു ഉദാഹരണമാണ് തന്റെ ഗാനങ്ങള്‍ മൂളുന്നതിന് റോയല്‍റ്റി വേണം എന്ന് ഇളയരാജ പറയുമ്പോള്‍ എത്രയോ മഹത്തായ ഈണങ്ങള്‍ ഉണ്ടാക്കിയ സംഗീതകാരന്‍ ആയിട്ടുകൂടി ജനങ്ങള്‍ അദ്ദേഹത്തെ പുച്ഛിക്കുന്നത്.

അതായത് കല സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിന് പണം മുടക്കി എന്ന പേരിലോ അതു ഉണ്ടാക്കിയത് താനാണ് എന്ന പേരിലോ ഒരാള്‍ക്കും സമൂഹത്തില്‍ നിന്നും അതിനെ പൂഴ്ത്തിവെക്കാന്‍ അധികാരമില്ല. എന്തുകൊണ്ടാണ് കലയുടെ സൃഷ്ടിയില്‍ നേരിട്ട് ചെറുവിരല്‍ കൊണ്ടുപോലും പങ്കുവഹിക്കാത്ത സമൂഹത്തിന് അതിന്റെ മേല്‍ ആത്യന്തികമായ അവകാശം വന്നുചേരുന്നത്? കല ഉണ്ടാകുന്നത് സമൂഹം എന്ന കാന്‍വാസില്‍ ആയതുകൊണ്ടാണ് എന്നതാണ് ഉത്തരം.

വ്യക്തികള്‍ മിന്നാമിന്നികളെപ്പോലെ വിരിയുകയും പൊലിയുകയും ചെയ്യുന്ന ഒരു കാന്‍വാസാണ് സമൂഹം. പണം ഉണ്ടാകുന്നതും സമൂഹത്തില്‍ നിന്നു തന്നെ കല ഉണ്ടാകുന്നതും സമൂഹത്തില്‍ നിന്നുതന്നെ. അതുകൊണ്ടുതന്നെ സമൂഹത്തിലേക്ക് അവ തിരിച്ചെത്തുന്നത് തടയാന്‍ ആര്‍ക്കും അധികാരമില്ല.

ഇക്കാര്യങ്ങള്‍ നിയമപുസ്തകങ്ങളില്‍ ഒന്നും എഴുതിവെച്ചിട്ടില്ല എങ്കിലും ഇത് എല്ലാവര്‍ക്കും അറിയാം എന്നതാണ് വസ്തുത. അതുകൊണ്ടാണ് സിനിമകള്‍ പൂഴ്ത്തിവെയ്ക്കുന്നു എന്ന് പറയുമ്പോള്‍ ഇല്ല ഇല്ല അങ്ങനെ ചെയ്തിട്ടില്ല എന്ന് ജനങ്ങള്‍ക്ക് മുന്നില്‍ ആളുകള്‍ക്ക് ന്യായീകരിക്കേണ്ടി വരുന്നത്. അതല്ല എങ്കില്‍ 'പണം ചെലവാക്കിയത് ഞാനാണ് അതുകൊണ്ട് എന്റെ ഇഷ്ടംപോലെ ഞാന്‍ ചെയ്യും' എന്നവര്‍ പറയുമായിരുന്നു.

സിനിമ പുറത്തു വരാതിരിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് കൈകഴുകുമ്പോളും അതു ജനം കാണാതിരിക്കാന്‍ കോപ്പി റൈറ്റ് എന്ന ഉമ്മാക്കി തന്ത്രപരമായി എടുത്തു പ്രയോഗിക്കുന്നതും അതുകൊണ്ടുതന്നെ. സത്യത്തില്‍ കോപ്പിറൈറ്റ് എന്ന നിയമപരമായ അവകാശം പോലും സദുദ്ദേശപരമായി അല്ല ഉപയോഗിക്കപ്പെടുന്നത് എങ്കില്‍ അതു നിലനില്‍ക്കില്ല എന്നതാണ് വസ്തുത.

sanal-kumar

അന്‍പതോ അറുപതോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ പല സിനിമകളും വെളിച്ചം കാണാതെ കുഴിച്ചു മൂടപ്പെട്ടതുപോലെ ഇന്ന് സാധ്യമല്ല. 'എനിക്ക് കോപ്പിറൈറ് ഉണ്ട് അതുകൊണ്ട് ഞാനത് പുറത്തുവിടില്ല' എന്ന് പറഞ്ഞാല്‍ അതില്‍ ദുരുദ്ദേശമുണ്ട് എന്ന് മനസിലാവും. അതുകൊണ്ട് തന്നെ അങ്ങനെ ഒരു വാദം ചരിത്രത്തില്‍ ആരും ഒരു കോടതിയിലും ഉന്നയിച്ചിട്ടുമില്ല.

എന്നാല്‍ പുറത്തുവരാന്‍ വഴിയില്ല എന്ന് പറഞ്ഞു കൈകഴുകാന്‍ പണ്ട് സാധ്യമായിരുന്നു. തിയേറ്ററില്‍ കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രിന്റുകള്‍ നശിക്കും. അങ്ങനെ നശിച്ച സിനിമാ പ്രിന്റ്‌റുകളുടെ ഒരു ശവപ്പറമ്പാണ് തിരുവനന്തപുരത്തെ ചിത്രജ്ഞലി സ്റ്റുഡിയോ. അതിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിയപ്പെട്ട സെല്ലുലോയ്ഡ് റോളുകളുടെ ഓര്‍മയ്ക്കായി ഉന്മാദിയുടെ മരണം എന്ന സിനിമയില്‍ ഒരു രംഗമുണ്ട് (താല്പര്യമുള്ളവര്‍ക്ക് കണ്ടുനോക്കാം).

എന്നാല്‍ ഇന്നത് സാധ്യമല്ല. വഴികള്‍ നിരവധിയാണ്. കുതര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല. 'പണം ചെലവാക്കിയത് ഞാനാണ്, അതുകൊണ്ട് ഞാന്‍ ഈ സിനിമ പുറത്തുവിടില്ല' എന്ന് പറയേണ്ടി വരും. അല്ലെങ്കില്‍ സിനിമ പുറത്തുവരും.

വഴക്ക് എന്ന സിനിമയെ കോപ്പി റൈറ്റ് തര്‍ക്കം കാരണം കൊണ്ട് നീക്കം ചെയ്ത നടപടി വിമിയോ എന്റെ വിശദീകരണത്തെ തുടര്‍ന്ന് പിന്‍വലിച്ച സാഹചര്യത്തിലാണ് ഇത്രയും എഴുതിയത്. വഴക്ക് സിനിമ വിമിയോയില്‍ ലഭ്യമാണ് കാണാന്‍ താല്പര്യമുള്ളവര്‍ക്ക് കാണാം. ലിങ്ക് കമെന്റില്‍ കൊടുക്കുന്നു. ചിത്രം: ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോസ്റ്റര്‍.'

More from Filmibeat

Read more about: sanal kumar sasidharan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X