twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒളിച്ചോടുന്ന പെണ്‍കുട്ടികള്‍ക്കുള്ള തിരിച്ചറിവിനായി ചോല!പോസ്റ്ററിലെ സത്യം വെളിപ്പെടുത്തി സംവിധായകന്‍

    |

    ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചോല. പ്രശസ്തമായ പല ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചതിന് ശേഷം ഡിസംബര്‍ ആറിന് ചോല തിയറ്ററുകളിലേക്ക് എത്തി. എന്നാല്‍ സിനിമയുടേതെന്ന പേരില്‍ പ്രചരിച്ച പോസ്റ്ററിനെ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.

    സനല്‍ കുമാര്‍ ശശീധരന്റെ കുറിപ്പ്

    ഈ പോസ്റ്ററിനെക്കുറിച്ചും അതിന്റെ സത്രീവിരുദ്ധതയെ പറ്റിയുമൊക്കെ ഒരു ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇത് ചോലയുടെ പ്രൊമോഷന്റെ ഭാഗമായി വന്നതാണോ എന്ന ചോദ്യവുമായി ഒന്നു രണ്ടു സുഹൃത്തുക്കള്‍ മെസേജിലും വന്നു. ഇതിനു കാരണമായത് ഞാനും ചോലയെക്കുറിച്ചു വന്ന ഒരു റിവ്യുവുമാണ് എന്നതുകൊണ്ട് ഈ രക്തത്തില്‍ എനിക്കു പങ്കുണ്ട്. ഒരു ക്ഷമാപണം എഴുതാനിരുന്നതാണ്.

    chola

    അപ്പോഴാണ് പ്രശസ്ത തമിഴ് കവിയും ഫിലിം മേക്കറുമായ കുട്ടിരേവതിയെ ഐഎഫ്‌കെഎ യില്‍ വെച്ചു കാണുന്നതും. അവരോടു സംസാരിക്കവേ ഈ നൈതിക പ്രശ്‌നവും പറഞ്ഞു. എന്റെ കണ്ണു തുറപ്പിക്കുന്ന ഒരു ചോദ്യം അവര്‍ ചോദിച്ചു. എന്തിനാണത് ഡിലീറ്റ് ചെയ്യുന്നത്. എന്താണതില്‍ കുഴപ്പം? എന്തിനാണ് പെണ്‍കുട്ടികള്‍ പുരുഷന്‍മാര്‍ക്കൊപ്പം ഓടിപ്പോകുന്നത്? വേണമെങ്കില്‍ പെണ്‍കുട്ടികള്‍ അവനവനൊപ്പം ഓടിപ്പോകട്ടെ! ആ ചോദ്യം ഞാനെന്നോടും ചോദിക്കുന്നു എന്തിനാണ് പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത്?

    6 വര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളു, ബാക്കി അശ്വതിയാണ്! 40 കഴിഞ്ഞുള്ള ജീവിതം ഇങ്ങനെയാണെന്ന് പാര്‍വതി6 വര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളു, ബാക്കി അശ്വതിയാണ്! 40 കഴിഞ്ഞുള്ള ജീവിതം ഇങ്ങനെയാണെന്ന് പാര്‍വതി

    പ്രണയത്തിലും പുരുഷന്‍ പെണ്ണിനൊരുക്കിയിരിക്കുന്നത് കെണിയാണെന്നൊരു സന്ദേശവും സിനിമയില്‍ വായിച്ചാല്‍ എന്താണു തെറ്റ്. തേനും പാലുമൊഴുകിയ പ്രണയത്തിന്റെ ചൂണ്ടയിലല്ലേ സൂര്യനെല്ലിയും കുരുങ്ങിയത്. ഇന്നും പെണ്‍വാണിഭത്തിന്റെ കഥകളില്‍ പലതിലും പരാതിയാല്‍ കിട്ടുന്നത് തുരുമ്പിച്ച പ്രണയത്തിന്റെ ചൂണ്ട തന്നെയല്ലേ? ആ ചോദ്യത്തില്‍ എവിടെയാണ് സ്ത്രീ വിരുദ്ധത? പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഡിലീറ്റ് ചെയ്യേണ്ടതില്ലെന്ന് കരുതുന്നു.

    Read more about: sanal kumar sasidharan
    English summary
    Sanal Kumar Sasidharan Talks About Chola Poster
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X