എന്റെ കയ്യില്‍ തരാന്‍ കാശൊന്നുമില്ല! ടീഷര്‍ട്ട് ഊരി ജോജുവിന്റെ മറുപടി വന്നു, സനല്‍ കുമാര്‍ ശശീധരന്‍

എസ് ദുര്‍ഗയ്ക്ക് ശേഷം സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്യുന്ന ചേല തിയറ്ററുകളിലേക്ക് എത്തുകയാണ്. ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന സിനിമ നേരത്തെ പല പുരസ്‌കാരങ്ങളും നേടിയിരുന്നു. ചേലയില്‍ അഭിനയിക്കാന്‍ ജോജുവിനെ വിളിച്ച സമയത്തെ രസകരമായ കാര്യങ്ങള്‍ സനല്‍ കുമാര്‍ ശശീധരന്‍ പറഞ്ഞിരിക്കുകയാണ്.

സനല്‍ കുമാര്‍ ശശീധരന്റെ വാക്കുകളിലേക്ക്

ജോജു ജോര്‍ജ്ജ് എന്നെ സംബന്ധിച്ച് പ്രാഥമികമായി ഒരു നടനല്ല, ഒരു മനുഷ്യനോ മൃഗമോ അല്ല. അയാള്‍ അടിയുറച്ച ഒരു സിനിമാ പ്രേമിയാണ്. ചോലയുടെ കാര്യത്തിനായി ഞാന്‍ വിളിക്കുമ്പോള്‍, കഥ പറയുമ്പോള്‍ ഒക്കെ കടലില്‍ ഒരു വള്ളം ഒരു ചെറുതുഴയില്‍ എന്ന പോലെ അയാള്‍ അതെ അതെ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ആ അതെ അതെയില്‍ ഒരു സിനിമ മുന്നോട്ട് നീങ്ങുകയായിരുന്നു.

joju-george

ഞാന്‍ അയച്ചു കൊടുത്ത ചെറിയ സ്‌ക്രിപ്റ്റ് അന്നു തന്നെ പ്രിന്റൗട്ട് എടുത്തു വായിച്ചു, തിരികെ വിളിച്ചു. പിന്നീട് ഞാന്‍ കാണാന്‍ പോകുമ്പോള്‍ കുറേ നേരം സംസാരിച്ചിരുന്നപ്പോള്‍ എന്റെ കയ്യില്‍ തരാന്‍ കാശൊന്നുമില്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു. പിന്നെ പെട്ടെന്ന് ഇട്ടിരുന്ന ടീഷര്‍ട്ടൂരിക്കൊണ്ട്... 'ഇതാണ് ഇപ്പോ എന്റെ ശരീരത്തിന്റെ ഷെയ്പ്പ്. ഇത് ആ കഥാപാത്രത്തിനു ചേരുമോ. അതുമാത്രമാണെന്റെ ആലോചന' എന്നു പറഞ്ഞു.

ചോലയില്‍ അയാള്‍ അഭിനയിച്ചില്ല.. ജീവിച്ചു.. ഇപ്പോള്‍ ഒരു വര്‍ഷത്തില്‍ കൂടുതലായി ഞങ്ങള്‍ ആഴമുള്ള സുഹൃത്തുക്കളാണ്.. സംസാരിക്കുന്ന ഓരോ നിമിഷവും എനിക്ക് മനസിലാവുന്നത് അയാള്‍ ആദ്യന്തികമായി ഒരു അടിയുറച്ച ഒരു സിനിമാ പ്രേമിയാണെന്നാണ്. ബാക്കിയൊക്കെ പിന്നെയേ വരൂ.. ചോലയുടെ തിയേറ്റര്‍ റിലീസിന്റെ കൊടിതോരണങ്ങള്‍ എന്റെ വിശ്വാസം ഉറപ്പിക്കുന്നു. സ്‌നേഹം ജോജു..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X