മമ്മൂട്ടിയും കരിയറിലെ ഏറ്റവും വലിയ ചിത്രം! മാമാങ്കത്തിന് സംഗീതമൊരുക്കുന്നത് ബോളിവുഡിലെ വമ്പന്മാര്‍!
Recommended Video
മാമങ്കത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി വരാനിരിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ്. മമ്മൂട്ടി കൂടി ഷൂട്ടിംഗിന്റെ ഭാഗമായതോടെ ലൊക്കേഷനില്‍ നിന്നും പുതിയ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. മാത്രമല്ല സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വന്നിരിക്കുകയാണ്.
മാമാങ്കത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് വമ്പന്മാരാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മനോജ് പിള്ളയാണ് ഛായാഗ്രഹണം. പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. രസകരമായ കാര്യം ബോളിവുഡില്‍ നിന്നും സഞ്ജിത് ബല്‍ഹാരയാണ് മാമാങ്കത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. പത്മാവത്, ബജ്‌റാവോ മസ്താനി, മണികര്‍ണിക തുടങ്ങി ബോളിവുഡിലെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതം ഒരുക്കിയത് ഇദ്ദേഹമാണ്. വരാനിരിക്കുന്നത് കലങ്ക് എന്ന സിനിമയാണ്.

ഫ്രഞ്ച്, ചൈനീസ്, അറബ് അടക്കം ഒത്തിരിയധികം താരങ്ങളെ അണിനിരത്തിയും വലിയൊരു വിഭാഗം സാങ്കേതിക പ്രവര്‍ത്തകര മുന്‍നിര്‍ത്തിയും ഞെട്ടിക്കാനുള്ള വരവാണ് മാമാങ്കം. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്‌സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്‌സാണ് ആക്ഷനൊരുക്കുന്നത്.
12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് ഇതിലൂടെ പറയുന്നത്. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയ്ക്ക് 50 കോടിയോളം രൂപയാണ് മുടക്ക് മുതല്‍ വരുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications