നമുക്കൊരു പാര്‍വതി മാത്രം മതി ചെറുത്തു നില്‍ക്കാന്‍, വെറും പെണ്ണെന്ന് പരിഹസിച്ചവരോട്, കുറിപ്പ് വൈറൽ

കഴിഞ്ഞ ദിവസം കേരളത്തില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട ഒത്തിരി വിവാദങ്ങളാണ് ഉണ്ടായത്. ഇന്ത്യയിലെ പ്രമുഖരെല്ലാം ഇതിനെതിരെ ശക്തമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നും വളരെ കുറച്ച് താരങ്ങള്‍ മാത്രമേ രംഗത്ത് വന്നിരുന്നുള്ളു. അതിലൊരാള്‍ നടി പാര്‍വതി തിരുവോത്ത് ആണ്.

നാടിന്റെ പേരില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ ശക്തമായി എതിര്‍ത്ത നടി പാര്‍വതിയെ കുറിച്ച് പറയുകയാണ് എഴുത്തുകാരന്‍ സന്ദീപ് ദാസ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു പാര്‍വതിയുടെ നിലപാടുകളെ കുറിച്ച് അദ്ദേഹം പറയുന്നത്.

സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

നാടിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങളുണ്ടാവുമ്പോള്‍ എല്ലാവരും സിനിമ ഇന്‍ഡസ്ട്രിയിലേക്ക് ഉറ്റുനോക്കാറുണ്ട്. ആ മേഖലയിലെ സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്കു വേണ്ടി കാതോര്‍ക്കാറുണ്ട്. പക്ഷേ ഭൂരിപക്ഷം അവസരങ്ങളിലും നിരാശയായിരിക്കും ഫലം. സേഫ് സോണിന് പുറത്തുള്ള കളികളോട് സിനിമ താരങ്ങള്‍ക്ക് താല്‍പര്യമില്ല. അതിനാല്‍ പാര്‍വ്വതി തിരുവോത്ത് എന്ന നടി ഒരു അപൂര്‍വ്വ പ്രതിഭാസമാണ്. ഒരു ആനയുടെ ദൗര്‍ഭാഗ്യകരമായ മരണത്തിന്റെ പേരില്‍ മലപ്പുറം ജില്ലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വൃത്തികേടിനെതിരെ പാര്‍വ്വതി പ്രതികരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അവര്‍ പ്രതീക്ഷ തെറ്റിച്ചില്ല.

 സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

ഈ വിദ്വേഷപ്രചരണങ്ങള്‍ ലജ്ജാവഹമാണെന്ന് പാര്‍വ്വതി തുറന്നടിച്ചു. പാലക്കാട് ജില്ലയില്‍ നടന്ന ദുരന്തം മലപ്പുറത്തിന്റെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്തതിന് പിന്നില്‍ വളരെ നീചമായ ആസൂത്രണമുണ്ട്. ഗണപതി ഭഗവാന്റെ പ്രതീകമായ ആന മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് വെച്ച് കൊല ചെയ്യപ്പെട്ടു എന്ന വ്യാഖ്യാനമാണ് കേരളത്തിനുപുറത്ത് ഓടി കൊണ്ടിരിക്കുന്നത്. അത് പറഞ്ഞ് പരത്തിയത് ദേശീയതലത്തില്‍ പ്രശസ്തിയുള്ള വ്യക്തികളാണ്. മറ്റു ഇന്ത്യന്‍ സെലിബ്രിറ്റികളും സാധാരണക്കാരും ആ പച്ചക്കള്ളം ഏറ്റെടുത്തപ്പോള്‍ ഉത്തരേന്ത്യക്കാരുടെ മനസ്സില്‍ മലപ്പുറത്തിന് ഡ്രാക്കുളയുടെ മുഖമായി.

 സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

മലപ്പുറത്ത് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുമതിയില്ല എന്ന് വരെ അവര്‍ വിശ്വസിക്കുന്നുണ്ട്. കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഇമേജിന് ഭീകരമായ ക്ഷതമേറ്റു എന്ന് ചുരുക്കം. കേരളത്തിലെ സിനിമാതാരങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഒരുപാട് ചെയ്യാനുണ്ട്. അവരുടെ വാക്കുകള്‍ക്ക് വലിയ റീച്ച് കിട്ടും. ഫാസിസത്തിനെതിരെ പട നയിക്കുകയൊന്നും വേണ്ട. മലപ്പുറത്ത് വെച്ച് ആന ചെരിഞ്ഞു എന്നത് കള്ളമാണെന്ന് മാത്രം പറഞ്ഞാല്‍ മതി. പക്ഷേ അവരില്‍ പലരും ശബ്ദിക്കാന്‍ മടിച്ചു. തന്ത്രപരമായ മൗനം പാലിച്ചു. എന്നാല്‍ പാര്‍വ്വതി അവര്‍ക്ക് മാതൃക കാണിച്ചു. വഴികാട്ടിക്കൊണ്ട് മുമ്പേ നടന്നു. പാര്‍വ്വതിയ്ക്കു പിന്നാലെ മറ്റു നടീനടന്‍മാരും പ്രതികരിച്ചു തുടങ്ങി.

 സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

കാലം കാത്തുവെച്ച കാവ്യനീതിയാണിത്. മലയാള സിനിമയ്ക്ക് ഒരുപാട് സ്ത്രീകളെ അടിച്ചമര്‍ത്തിയ ചരിത്രമുണ്ട്. ആ പരിഹാസ്യമായ സമ്പ്രദായം ഇന്നും വേരറ്റു പോയിട്ടില്ല. അങ്ങനെയുള്ള ഒരു വ്യവസായത്തിന്റെ പതാക വഹിക്കാനുള്ള യോഗവും പാര്‍വ്വതി എന്ന സ്ത്രീയ്ക്ക് തന്നെ. രജനികാന്തും അമിതാഭ് ബച്ചനുമൊക്കെ ഭരണകൂടത്തിന് പാദസേവ ചെയ്ത് ജീവിക്കുമ്പോള്‍ പാര്‍വ്വതി ഒരു വിപ്ലവത്തിന് നേതൃത്വം നല്‍കുകയാണ്. പൗരത്വ ബില്ലിനെ എതിര്‍ക്കാനുള്ള കരളുറപ്പ് അവര്‍ക്കുണ്ടായിരുന്നു. അന്ന് നമുക്കുവേണ്ടി പാര്‍വ്വതി തെരുവിലിറങ്ങുകയും ചെയ്തു. പാര്‍വ്വതിയ്ക്ക് ധാരാളം വിരോധികളുണ്ട്. വിശാലമായി ചിന്തിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന പെണ്ണിനെ മലയാളിയ്ക്ക് ഇന്നും ഭയമാണ്.

സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

'ആനീസ് കിച്ചണ്‍' എന്ന പരിപാടിയിലൂടെ പുറത്തേക്ക് വമിക്കുന്ന സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പക്ഷേ വിധേയത്വം മുഖമുദ്രയാക്കിയ ആനിമാരോടാണ് നമ്മുടെ സമൂഹത്തിന് ഇന്നും താല്‍പര്യം. പാര്‍വ്വതിമാരുടെ മൂല്യം പൂര്‍ണ്ണമായും തിരിച്ചറിയാന്‍ നമുക്ക് കുറേ പതിറ്റാണ്ടുകള്‍ കൂടി വേണ്ടി വന്നേക്കാം. ബോളിവുഡ് മുഴുവന്‍ കേരളത്തിനെതിരെയുള്ള പ്രചരണങ്ങളില്‍ പങ്കുചേര്‍ന്നു കൊള്ളട്ടെ. നമുക്കൊരു പാര്‍വ്വതി മാത്രം മതി ചെറുത്തു നില്‍ക്കാന്‍. ഐ.എഫ്.എഫ്.ഐ പോലുള്ള വലിയ വേദികളില്‍ അംഗീകരിക്കപ്പെട്ട പാര്‍വ്വതി.

 സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

ദേശീയ അവാര്‍ഡ് പരാമര്‍ശം ലഭിച്ച പാര്‍വ്വതി. ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായ ഇര്‍ഫാന്‍ ഖാനോടൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വ്വതി. വെറും പെണ്ണ് എന്ന് പരിഹസിച്ച് ശീലിച്ചവര്‍ ഇന്നും തിരുത്തി പറയുകയാണ്. ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസവും ഉള്ള പെണ്ണ്. ചാട്ടുളി പോലെ വാക്കുകള്‍ പായിക്കുന്ന പെണ്ണ്. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്ക് ചാട്ടവാറടി നല്‍കുന്ന പെണ്ണ്...!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X