twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്നോ നാലോ കഥകളുണ്ട്! അഭിനയിക്കാന്‍ പൃഥ്വി തയ്യാറാണ്, പക്ഷേ നിങ്ങള്‍ എവിടെയാണ് സച്ചീ?

    |

    ബിഗ് ബജറ്റ് സിനിമകള്‍ കൊണ്ട് വലിയ നേട്ടങ്ങള്‍ പ്രതീക്ഷിച്ചിരുന്ന മലയാള സിനിമയ്ക്ക് ഇത് നഷ്ടങ്ങളുടെ വര്‍ഷം. ശശി കലിംഗ, രവി വള്ളത്തോള്‍ തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേര്‍പാട് ഉള്‍കൊള്ളാന്‍ സാധിക്കാതെ നില്‍ക്കുകയാണ് സിനിമാപ്രേമികളും സഹപ്രവര്‍ത്തകരും ബന്ധുക്കളും.

    സച്ചി തിരക്കഥ ഒരക്കിയ പന്ത്രണ്ട് സിനിമകളും സംവിധാനം ചെയ്ത രണ്ട് സിനിമകളും വലിയ വിജയമായി മാറിയെന്നത് അദ്ദേഹത്തിലെ താരമൂല്യം എടുത്ത് കാണിക്കുന്നതാണ്. ഒരുപാട് കഥകള്‍ പറയാന്‍ ബാക്കി നില്‍ക്കവേയാണ് അപ്രതീക്ഷിതമായൊരു വിടവാങ്ങല്‍. സച്ചിയുടെ ആദ്യ സിനിമ മുതല്‍ അവസാനമെത്തിയ അയ്യപ്പനും കോശിയിലും ഉള്‍പ്പെടുത്തിയ മാറ്റങ്ങളെ കുറിച്ച് പറയുകയാണ് സന്ദീപ് ദാസ്.

     സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

    സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

    'ചോക്ലേറ്റ് ' എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. 'ഞാന്‍ ഒന്ന് അറിഞ്ഞ് വിളയാടിയാല്‍ പിന്നെ പത്ത് മാസം കഴിഞ്ഞേ നീ ഫ്രീയാകൂ...' എന്ന് പൃഥ്വിരാജ് റോമയോട് പറയുന്ന സീന്‍. സ്ത്രീവിരുദ്ധതയുടെ പേരില്‍ ആ ഡയലോഗ് പില്‍ക്കാലത്ത് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. സച്ചിയും സേതുവും ചേര്‍ന്നാണ് അത് എഴുതിയത്. വര്‍ഷങ്ങള്‍ കടന്നുപോയി. സേതുവും സച്ചിയും വേര്‍പിരിഞ്ഞു. സച്ചി സംവിധായകനായി. 'അയ്യപ്പനും കോശിയും' എന്ന സിനിമ റിലീസായി. അപ്പോഴും പൃഥ്വിരാജ് പ്രധാനവേഷത്തിലുണ്ടായിരുന്നു.

    സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

    പക്ഷേ വളരെയേറെ മിഴിവുള്ള ഒരു സ്ത്രീകഥാപാത്രത്തെ സച്ചി സൃഷ്ടിച്ചുവെച്ചിരുന്നു-കണ്ണമ്മ. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ വിരട്ടാന്‍ ശ്രമിക്കുമ്പോള്‍ കണ്ണമ്മ പറയുന്ന മറുപടി ഇതാണ്- 'അടങ്ങടാ ചെക്കാ. നീ കൊറേ ലോകം കണ്ടിട്ടുണ്ടാവും. പക്ഷേ അടുത്ത് നിന്ന് കാണേണ്ടതൊന്നും നീ കണ്ടിട്ടില്ല...' ആ ഒരൊറ്റ ഡയലോഗില്‍ കോശി ഉരുകിയുരുകി ഇല്ലാതാവുന്നുണ്ട്. സിനിമകളിലൂടെ വര്‍ണ്ണവെറിയും ജാതീയതയും സ്ത്രീവിരുദ്ധതയുമൊക്കെ ഒളിച്ചു കടത്തിയ പല ഫിലിംമേക്കേഴ്‌സും ഇതിഹാസങ്ങളായി അറിയപ്പെടുന്നുണ്ട്. അവരില്‍ പലരും ഇപ്പോഴും അതെല്ലാം തുടരുന്നു. അത് ചൂണ്ടിക്കാട്ടുന്ന പ്രേക്ഷകരെ പരിഹസിക്കുകയും ചെയ്യുന്നു.

    Recommended Video

    Director sachy passed away
    സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

    ഇവിടെയാണ് സച്ചിയോട് ഏറ്റവും കൂടുതല്‍ ബഹുമാനം തോന്നിയിട്ടുള്ളത്. ചോക്ലേറ്റ് എഴുതിയ സച്ചിയല്ല അയ്യപ്പനും കോശിയും സംവിധാനം ചെയ്തത്. തന്റെ അവസാന സിനിമയില്‍ ശക്തമായൊരു രാഷ്ട്രീയം മുന്നോട്ടു വെയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. സച്ചിയുടെ നിലപാടുതറകള്‍ മാറിപ്പോയിരുന്നു. ഫിലിംമേക്കര്‍ എന്നത് മറക്കാം. ഒരു മനുഷ്യന് ഉണ്ടാവേണ്ട പരമപ്രധാനമായ സവിശേഷതയാണത്. സ്വന്തം കാഴ്ച്ചപ്പാടുകളെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുക. ആ ഗുണം സച്ചിയ്ക്ക് ആവശ്യത്തിലധികം ഉണ്ടായിരുന്നു.

    സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

    മുന്‍പും പറഞ്ഞിട്ടുള്ളതാണ്. സ്ത്രീവിരുദ്ധനായി ജനിക്കുന്നത് നിങ്ങളുടെ കുറ്റമല്ല. എന്നാല്‍ സ്ത്രീവിരുദ്ധനായി ജീവിച്ചുമരിക്കുന്നത് നിങ്ങളുടെ മാത്രം അപരാധമാണ്. തന്റെ ഉള്ളില്‍ ഒരു കച്ചവടക്കാരനുണ്ടെന്ന് തുറന്ന് സമ്മതിക്കാന്‍ ഒരു മടിയും ഇല്ലാത്ത ആളായിരുന്നു സച്ചി. വാണിജ്യ ഫോര്‍മുലകളുടെ ഭാഗമായി നിന്ന് നല്ല സിനിമകള്‍ ചെയ്യാമല്ലോ എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. പലര്‍ക്കും ഇപ്പോഴും മനസ്സിലായിട്ടില്ലാത്ത ഒരു കാര്യമാണത്. ജനപ്രിയതയും കലാമൂല്യവും തമ്മിലുള്ള സമന്വയം സാദ്ധ്യമാണ് എന്ന വസ്തുത വേണ്ടവിധം തിരിച്ചറിയപ്പെട്ടിട്ടില്ല.

     സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

    കൊമേഴ്‌സ്യല്‍ സിനിമകളെ പുച്ഛിച്ചിരുന്ന, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു സച്ചി ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ചെയ്തതെല്ലാം കച്ചവട സിനിമകളായിരുന്നു. പ്രായോഗികതയ്ക്കും നിര്‍മ്മാതാവിന്റെ സുരക്ഷിതത്വത്തിനും സച്ചി മുന്‍ഗണന നല്‍കി എന്നതാണ് സത്യം. എന്നാല്‍ മലയാള സിനിമയില്‍ സച്ചി ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. അയ്യപ്പനും കോശിയും കേരളത്തിന് പുറത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വാഭാവികമായും സച്ചിയുടെ ആത്മവിശ്വാസം കൂടിയിട്ടുണ്ടാവണം. ഇനി ചെയ്യാന്‍ പോകുന്ന ചിത്രങ്ങളില്‍ കൂടുതല്‍ ശക്തമായ രാഷ്ട്രീയം പറയണമെന്ന് ആ മനുഷ്യന്‍ ആഗ്രഹിച്ചിട്ടുണ്ടാവണം. എല്ലാം പോയി. എല്ലാ പ്രതീക്ഷകളും മരണം വന്ന് തകര്‍ത്ത് കളഞ്ഞു.

     സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

    സ്വന്തം കരിയര്‍ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോഴാണ് സച്ചി വിടവാങ്ങുന്നത്. ജീവിതം എത്ര നിസ്സാരമാണല്ലേ! നാളെ എഴുന്നേല്‍ക്കാം എന്ന വിശ്വാസത്തോടെയാണ് എല്ലാവരും ഉറങ്ങാന്‍ കിടക്കുന്നത്. പക്ഷേ അതിന് എന്താണ് ഉറപ്പ്? ഇടുപ്പിന് വേദന വന്നപ്പോള്‍ ഇതെല്ലാം സച്ചി പ്രതീക്ഷിച്ചു കാണുമോ? പിന്നോട്ട് നോക്കാതെ കുതിച്ചിരുന്ന ആ പ്രതിഭ ഈ വിധം വാടിത്തളര്‍ന്ന് പോവുമെന്ന് ആരെങ്കിലും കരുതിയിരുന്നുവോ?

     സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം

    ഉള്ള സമയം പരസ്പരം സ്‌നേഹിച്ചു ജീവിക്കാം. അനാവശ്യമായ വീറും വാശിയും പകയും മത്സരവും എന്തിനാണ്? അതിനൊന്നുമുള്ള സമയം ഈ ചെറിയ ജീവിതത്തിലില്ല. സച്ചിയുടെ മനസ്സില്‍ മൂന്നോ നാലോ കഥകളുണ്ടെന്നും അവയെല്ലാം സിനിമയായി കാണാന്‍ ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. അഭിനയിക്കാന്‍ പൃഥ്വി തയ്യാറാണ്. കാണാന്‍ പ്രേക്ഷകര്‍ക്കും സന്തോഷമാണ്. പക്ഷേ നിങ്ങള്‍ എവിടെയാണ് സച്ചീ? നിങ്ങളില്ലാത്ത മലയാള സിനിമ എങ്ങനെ പൂര്‍ണ്ണമാകാനാണ്?

    Read more about: സച്ചി sachi
    English summary
    Sandeep Das About Director Sachy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X