മഞ്ജു വാര്യര്‍ സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനമല്ല; ഭർത്താവിനെ ഉപേക്ഷിച്ച പെണ്ണെന്ന പേര് കിട്ടി, കുറിപ്പ്

മലയാളികള്‍ എന്നും അഭിമാനത്തോടെ പറയുന്ന നടിമാരുടെ ലിസ്റ്റില്‍ മഞ്ജു വാര്യരുമുണ്ട്. അഭിനേത്രിയായി സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് വിവാഹിതയായെങ്കിലും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്നു. ഇപ്പോള്‍ സൂപ്പര്‍സ്റ്റാറായി വാഴുകയാണ്. ഏറ്റവും പുതിയതായി മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ദി പ്രീസ്റ്റ് എന്ന സിനിമ തിയറ്ററുകളില്‍ വമ്പന്‍ വിജയമായി മാറിയിരിക്കുകയാണ്.

ഓരോ സമയത്തും വേറിട്ട ഫോട്ടോഷൂട്ട്, നടി അമല പോളിൻ്റെ ഏറ്റഴും പുതിയ ചിത്രങ്ങൾ കാണാം

ഇപ്പോഴിതാ മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ചതൂര്‍മുഖം സിനിമയുടെ പ്രസ് മീറ്റിലെത്തിയപ്പോഴുള്ള നടിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പോലെ അതീവ സുന്ദരിയായി വേദിയിലെത്തിയ മഞ്ജുവിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ഫോട്ടോ ജീവിതത്തില്‍ പൊരുതി ജയിക്കാനുള്ള പ്രേരണ നല്‍കുന്നതാണെന്ന് പറയുകയാണ് സന്ദീപ് ദാസ്.

മഞ്ജു വാര്യരുടെ ഫോട്ടോയെ കുറിച്ച് സന്ദീപ്

'മഞ്ജു വാര്യരുടെ ഈ ഫോട്ടോ നോക്കൂ. ജീവിതത്തില്‍ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങള്‍ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന ചിത്രം. കുടുംബത്തിന് വേണ്ടി സ്വന്തം ജീവിതം ബലികൊടുത്ത ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. വിവാഹത്തിനുശേഷം പഠനവും ജോലിയും ഉപേക്ഷിച്ച സ്ത്രീകളുടെ കണക്കെടുത്താല്‍ അതിന് അവസാനമുണ്ടാവില്ല. മഞ്ജുവിന്റെ കഥയും സമാനമാണ്. ദിലീപിനെ വിവാഹം കഴിക്കുന്ന സമയത്ത് അവര്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള അഭിനേത്രിയായിരുന്നു.

 മഞ്ജു വാര്യരുടെ ഫോട്ടോയെ കുറിച്ച് സന്ദീപ്

നടനകലയുടെ പെരുന്തച്ചനായ സാക്ഷാല്‍ തിലകനെപ്പോലും അത്ഭുതപ്പെടുത്തിയ നടി. പക്ഷേ കല്യാണം കഴിഞ്ഞതോടെ അവര്‍ക്ക് അഭിനയം ഉപേക്ഷിക്കേണ്ടി വന്നു. മഞ്ജു സ്വന്തം ഇഷ്ടപ്രകാരം അങ്ങനെയൊരു തീരുമാനം എടുത്തതല്ല. അവര്‍ അതിന് നിര്‍ബന്ധിക്കപ്പെട്ടതാണ്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ പല സ്ത്രീകളും തോല്‍വി സമ്മതിക്കാറുണ്ട്. ജീവിതം മുഴുവനും തെറ്റായ ട്രാക്കിലൂടെ സഞ്ചരിക്കാറുണ്ട്. എന്നാല്‍ മഞ്ജു അങ്ങനെ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

മഞ്ജു വാര്യരുടെ ഫോട്ടോയെ കുറിച്ച് സന്ദീപ്

ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ചു വന്നു. അപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഭര്‍ത്താവിനെ ഉപേക്ഷിച്ച അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണ് എന്ന വിശേഷണം യാഥാസ്ഥിതികര്‍ മഞ്ജുവിന് ചാര്‍ത്തി കൊടുത്തു. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകതയാണത്. ഡിവോഴ്‌സ് രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രമാണെന്ന് അംഗീകരിക്കാനുള്ള പക്വത നമുക്ക് ഇപ്പോഴും വന്നിട്ടില്ല.

 മഞ്ജു വാര്യരുടെ ഫോട്ടോയെ കുറിച്ച് സന്ദീപ്

ദാമ്പത്യബന്ധം ബഹുമാനപൂര്‍വ്വം വേര്‍പെടുത്തുന്ന സ്ത്രീകള്‍ നമ്മുടെ കണ്ണില്‍ കുറ്റക്കാരികളാണ്. ഒരു സ്ത്രീ സ്വപ്നങ്ങളെ പിന്തുടരുമ്പോള്‍ അവളെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്ന സ്വഭാവവും സമൂഹത്തിനുണ്ട്. അതുകൊണ്ടാണ് മഞ്ജു ഇങ്ങനെ ആക്രമിക്കപ്പെട്ടത്. പക്ഷേ ഇത്രയേറെ കല്ലേറ് കൊണ്ടതിന് ശേഷവും മഞ്ജു ഇവിടെ സൂപ്പര്‍ സ്റ്റാറായി വിജയിച്ചു നില്‍ക്കുന്നുണ്ട്.

Recommended Video

മമ്മൂട്ടിയെ കുറിച്ച് എല്ലാവരും തന്നോട് ചോദിക്കുന്ന ചോദ്യം ഇതായിരുന്നു
 മഞ്ജു വാര്യരുടെ ഫോട്ടോയെ കുറിച്ച് സന്ദീപ്

നാല്‍പത് വയസ്സ് പിന്നിട്ട് കഴിഞ്ഞ അവര്‍ക്ക് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രൂപഭാവങ്ങളാണ് കാണുന്നത്. ഈ നാട്ടിലെ സ്ത്രീകളോട് മഞ്ജു വിളിച്ചു പറയുകയാണ്- ''വീണു പോകുന്നത് നിങ്ങളുടെ തെറ്റല്ല. പക്ഷേ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ്. പറക്കാനുള്ള ചിറകുകള്‍ സമൂഹം വെട്ടിക്കളഞ്ഞാല്‍ അതിന്റെ പേരില്‍ കരഞ്ഞുതളര്‍ന്നിരിക്കരുത്. ചിറകുകള്‍ സ്വന്തമായി തുന്നുക. അതിരുകളില്ലാത്ത ആകാശത്ത് പറന്നുല്ലസിക്കുക..!

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X