For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാര്‍വ്വതി തിരുവോത്ത് ഒരു വിപ്ലവം നയിക്കുകയാണ്; എത്ര കൈയ്യടികള്‍ നല്‍കിയാലും അധികമാവില്ല, കുറിപ്പ്

  |

  നടിമാരായ ഭാവന, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്ക് പിന്നാലെ നടി പാര്‍വതി തിരുവോത്തും താരസംഘടനയായ അമ്മയില്‍ നിന്നും രാജി വെച്ചു. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ ചില പരാമര്‍ശങ്ങളായിരുന്നു പാര്‍വതിയുടെ രാജിയ്ക്ക് പിന്നില്‍. ട്വന്റി ട്വന്റിയ്ക്ക് ശേഷം താരസംഘടനയായ അമ്മയിലെ താരങ്ങളെ ഉള്‍പ്പെടുത്തി വമ്പന്‍ സിനിമയൊരുക്കുന്ന വിവരം അടുത്തിടെയാണ് പുറത്ത് വിട്ടത്.

  ഈ സിനിമയെ കുറിച്ചുള്ള വിശദീകരണം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞിരുന്നു. നടി ഭാവനയെ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പാര്‍വതിയുടെ നിലപാടിന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറപ്പില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുകയാണ് സന്ദീപ് ദാസ്.

  പാര്‍വ്വതി തിരുവോത്ത് ഒരു വിപ്ലവം നയിക്കുകയാണ്. താരസംഘടനയായ A.M.M.Aയില്‍ നിന്ന് അവര്‍ രാജിവെച്ചു. ഈ തീരുമാനത്തിന് എത്ര കൈയ്യടികള്‍ നല്‍കിയാലും അധികമാവില്ല. A.M.M.Aയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു കഴിഞ്ഞദിവസം ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമ നിര്‍മ്മിക്കുന്നതിനെ കുറിച്ച് താരസംഘടന ആലോചിക്കുന്നുണ്ടെന്ന് ബാബു വ്യക്തമാക്കി. അപ്പോള്‍ അവതാരകന്‍ ചോദിച്ചു- 'ആ സിനിമയില്‍ ഭാവന ഉണ്ടാകുമോ? ട്വന്റി-20യില്‍ അവര്‍ നല്ല വേഷം ചെയ്തിരുന്നു...'

  ബാബുവിന്റെ മറുപടി ഇങ്ങനെയായിരുന്നു- 'ഭാവന ഇപ്പോള്‍ സംഘടനയിലില്ല. അമ്മയിലുള്ളവരെ വെച്ച് സിനിമ ചെയ്യേണ്ടി വരും. മരിച്ചുപോയ ആളുകള്‍ തിരിച്ചുവരാറില്ലല്ലോ. അതുപോലെയാണത്.!' തികഞ്ഞ അശ്ശീലമാണ് ആ പ്രസ്താവന. അമ്മയില്‍നിന്ന് ഭാവനയുള്‍പ്പടെ പലരും പുറത്തുപോയിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. എന്തായിരുന്നു അതിന്റെ കാരണം? മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു യുവനടി അതിക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെട്ടു. ആ കേസില്‍ പ്രതിയായ നടനെ സംരക്ഷിക്കുന്ന നിലപാടാണ് A.M.M.A കൈക്കൊണ്ടത്. അതില്‍ പ്രതിഷേധിച്ചാണ് റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും ഭാവനയും രമ്യാനമ്പീശനുമൊക്കെ A.M.M.A വിട്ടത്. ഈ നാണക്കേടിന്റെ ചരിത്രം ബാബു മറന്നുപോയതാണോ?

  നടി ആക്രമിക്കപ്പെട്ട കേസില്‍ പല സാക്ഷികളും കൂറുമാറിയിരുന്നു. ഭാമ എന്ന അഭിനേത്രിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു സ്ത്രീയായ ഭാമ പോലും ഇരയോടൊപ്പം നിന്നില്ല. ഇതില്‍നിന്ന് ചില കാര്യങ്ങള്‍ മനസ്സിലാക്കാം. മിക്കവര്‍ക്കും സ്വന്തം നിലനില്‍പ്പാണ് പ്രധാനം. മലയാള സിനിമ ഒരു മാഫിയക്ക് തുല്യമാണ്. അവിടെ പുരുഷാധിപത്യം കൊടികുത്തിവാഴുകയാണ്. 'മരിച്ചവര്‍ തിരിച്ചു വരില്ലല്ലോ' എന്ന വൃത്തികേട് ബാബു ഛര്‍ദ്ദിച്ചിട്ട് ഒരുപാട് മണിക്കൂറുകള്‍ കഴിഞ്ഞു. സ്‌ക്രീനില്‍ ഹീറോയിസം കാണിക്കുന്ന നിരവധി താരങ്ങള്‍ നമുക്കുണ്ട്. പക്ഷേ ബാബുവിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ടുവന്നത് പാര്‍വ്വതി മാത്രമാണ്.

  'നാണമില്ലാത്ത വിഡ്ഢി' എന്നാണ് പാര്‍വ്വതി ജനറല്‍ സെക്രട്ടറിയെ വിളിച്ചത്. അതിനുപിന്നാലെ രാജിപ്രഖ്യാപനവും. സംഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് സംഘടനയെ തിരുത്താം എന്ന ധാരണയിലാണ് പാര്‍വ്വതി ഇത്രയും കാലം അവിടെ തുടര്‍ന്നത്. അത് അസാദ്ധ്യമാണെന്ന് അവര്‍ക്ക് മനസ്സിലായി. A.M.M.A പാര്‍വ്വതിയെ അര്‍ഹിക്കുന്നില്ല എന്നതാണ് സത്യം. വളരെയേറെ പ്രിവിലേജ്ഡ് ആയ ഒരു നടിയാണ് പാര്‍വ്വതി. ഉയരെ, ടേക് ഓഫ് തുടങ്ങിയ സിനിമകളില്‍ പാര്‍വ്വതിയ്ക്ക് നായകനേക്കാള്‍ പ്രാധാന്യമുണ്ടായിരുന്നു.

  Idavela babu's reply to Parvathy Thiruvoth | FilmiBeat Malayalam

  പാര്‍വ്വതി അഭിനയിച്ച ചിത്രങ്ങളെല്ലാം അവരുടെ പേരില്‍ തന്നെയാണ് മാര്‍ക്കറ്റ് ചെയ്യപ്പെടാറുള്ളത്. അങ്ങനെയുള്ള ഒരാള്‍ക്ക് സ്വന്തം കാര്യം നോക്കി സസുഖം ജീവിക്കാവുന്നതേയുള്ളൂ. തലവേദനകളില്ലാതെ താരപദവിയില്‍ വിരാജിക്കാവുന്നതേയുള്ളൂ. പക്ഷേ പാര്‍വ്വതി സമത്വത്തെക്കുറിച്ച് സംസാരിക്കുന്നു. അനീതിയ്‌ക്കെതിരെ വാളെടുക്കുന്നു. സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കുന്നു. കൂട്ടുകാരിയെ നിരുപാധികം പിന്തുണയ്ക്കുന്നു. വേട്ടക്കാര്‍ക്കും ഗുണ്ടകള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്നു. ഒരുപക്ഷേ പാര്‍വ്വതിയ്ക്കുമാത്രമേ ഇങ്ങനെയെല്ലാം ചിന്തിക്കാനും പെരുമാറാനും സാധിക്കുകയുള്ളൂ. അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി ഓച്ഛാനിച്ചു നില്‍ക്കുന്ന നടീനടന്‍മാരെ ഒത്തിരി കണ്ടിട്ടുണ്ട്. മറ്റേയറ്റത്ത് പാര്‍വ്വതിയും. നിശബ്ദരാക്കാന്‍ അവര്‍ ഇനിയും ശ്രമിക്കും. അപ്പോഴെല്ലാം പാര്‍വ്വതി കൂടുതല്‍ ശബ്ദമുയര്‍ത്തും. കൂടെ നമ്മളും.

  English summary
  Sandeep Das's Wrote A Note About Actress Parvathy Thiruvoth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X