മറന്നേക്ക്, അവൾ സ്ലീവ് ലെസ് പോലും ധരിക്കില്ല; സായ് പല്ലവി മാറുന്നേയില്ല; നടിയുടെ മുന്നിൽ വെച്ച് സന്ദീപ് റെഡ്ഡി

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇന്ന് ഏറ്റവും ജനപ്രീതിയുള്ള നടി സായ് പല്ലവിയാണ്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകളുമായി മുന്നേറുന്ന സായ് പല്ലവിക്ക് നിരവധി ആരാധകരുണ്ട്. നെക്സ്റ്റ് ഡോർ ​ഗേൾ ഇമേജിൽ ടോളിവുഡിൽ ഇത്രമാത്രം ജനപ്രീതി നേടുന്ന മറ്റൊരു നടിയില്ല. അന്തരിച്ച നടിമാരായ സാവിത്രിക്കും സൗന്ദര്യക്കും ശേഷം തെലുങ്ക് സിനിമാ പ്രേക്ഷകർ അവരുടെ സ്ഥാനം നൽകിയത് സായ് പല്ലവിക്കാണ്. അഭിനയത്തോടൊപ്പം ഡാൻസിലെ മികവും സായ് പല്ലവിയുടെ മുന്നോട്ട് പോക്കിന് തുണയായി.

തണ്ടെൽ ആണ് സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രം. നാ​ഗ ചൈതന്യ നായകനാകുന്ന ചിത്രം ഫെബ്രുവരി ഏഴിന് തിയറ്ററുകളിലെത്തും. ചന്ദൂ മണ്ടെറ്റി ആണ് സംവിധായകൻ, കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രി റിലീസ് ഇവന്റ് നടന്നത്. സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയും ചടങ്ങിൽ അതിഥിയായെത്തി. സായ് പല്ലവിയെക്കുറിച്ച് സന്ദീപ് വാങ്ക റെ‍ഡ്ഡി വേദിയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Sai Pallavi

അർജുൻ റെഡ്ഡി എന്ന തന്റെ സിനിമയിലേക്ക് സായ് പല്ലവിയെ നായികയായി പരി​ഗണിച്ചിരുന്നു എന്നാണ് സന്ദീപ് റെ‍ഡ്ഡി വാങ്ക പറഞ്ഞത്. കേരളത്തിൽ നിന്നുള്ള ഒരു കോർഡിനേറ്ററോട് ഇതേക്കുറിച്ച് സംസാരിച്ചു. ഈ സിനിമയിലെ റൊമാന്റിക് ഘടകമെന്താണെന്ന് അയാൾ ചോദിച്ചു. തെലുങ്ക് സിനിമയിൽ പൊതുവെ കാണുന്നതിലും കൂടുതലാണെന്ന് ഞാൻ പറഞ്ഞു. ഇതോടെ അത് മറന്നേക്ക്, ആ പെൺകുട്ടി സ്ലീവ്ലെസ് ഡ്രസ് പോലും ധരിക്കില്ലെന്ന് അയാൾ മറുപടി നൽകിയെന്നും സന്ദീപ് റെ‍ഡ്ഡി വാങ്ക ഓർത്തു.

പൊതുവേ നായികമാർ അവസരങ്ങൾ വരുന്നതിനനുസരിച്ച് മാറും. പക്ഷെ സായ് പല്ലവി മാറിയതേയില്ല. അത് മഹത്തരമാണെന്നും സന്ദീപ് വാങ്ക പറഞ്ഞു. സംവിധായകന്റെ വിവാ​ദ സിനിമകളിലൊന്നാണ് 2017 ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഡി. വൻ ഹിറ്റായെങ്കിലും അർജുൻ റെഡ്ഡിയിലെ സ്ത്രീ വിരുദ്ധത വ്യാപകമായി വിമർശിക്കപ്പെട്ടു.

Sandeep Reddy Vanga  Sai Pallavi

വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിൽ ശാലിനി പാണ്ഡെയാണ് നായികയായത്. കബീർ സിം​ഗ് എന്ന പേരിൽ അർജുൻ റെഡ്ഡി ബോളിവുഡിലേക്ക് റീമേക്ക് ചെയ്തു. ഷാഹിദ് കപൂറും കിയാര അദ്വാനിയുമാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. ബോളിവുഡിലും വൻ ഹിറ്റായെങ്കിലും സന്ദീപ് റെഡ്ഡി വാങ്കക്ക് വ്യാപക വിമർശനം ബോളിവുഡിൽ നിന്നും വന്നു. പ്രമുഖ താരങ്ങൾ വരെ സംവിധായകന്റെ ആശയങ്ങൾക്കെതിരെ രം​ഗത്ത് വന്നു.

എന്നാൽ സന്ദീപ് റെഡ്ഡി വാങ്ക തന്റെ സിനിമയ്ക്ക് വേണ്ടി നിരന്തരം വാദിച്ചു. അനിമൽ ആണ് സംവിധായകന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കബീർ സിം​ഗിനേക്കാൾ വിമർശനം അനിമലിന് നേരിടേണ്ടി വന്നു. ടോക്സിക് മസ്കുലിനിറ്റിയെ വാഴ്ത്തുന്നു എന്നായിരുന്നു വിമർശനം. എന്നാൽ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അനിമൽ. രൺബീർ കപൂറാണ് ചിത്രത്തിൽ നായകനായെത്തിയത്. അനിമലിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചിട്ടുണ്ട്.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X