ഇതാണോ നിങ്ങളുടെ ഫെമിനിസം? തൃപ്തിയെ താറടിച്ച ദീപികയ്‌ക്കെതിരെ സന്ദീപ് റെഡ്ഢി വാങ്ക; സോഷ്യൽ മീഡിയ രണ്ടു ചേരിയിൽ
സ്പിരിറ്റ് എന്ന പ്രഭാസ് നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകകയാണ്. ആദ്യം നായികയായി തീരുമാനിച്ചിരുന്ന ബോളിവുഡ് താരറാണി ദീപിക പദുകോൺ ചിത്രത്തിൽ നിന്നും പിന്മാറുകയും, പകരം ആനിമൽ എന്നാൽ ചിത്രത്തിലൂടെ പ്രശസ്തയായ തൃപ്‌തി ഡിമ്രി പ്രഭാസിന് നായികയാവുമെന്ന് ടീം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ദീപികയുടെ കനത്ത പ്രതിഫലത്തെക്കുറിച്ചും, അൺപ്രൊഫഷണൽ രീതികളെക്കുറിച്ചും വാർത്തകൾ വന്നു.
പിന്നീട് നടിയും സ്പിരിറ്റ് ടീമും തമ്മിലുള്ള ശീത യുദ്ധമാണ് കാണാനായത്. സ്പിരിറ്റിലെ നായിക കഥാപാത്രത്തെക്കുറിച്ച് പലതും വെളിപ്പെടുത്തുന്ന വാർത്തകൾ പുറത്തു വന്നു. പിന്നാലെ, പുതിയ നായികയായ തൃപ്തി ഡിമ്രിക്കെതിരെ കടുത്ത ആക്രമണവും. എന്നാൽ ഇപ്പോൾ, ഇതെല്ലാം ദീപിക പദുക്കോണിന്റെ പി.ആർ തന്ത്രമാണെന്ന് അവകാശപ്പെട്ടിരിക്കുകയാണ് സന്ദീപ് റെഡ്ഢി വാങ്ക. സംവിധായകന്റെ വെളിപ്പെടുത്തലോടെ സോഷ്യൽ മീഡിയ രണ്ടു ചേരിയായി തിരിയുകയും ചെയ്തു.
ദീപികയ്‌ക്കെതിരെ കടുത്ത ഭാഷയിൽ സന്ദീപ് റെഡ്ഢി


സ്പിരിറ്റിനെ ചുറ്റിപറ്റി നടക്കുന്ന വിവാദങ്ങൾക്ക് പ്രതികരണവുമായി എത്തിയ സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക പേരെടുത്തു പറയാതെ ദീപിക പദുക്കോണിനെ ആക്രമിക്കുകയായിരുന്നു. "ഒരു ആക്ടറോട് കഥ പറയുമ്പോൾ 100 ശതമാനം വിശ്വാസം അർപ്പിക്കാറുണ്ട്. വാക്കാൽ പറയാത്ത ഒരു NDA (നോ ഡിസ്‌ക്ലോഷർ agreement) അതിൽ ഉണ്ട്. എന്നാൽ ഈ പ്രവർത്തിയിലൂടെ, നിങ്ങളുടെ യഥാർത്ഥ മുഖം നിങ്ങൾ തന്നെ കാണിച്ചു തന്നു," സംവിധായകൻ തന്റെ എക്സ് (X) പേജിൽ കുറിച്ചു. നദിയുടേത് വൃത്തികെട്ട പി.ആർ ഗെയിം ആണെന്നാണ് ആനിമൽ സംവിധായകന്റെ പക്ഷം.
പ്രഭാസ് ചിത്രത്തിലെ പുതിയ നായികയായ തൃപ്തി ഡിമ്രിക്ക് എതിരെ നടക്കുന്ന പി.ആർ ആക്രമണത്തിനെതിരെയും സന്ദീപ് റെഡ്‌ഡി വാങ്ക ആഞ്ഞടിച്ചു. "തന്നെക്കാൾ പ്രായം കുറഞ്ഞ ഒരു ആക്ടറെ താഴ്ത്തിക്കെട്ടി വാർത്തകൾ ഇറക്കുന്നു. എന്റെ സിനിമയുടെ കഥ വെളിപ്പെടുത്തുന്നു. ഇതാണോ നിങ്ങളുടെ ഫെമിനിസം," സംവിധായകൻ ചോദിച്ചു. "ഒരു ഫിലിംമേക്കർ എന്ന നിലക്ക്, എന്റെ കറാഫ്റ്റിന് പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനം ഉണ്ട്. നിങ്ങൾക്ക് അത് മനസ്സിലായില്ല, ഒരിക്കലും മനസ്സിലാവുകയുമില്ല," സന്ദീപ് റെഡ്ഢി പറഞ്ഞു നിർത്തി.
ദീപിക തൃപ്തിക്കെതിരെ? ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ


എന്നാൽ സ്പിരിറ്റ് വിവാദത്തിൽ ഒരു ചേരിയിലായിരിക്കുകയാണ് സോഷ്യൽ മീഡിയ. ആദ്യം ചിത്രത്തിൽ നായികയായ ദീപിക പദുകോൺ, ഒരു കൊച്ചു കുഞ്ഞിന്റെ അമ്മയെന്ന നിലയിൽ മുന്നോട്ടു വച്ച ആവശ്യങ്ങൾ സന്ദീപ് റെഡ്ഢി വാങ്കയും ടീമും അൺപ്രൊഫഷണലിസം ആയി വ്യാഖ്യാനിച്ചുവെന്നാണ് നടിയുടെ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായ ദീപികയെ വളരെ മോശമായി ചിത്രീകരിച്ചു കൊണ്ടാണ് സംവിധായകന്റെ പി.ആർ ടീം വാർത്തകൾ പടച്ചു വിട്ടതെന്നും അവർ പറയുന്നു. ഇപ്പോൾ, തന്റെ ഭാഗത്തെ ന്യായം പുറത്തു കൊണ്ടുവരിക മാത്രമാണ് ദീപിക ചെയ്യുന്നത്.
എന്നാൽ ദീപിക പദുകോൺ ചിത്രത്തിൽ നിന്നും പിന്മാറിയത് 'എ' റേറ്റഡ് സീനുകളിൽ അഭിനയിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടാണെന്ന് വരുത്തുകയും, പുതിയ നായിക തൃപ്തി ഡിമ്രിയെ മോശമായി ചിത്രീകരിക്കുകയും ചെയ്തു എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. തൃപ്തി ബോൾഡ് വേഷങ്ങളിലൂടെ മാത്രം ശ്രദ്ധിക്കപ്പെട്ട നടിയാണെന്ന് തന്റെ പി.ആർ ക്യാമ്പയ്‌നിലൂടെ ദീപിക പ്രചരിപ്പിക്കുന്നു എന്ന് നടിയുടെ ആരാധകർ ആരോപിക്കുന്നു. സ്പിരിറ്റിന്റെ കഥ കൂടി വെളിപ്പെടുത്തിയത് നടിയുടെ പ്രതികാരബുദ്ധിയുടെ തെളിവാണെന്നാണ് ഇവർ പറയുന്നത്.


Click it and Unblock the Notifications











