ഗ്ലാമറല്ല, ശക്തമായ കഥാപാത്രമായിരുന്നു അതെന്ന് നടി! സാന്ദ്ര ആമി മനസ്സ് തുറക്കുന്നു

By Nimisha

ഇഷ്ടഗാനങ്ങള്‍ക്കായി പ്രേക്ഷകര്‍ നിരന്തരം ചാനലുകളിലേക്ക് വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇഷ്ടഗാനങ്ങള്‍ക്കായി ഒട്ടേറെ പരിപാടികള്‍ ചാനലുകളിലുണ്ടായിരുന്നു. വിവിധ പരിപാടികളുമായി ചാനലുകളില്‍ നിറഞ്ഞുനിന്നിരുന്ന നിരവധി അവതാരകമാരുമുണ്ട്. ദേവു, സാന്ദ്ര, റിമി ടോമി, അര്‍ച്ചന കവി, ആസിഫ് അലി തുടങ്ങിയവരൊക്കെ ഒരുകാലത്ത് ചാനലുകളില്‍ നിറഞ്ഞുനിന്നവരായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടാണ് ഇവര്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറിയവരും കുറവല്ല. അത്തരത്തിലൊരാളാണ് സാന്ദ്ര. നിറപുഞ്ചിരിയും കുസൃതിത്തരവുമൊക്കെയായിട്ടായിരുന്നു ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സൂര്യ ടിവിയും കിരണ്‍ ടിവിയുമായിട്ടായിരുന്നു സാന്ദ്രയുടെ പരിപാടികള്‍.

ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍, കമല്‍ ചിത്രമായ സ്വപ്നക്കൂട് ഈ രണ്ട് മലയാള സിനിമകളിലാണ് താരം അഭിനയിച്ചത്. സാജന്‍ ജോസഫ് ആലുക്കയെ പ്രണയിച്ച് നടന്ന ഷീല പോളിനെ പ്രേക്ഷകര്‍ മറന്നുകാണാനിടയില്ല. സാജനെ വീഴ്ത്താനായി പിന്നാലെ നടന്ന ഷീലയും പ്രിയംവദയും അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വഴക്കിട്ടിറങ്ങിപ്പോകുന്ന കുശുമ്പിക്കാരിയായ ഷീലയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. കമല്‍ സംവിധാനം ചെയ്ത സ്വപ്‌നക്കൂടിലും താരം അഭിനയിച്ചിരുന്നു. മലയാളത്തില്‍ സജീവമായിരുന്നില്ലെങ്കിലും താരം അഭിനയജീവിതവുമായി മുന്നേറുകയായിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

എവിടെയായിരുന്നു ഇത്രയും നാള്‍?

എവിടെയായിരുന്നു ഇത്രയും നാള്‍?

രണ്ട് സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇന്നും താരത്തെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചാനല്‍ പരിപാടികളുടെ ഫോര്‍മാറ്റില്‍ മാറ്റം വന്നതോടെ ഇഷ്ടഗാനം പോലെയുള്ള പരിപാടികള്‍ക്ക് പ്രസക്തിയില്ലാതായി മാറിയിരുന്നു. യൂട്യൂബും സോഷ്യല്‍ മീഡിയയും സജീവമായ ഇന്നത്തെക്കാലത്ത് ക്ഷണനേരം കൊണ്ടാണ് ഗാനങ്ങളും ടീസറും ട്രെയിലറുമൊക്കെ വൈറലാവുന്നത്. സജീവമല്ലെങ്കില്‍ക്കൂടിയും താരങ്ങളെയെല്ലാംപ്രേക്ഷകര്‍ ഓര്‍ത്തിരിക്കാറുണ്ട്. അതിനാല്‍ത്തന്നെ ഇവരില്‍ പലരെയും കാണുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യം ഇങ്ങനെയാണ്.

ലോഹിതദാസാണ് ഗുരു

ലോഹിതദാസാണ് ഗുരു

കസ്തൂരിമാനിന്റെ സംവിധായകനായ ലോഹിതദാസിനെയാണ് താന്‍ ഗുരുവായി കാണുന്നതെന്ന് താരം പറയുന്നു. മീര ജാസ്മിനും ഭാമയുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ സിനിമയിലൂടെ തുടക്കം കുറിച്ചത്. ബിഗ് സ്‌ക്രീനിലെ തുടക്കക്കാരിയായ തനിക്ക് അദ്ദേഹം ശക്തമായ പിന്തുണയാണ് നല്‍കിയിരുന്നതെന്ന് സാന്ദ്ര വ്യക്തമാക്കുന്നു. മറ്റൊരാള്‍ക്ക് വേണ്ടി മാറ്റിവെച്ച കഥാപാത്രമായിരുന്നു അത്. ആദ്യമായി അഭിനയിക്കുന്നതിന്റെ പരിഭ്രമവും ആശങ്കയുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും ലോഹി അങ്കിളും വേണു അങ്കിളും കൂടി അത് മാറ്റുകയായിരുന്നു.

കുട്ടിക്കളി മാറിയിട്ടില്ലായിരുന്നു

കുട്ടിക്കളി മാറിയിട്ടില്ലായിരുന്നു

നിസാര കാര്യങ്ങള്‍ക്ക് പോലും പിണങ്ങുന്ന പ്രകൃതമായിരുന്നു അന്നത്തേത്. വണ്‍ പ്ലസ് വണ്‍ എന്ന സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ കുഞ്ചാക്കോ ബോബന്‍ വഴക്ക് പറഞ്ഞുവെന്ന് ആരോപിച്ച് സീനുണ്ടാക്കിയിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ അദ്ദേഹത്തോട് മിണ്ടാതെ നടന്നിരുന്നു. പിന്നീട് സിനിമയുടെ വിജയാഘോഷ ചടങ്ങിന് കണ്ടപ്പോഴോ, സ്വപന്ക്കൂടിന്‍ഖറെ ചിത്രീകരണത്തിനിടയില്‍ കണ്ടപ്പോഴോ താന്‍ മിണ്ടിയിരുന്നില്ലെന്ന് താരം പറയുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് അന്നത്തെ പൊട്ടത്തരത്തെക്കുറിച്ച് മനസ്സിലാക്കിയത്. ആ പിണക്കം ഉടന്‍ തീര്‍ക്കുമെന്നും താരം പറയുന്നു.

 ധ്രുവ് വിക്രമിന്റെ സിനിമയിലും

ധ്രുവ് വിക്രമിന്റെ സിനിമയിലും

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ വിക്രമിന്റെ മകന്‍ സിനിമയിലേക്ക് പ്രവേശിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് നിരവധി പേരാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുള്ളത്. ധ്രുവിന്റെ കന്നിച്ചിത്രമായ വര്‍മ്മയില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന് താരം പറയുന്നു. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേവി എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാനാവില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ജ്യോതികയ്‌ക്കൊപ്പവും അഭിനയിച്ചു

ജ്യോതികയ്‌ക്കൊപ്പവും അഭിനയിച്ചു

തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളായ ജ്യോതികയ്‌ക്കൊപ്പവും സാന്ദ്ര അഭിനയിച്ചിട്ടുണ്ട്്. വര്‍ഷങ്ങളുടെ ഇടവേള അവസാനിപ്പിച്ച് താരം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍. ജ്യോതിക മാമിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സിനിമാജീവിതത്തിലെ തന്നെ വലിയൊരു നേട്ടമായി കരുതുന്നു. ആര്‍ ജെ അഞ്ജലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വളരെ ഡൗണ്‍ ടു എര്‍ത്തായ താരമാണ് അവര്‍. നല്ല കാര്യം കണ്ടാല്‍ ആരെയായലും അവര്‍ അഭിനന്ദിക്കാന്‍ മടിക്കാറില്ല.

 അവതാരകയെ ഇന്നും ഓര്‍ത്തിരിക്കുന്നു

അവതാരകയെ ഇന്നും ഓര്‍ത്തിരിക്കുന്നു

മുന്‍പ് അവതാരകയായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് സാന്ദ്ര മറന്നെങ്കിലും പ്രേക്ഷകര്‍ അത് മറന്നിട്ടില്ല. ഇന്നും തന്നെ ഇക്കാര്യത്തില്‍ തിരിച്ചറിയുന്നുണ്ടെന്ന് താരം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തമിഴ് പാട്ടുകള്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടിയും അന്ന് അവതരിപ്പിച്ചിട്ടുണ്ട്. ചെന്നൈയിലെ ജനങ്ങള്‍ അത് കാണാറുണ്ടെന്ന് അടുത്തിടെയാണ് മനസ്സിലായത്. അവതാരകയെന്നാണ് പലരും തന്നെക്കാണുമ്പോള്‍ പറയാറുള്ളത്. അടുത്ത വീട്ടിലെ കുട്ടി എന്ന തരത്തിലാണ് പലരും ട്രീറ്റ് ചെയ്യാറുള്ളത്.

ഇപ്പോള്‍ ധൈര്യമില്ല

ഇപ്പോള്‍ ധൈര്യമില്ല

അന്ന് അവതാരകയായി തിളങ്ങിയെങ്കിലും ഇന്നിപ്പോള്‍ ആ മേഖലയില്‍ കൈവെക്കാന്‍ അത്ര ധൈര്യം പോരെന്ന് താരം പറയുന്നു. മലയാളത്തിലാണെങ്കില്‍ താന്‍ ഓക്കെയാണ്. എന്നാല്‍ തമിഴിന്റെ കാര്യത്തില്‍ അങ്ങനെയല്ല, ഇനിയുമേറെ മനസ്സിലാക്കാനും പഠിക്കാനും ശരിയാക്കാനുമുണ്ട്. മുന്‍പൊരിക്കല്‍ സെറ്റില്‍ വെച്ച് ഫുഡ് ഇന്‍ഫെക്ഷനുണ്ടായപ്പോള്‍ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു അവര്‍ പരിപാലിച്ചതെന്നും താരം ഓര്‍ത്തെടുക്കുന്നു.

ഭര്‍ത്താവിന്റെ പിന്തുണ

ഭര്‍ത്താവിന്റെ പിന്തുണ

വിവാഹ ശേഷം അഭിനയം ഉപേക്ഷിക്കാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഭര്‍ത്താവായ പ്രജിനും കുടുംബവും ശക്തമായ പിന്തുണയാണ് നല്‍കിയത്. ഇതോടെ ഈ മേഖലയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം ഒന്നിനും ഒരു തടസ്സമല്ലെന്നും കഴിവ് വെറുതെ കളയരുതെന്നുമായിരുന്നു ഉപദേശം. വിവാഹ ശേഷം വേശ്യയുടെ കഥാപാത്രം ലഭിച്ചപ്പോള്‍ സ്വീകരിച്ചിരുന്നു. സാധാരണഗതിയില്‍ പലരും ചെയ്യാന്‍ വിസമ്മതിക്കുന്ന കാര്യമാണ്. മികച്ച പ്രതികരണമായിരുന്നു ആ കഥാപാത്രത്തകിന് ലഭിച്ചത്.

ജിമിക്കി കമ്മലിനൊപ്പം ചുവടുവെച്ചു

ജിമിക്കി കമ്മലിനൊപ്പം ചുവട് വെച്ചതിന്റെ സന്തോഷം താരം പങ്കുവെച്ചപ്പോള്‍, ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X