വിവാഹം ചെയ്ത് സാന്ദ്രയെ ഹോസ്റ്റലിലാക്കി, കയ്യിൽ പണമില്ല, വീട്ടുകാരറിഞ്ഞപ്പോൾ...; പ്രജിൻ പറയുന്നു
ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ ചെയ്ത നടിയാണ് സാന്ദ്ര ആമി. കസ്തൂരിമാൻ എന്ന സിനിമയിൽ സൗന്ദ്ര ചെയ്ത ഷീല പോൾ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുന്ന സാന്ദ്ര ഇന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുന്നു. തമിഴ് നടൻ പ്രജിൻ ആണ് സാന്ദ്രയുടെ ഭർത്താവ്. ഇരുവർക്കും ഇരട്ടക്കുട്ടികളുമുണ്ട്. സാന്ദ്ര ആമിയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് പ്രജിൻ.
അറേഞ്ച് മാര്യേജായിരുന്നു എനിക്കെങ്കിൽ ഭാര്യ എന്നേ ഓടിപ്പോയേനെ. ഡിവോഴാസായേക്കാം. കല്യാണം കഴിഞ്ഞ സമയത്ത് എന്നെ സിനിമാ രംഗത്തേക്ക് പുഷ് ചെയ്തത് ഭാര്യയാണ്. എനിക്ക് എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു. ഒരുപാട് കാര്യങ്ങൾ എനിക്ക് വേണ്ടി അവൾ ത്യജിച്ചു. എനിക്ക് വേണ്ടി അവൾ അഭിനയിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ നീ ബ്രേക്ക് എടുത്തോ എന്ന് ഞാൻ പറഞ്ഞു. ആ സമയത്താണ് വീട് വാങ്ങുന്നത്. ഫാമിലി പ്ലാൻ വെച്ചു. ഞാൻ കഷ്ടപ്പെട്ടാലും അവൾ കഷ്ടപ്പെടരുതെന്ന് ഞാൻ കരുതി.

ഞാൻ കഷ്ടപ്പെടരുതെന്നായിരുന്നു അവൾക്ക്. അതാണ് പരസ്പര സ്നേഹം. വിവാഹം ചെയ്യുമ്പോൾ എന്റെ കയ്യിൽ പണമൊന്നുമില്ല. ഞാൻ ടെലിവിഷനിൽ വർക്ക് ചെയ്യുന്നുണ്ട്. കല്യാണം കഴിക്കണോ വാ എന്ന് പറഞ്ഞ് പോയി വിവാഹിതരാകുകയായിരുന്നു. സിനിമയ്ക്ക് കൊണ്ട് പോകുന്നത് പോലെ. അമ്മയോട് ആഡ് ഷൂട്ട് എന്നായിരുന്നു പറഞ്ഞത്. വിവാഹം ചെയ്ത് ഒന്നും സംഭവിക്കാത്തത് പോലെ വീട്ടിൽ വന്നു. അവളെ ഹോസ്റ്റലിലാക്കി. പിന്നീട് വീട്ടിൽ അറിഞ്ഞു. പ്രണയിച്ചാൽ സമ്മതിക്കാനുള്ള ധൈര്യം വേണമെന്ന് അമ്മ പറഞ്ഞു.
അങ്ങനെ സംഭവിച്ചെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഒരുമിച്ചു. അവളാണ് ധെെര്യത്തോടെ തീരുമാനമെടുത്തത്. ഞാൻ തന്നെ വേണം, ഞാനാണ് കറക്ട് എന്ന് എങ്ങനെ അവൾ തീരുമാനിച്ചു എന്നെനിക്ക് അറിയില്ല. ഇപ്പോഴും ഞാനവളോട് ചോദിക്കും. എന്ത് വിശ്വാസമായിരുന്നു നിനക്കെന്ന്. അവൾ ഹാപ്പിയാണ്.

നല്ല കുടുംബമുണ്ടാകണം, സന്തോഷമായി ജീവിക്കണം എന്നാണ് അവളെപ്പോഴും ആഗ്രഹിച്ചതെന്നും പ്രജിൻ പറയുന്നു. അവളോട് അഭിനയിക്കരുതെന്ന് ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല. എപ്പോൾ വേണമെങ്കിലും അവൾക്ക് അഭിനയിക്കാം. അതിനുള്ള പൂർണ അവകാശം അവൾക്കുണ്ട്. ആർട്ടിസ്റ്റാണെന്നും പ്രജിൻ ചൂണ്ടിക്കാട്ടി. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
നേരത്തെ തന്റെ ജീവിതത്തെക്കുറിച്ച് സാന്ദ്ര ആമി തുറന്ന് സംസാരിച്ചിരുന്നു. തന്റെ വീട്ടുകാരുടെ സ്നേഹമോ പരിഗണനയോ ലഭിക്കാതിരുന്നതിനെക്കുറിച്ചാണ് സാന്ദ്ര ആമി തുറന്ന് പറഞ്ഞത്. മാതാപിതാക്കൾ നേരത്തെ വേർപിരിഞ്ഞതാണ്. അച്ഛമൊപ്പമായിരുന്നു ഞാനും ചേട്ടനും. അച്ഛൻ മറ്റൊരു വിവാഹം ചെയ്തു. ആദ്യം ഞാനിതിന് സമ്മതിച്ചിരുന്നില്ല. എന്നാൽ ചേട്ടൻ പറഞ്ഞപ്പോൾ സമ്മതിച്ചു. രണ്ടാനമ്മയിൽ നിന്നും ഒരുപാട് പ്രശ്നങ്ങളുണ്ടായി. ചേട്ടന്റെ മരണം തന്നെ വല്ലാതെ തളർത്തിയിരുന്നെന്നും സാന്ദ്ര ആമി തുറന്ന് പറഞ്ഞു.
ഇന്ന് മക്കൾക്കും ഭർത്താവിനുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് സാന്ദ്ര ആമി. രുദ്ര, മിത്ര എന്നിവരാണ് മക്കൾ. ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന നടനാണ് പ്രജിൻ. സാന്ദ്ര നിരവധി സിനിമകളിലും തമിഴ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പ്രജിൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications











