twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍

    |

    ഇരട്ടക്കുട്ടികളാണ് സാന്ദ്ര തോമസിന്. മക്കളുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് താരമെത്താറുണ്ട്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വിശേഷം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അമ്മ കള്ളത്തരം പറഞ്ഞതാണോ? എന്തൊക്കെ സംഭവിച്ചാലും കുട്ടികളോട് കള്ളത്തരം മാത്രം പറയരുതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം.

    എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത ഒരു ചോദ്യം. കാര്യം വളരെ നിസാരമെന്നു തോന്നാമെങ്കിലും അതെന്നിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല.
    14 ദിവസത്തെ ആയുർവേദ ട്രീറ്റ്മെന്റ് കഴിഞ്ഞു വീട്ടിലെത്തി നേരം വെളുത്തപ്പോൾ ചാച്ചനേം ഉമ്മിയേം കാണാഞ്ഞപ്പോൾ തങ്കകൊലുസ് വിഷമിക്കാതിരിക്കാൻ അവർ ഹോസ്പിറ്റലിൽ പോയെന്നും ഇൻജെക്ഷൻ എടുത്തു തിരിച്ചു വരുമെന്നും വെറുതെ ഞാൻ അവരോടു പറഞ്ഞു. അവരതും കേട്ട് തലയാട്ടി പതിവ് പരിപാടികളിലേക്ക്.

    രണ്ട് ദിവസങ്ങൾക് ശേഷം, ഞാൻ : ചാച്ചനും ഉമ്മിയും വയനാട് നിന്ന് വരുമ്പോൾ തങ്കത്തിനും കുൽസുനും എന്താ കൊണ്ടുവരണ്ടതെന്നു ചോദിച്ചു. കുൽസു: ഉമ്മി ഇൻജെക്ഷൻ എടുത്തു കഴിഞ്ഞോ തങ്കം : അമ്മ വെറുതെ പറഞ്ഞതാണോ, ഞാൻ : അത്.... ഞാൻ തങ്കം : അമ്മയല്ലേ പറഞ്ഞത് കള്ളത്തരം പറയാൻ പാടില്ലെന്ന്.

    Sandra Thomas

    Recommended Video

    സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

    ഞാൻ : അമ്മയോട് തങ്കകൊലുസ് ക്ഷമിക്കണം അമ്മ അറിയാതെ പറഞ്ഞു പോയതാണ്. ഇനി അങ്ങനെ പറയില്ല. കുൽസു : സാരമില്ല കള്ളത്തരം പറയാൻ പാടില്ലാട്ടോ
    ഇത് എഴുതുമ്പോൾ അഭിമാനം കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകൾ നിറയുന്നു. രണ്ടര വയസുള്ള കുട്ടികളെ, കുറച്ചു കണ്ടൊരു അമ്മ. തെറ്റ് ഞാൻ തിരുത്തുകയാണ്.

    English summary
    Sandra Thomas about her childrens question, latest post went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X