സാന്ദ്ര തോമസിന്‍റെ മക്കളുടെ പിറന്നാള്‍ പൊടിപൊടിച്ചു! ചിത്രങ്ങള്‍ വൈറല്‍! കാണൂ!
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ സാന്ദ്ര തോമസിന്റെ മാലാഖക്കുഞ്ഞുങ്ങളുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. തങ്ങളുടെ ജീവിതത്തിലേക്ക് ഇരട്ട പെണ്‍കുട്ടികള്‍ കടന്നുവന്ന സന്തോഷം പങ്കുവെച്ച് സാന്ദ്ര നേരത്തെ എത്തിയിരുന്നു. കുഞ്ഞ് മാലാഖകളുടെ ചിത്രവും വൈറലായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് പിറന്നാള്‍ ആഘോഷം നടത്തിയത്. ഫേസ്ബുക്കിലൂടെ സാന്ദ്ര തന്നെയാണ് ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഏപ്രില്‍ മൂന്നിനായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് കുരുന്ന് മാലാഖകള്‍ എത്തിയത്.
മക്കളുടെ വരവോട് കൂടി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു സാന്ദ്ര. ക്യാറ്റ്‌ലി, കെന്‍ഡില്‍ ഈ പേരുകളാണ് മക്കള്‍ക്കായി ഇവര്‍ നല്‍കിയത്. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു പിറന്നാളാഘോഷം. മഞ്ഞ ഉടുപ്പില്‍ മാലാഖക്കുരുന്നുകളായി ഇരുവരും നിറഞ്ഞുനില്‍ക്കുകയായിരുന്നു. ക്യൂട്ട് ചിത്രങ്ങളാണ് സാന്ദ്ര പങ്കുവെച്ചിട്ടുള്ളത്. ഉമ്മിണിത്തങ്കയ്ക്കും ഉമ്മുക്കുല്‍സുവിനുമൊപ്പമുള്ള ഒരു വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇരട്ട പെണ്‍കുട്ടികള്‍ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറ്റുമെന്ന് താരം പറയുന്നു.

നടിയും അഭിനേത്രിയുമായിത്തിളങ്ങിയ സാന്ദ്രയുടെ തിരിച്ചുവരവിനെക്കുറിച്ചും മക്കളുടെ പിറന്നാളിന് ആശംസ നേര്‍ന്നുമാണ് ആരാധകര്‍ രംഗത്തെത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ സാന്ദ്രയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications