അവിടെ നിന്ന് ഇറങ്ങിയപ്പോൾ എനിക്ക് സീറോ ബാലൻസ്, കൂടുതലും കിട്ടിയത് വിജയ് ബാബുവിന്, അയാളുടേത് പട്ടിഷോ; സാന്ദ്ര
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടിയും നിർമാതാവുമായ സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളിയപ്പോൾ സാന്ദ്ര കോടതിയെ സമീപിച്ചിരുന്നു. പക്ഷെ അനുകൂല വിധി കിട്ടിയില്ല. അതിനുശേഷം സാന്ദ്ര തോമസിനെ പരിഹസിച്ച് എത്തിയവരിൽ പ്രധാനി താരത്തിന്റെ മുൻ ബിസിനസ് പാട്നർ വിജയ് ബാബു ആയിരുന്നു. കുറുനരിയുടെ ഫോട്ടോയ്ക്ക് ഒപ്പമായിരുന്നു സാന്ദ്രയെ പരിഹസിച്ചുള്ള വിജയ് ബാബുവിന്റെ കുറിപ്പ്.
ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളെപ്പോലെ കഴിഞ്ഞവരും നിരവധി ഹിറ്റ് സിനിമകൾ നിർമ്മിച്ചിട്ടുള്ളവരുമാണ് ഇരുവരും. അതുകൊണ്ട് തന്നെ വിജയ് ബാബുവിന്റെ കുറിപ്പ് വൈറലാവുകയും ചർച്ചയാവുകയും ചെയ്തു. ഇതേ കുറിച്ച് ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര പ്രതികരിച്ചു.

വിജയ് ബാബുവിന്റേത് പട്ടി ഷോയാണെന്നാണ് സാന്ദ്ര പറഞ്ഞത്. ഫ്രൈഡെ ഫിലിം ഹൗസ് ഒരു ബ്രെയിൻ അല്ല രണ്ട് ബ്രെയിന്റെ കുട്ടിയാണെന്ന് മലയാളികൾ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റിദ്ധാരണയാണ്. 2013ന് ശേഷമാണ് വിജയ് ബാബു ഫ്രൈഡെ ഫിലിം ഹൗസിലേക്ക് വരുന്നത്. പാട്നർ ഷിപ്പ് ഡീഡ് പരിശോധിച്ചാൽ അത് മനസിലാകും.
ഫ്രൈഡെ എന്ന സിനിമ ചെയ്തിരിക്കുന്നത് ഇന്നവേറ്റീവ് ഫിലിം കമ്പനിയാണ്. അത് ഞാനും എന്റെ പിതാവും കൂടിയാണ് ചെയ്തത്. ഫ്രൈഡെ സിനിമയ്ക്ക് ശേഷമാണ് ഫ്രൈഡെ ഫിലിം ഹൗസ് രൂപീകരിക്കുന്നത്. അപ്പോഴും ഞാനും എന്റെ പിതാവും തന്നെയായിരുന്നു അതിലെ പാട്നേഴ്സ്. വിജയ് ബാബു അതിനൊക്കെ ശേഷമാണ് വരുന്നത്. അതായത് മങ്കിപെൻ തീരാറായപ്പോൾ...
ഞാൻ ചെയ്ത പല സിനിമകളുടേയും ക്രെഡിറ്റിന്റെ കാര്യവും ആർക്ക് അവകാശപ്പെട്ടതാണെന്നതും എനിക്കുണ്ടായ അനീതിയും മാധ്യമങ്ങളിലൂടെ പറഞ്ഞിട്ട് കാര്യമില്ല. അത് കോടതിയാണ് പറയേണ്ടത്. ഇത്ര പകയുണ്ടോ വിജയ് ബാബുവിന് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. കാരണം മനുഷ്യരെ അളന്ന് നോക്കാൻ കഴിയില്ലല്ലോ. അന്ന് പാട്നർഷിപ്പ് പിരിഞ്ഞപ്പോൾ പോലും അദ്ദേഹത്തിനാണ് കൂടുതലും കിട്ടിയത്. ഫ്രൈഡെ ഫിലിം ഹൗസിൽ നിന്നും ഇറങ്ങുമ്പോൾ എനിക്ക് സീറോ ബാലൻസായിരുന്നു.
ഒന്നും എന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നില്ല. വിജയ് ബാബുവിന്റെ പോസ്റ്റ് വന്നപ്പോൾ എന്നെ ഏറ്റവും കൂടുതൽ തളർത്തിയതും അതാണ്. 'ഷെയർ ഓർ മോർ' എന്നൊരു ലൈനൊക്കെ അദ്ദേഹം ആ പോസ്റ്റിൽ എഴുതിയിരുന്നു. വളരെ മാനിപ്പുലേറ്റീവായ പോസ്റ്റായിരുന്നു വിജയ് ബാബുവിന്റേത്. അത് അയാളുടെ കുരുട്ട് ബുദ്ധിയാണ്. എന്നും വിജയ് ബാബു അങ്ങനെ തന്നെയാണ്.

മുമ്പ് അദ്ദേഹത്തിന് എതിരെ ഒരു കേസ് വന്ന സമയത്തും ഇതുപോലെ തന്നെ ഇരയെ ആക്രമിക്കുക, ഇല്ലാണ്ടാക്കുക എന്ന ഉദ്ദേശത്തോടെ അന്ന് രാത്രിയിൽ തന്നെ ഫേസ്ബുക്ക് ലൈവ് വന്ന് ഇരയുടെ പേര് വിളിച്ച് പറയുകയും ദ്രോഹിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒരാളെ അവസാനിപ്പിക്കുക എന്നതാണ് പുള്ളിയുടെ ഉദ്ദേശം. വിജയ് ബാബുവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട സമയത്ത് ആ കുട്ടി എനിക്ക് മെസേജ് അയച്ചിരുന്നു.
ചില ക്ലാസുകളിൽ ചില കുട്ടികളുണ്ടാകുമല്ല ഭയങ്കര ഓവർ സ്മാർട്ട്നെസ് കാണിക്കുന്ന... അങ്ങനൊരു പട്ടി ഷോ കാണിക്കുന്ന ആളാണ് വിജയ് ബാബു. അതിനെ ചേച്ചി മൈന്റ് ചെയ്യണ്ട. ഞാൻ ഇത് കുറേ അനുഭവിച്ചതാണ് എന്നാണ് ആ കുട്ടി എനിക്ക് മെസേജ് അയച്ചത്. നമ്മൾ ഇത് പണ്ടേ അനുഭവിച്ചതാണ്. എന്ത് ചെയ്യാം... സ്ത്രീകൾ ഇരകളായി മാറും എന്നും സാന്ദ്ര തോമസ് പറഞ്ഞു.
കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുതിയ സെക്രട്ടറി ലിസ്റ്റിനും പ്രസിഡന്റ് രാകേഷുമാണ്. വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് ലിസ്റ്റിന്റെ വിജയം. സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്.


Click it and Unblock the Notifications











