ഞാനന്ന് പറഞ്ഞത് കാരണം വിനീത് പിന്മാറി; സിനിമ മുടങ്ങി; കാർ കാത്ത് നിന്ന നായിക ചെയ്തത്; സാന്ദ്ര

മലയാള സിനിമയിലെ സ്ത്രീ പ്രൊഡ്യൂസർമാരിൽ ശ്രദ്ധേയയാണ് സാന്ദ്ര തോമസ്. അഭിനയത്തിലും സാന്നിധ്യം അറിയിച്ച സാന്ദ്ര മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നിർമാതാവാണ് സാന്ദ്ര. ഇത് കരിയറിൽ തനിക്ക് പലപ്പോഴും വിനയായിട്ടുണ്ടെന്ന് സാന്ദ്ര തന്നെ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സാന്ദ്ര. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് സാന്ദ്ര മനസ് തുറന്നത്.

മറ്റൊരു മേഖലയിൽ ആയിരുന്നെങ്കിൽ ഇതിനേക്കാൾ ലാഭം ഉണ്ടാകുമായിരുന്നെന്ന് തോന്നുന്നില്ലെന്ന് സാന്ദ്ര പറയുന്നു. വേറൊരു ഇൻഡസ്ട്രിയിലും കിട്ടാത്ത പവറും അം​ഗീകാരവും പണവും കിട്ടും. പെട്ടെന്ന് പണം കിട്ടും. പരമാവധി പത്തോ പതിനഞ്ചോ കോടി രൂപയിട്ട് 100 കോടിയൊക്കെയല്ലേ ഇപ്പോൾ കിട്ടുന്നത്. 100 കോടി എന്ന് പറയുമെങ്കിലും നിർമാതാവിന് കിട്ടുന്നത് 30 കോടി രൂപയാണ്.

Sandra Thomas

ഇപ്പോൾ തു‌‌ടരെ നല്ല സിനിമകൾ വരുമ്പോൾ നമ്മളുടെ സിനിമയും ഇങ്ങനെ ഓടിയാൽ നന്നായിരിക്കുമെന്നാണ് തോന്നാറ്. ഓരോ സിനിമയ്ക്കും അതിന്റേതായ വിധിയുണ്ട്. നമ്മൾ എത്ര നല്ല സിനിമയാണെന്ന് പറഞ്ഞാലും ബോക്സ് ഓഫീസിൽ ഒന്നുമാകില്ല. ആട് ബോക്സ്ഓഫീസിൽ പരാജയപ്പെട്ട സിനിമയാണ്. അതിന് ശേഷം ആട് ഹിറ്റായി. പക്ഷെ അതുകൊണ്ട് നിർമാതാവിന് ​ഗുണമില്ല.

100 കോടി കലക്ഷൻ ഒരു പ്രഷറായി തനിക്ക് തോന്നിയിട്ടില്ലെന്ന് സാന്ദ്ര പറയുന്നു. ലിറ്റിൽ ഹാർട്ട്സ് എന്ന സിനിമയിൽ നിന്നും ആദ്യം തീരുമാനിച്ച നായിക പിന്മാറിയ സാഹചര്യത്തെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. ഷൂട്ട് തുടങ്ങി പത്ത് ദിവസമായിട്ടും നായികയായിട്ടില്ല. നായിക ഉണ്ടായിരുന്നു. അത് നടന്നില്ല.

Sandra Thomas

ഷൂട്ട് തുടങ്ങി പുള്ളിക്കാരി ചെന്നെെയിൽ നിന്ന് ഇവിടെ വരികയും ചെയ്തു. നമ്മുടെ പ‌ടത്തിൽ ജോയിൻ ചെയ്യാൻ വേണ്ടി വന്ന് ഞങ്ങളുടെ കാറിന് വേണ്ടി വെയ്റ്റ് ചെയ്ത നടിയെ പിന്നെ കാണുന്നില്ല. അവർക്ക് തിരിച്ച് പോകേണ്ടി വന്നു. ഞങ്ങൾ എല്ലാവരും സ്റ്റക്കായി. പലരെയും ശ്രമിച്ചു. അവസാനം കറങ്ങി തിരിഞ്ഞ് വന്നത് മഹിമയാണ്. മഹിമയ്ക്ക് വേറൊരു സിനിമ ക്യാൻസലായി. അങ്ങനെയാണ് മഹിമ ലിറ്റിൽ ഹാർട്ട്സിൽ നായികയായെന്നും സാന്ദ്ര പറയുന്നു.

ആദ്യ സിനിമ നടക്കാതെ പോയതിനെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. ഫഹദും വിനീതുമായിരുന്നു അതിൽ പ്രധാന വേഷം. വിനീതിന് അഡ്വാൻസ് കൊടുക്കാൻ പോയപ്പോൾ എന്താണ് സിനിമ ചെയ്യാനുള്ള കാരണം എന്ന് ചോദിച്ചു. അങ്ങനെയൊന്നുമില്ല, എനിക്ക് സിനിമ ബിസിനസാണ്. പൈസയിടാമെന്ന് വെച്ചെന്ന് ഞാൻ, ക്രിയേറ്റീവായി ചിന്തിക്കുന്ന ഒരാൾ ഇതെങ്ങനെയായിരിക്കും അത് കാണുകയെന്ന് ഞാൻ ആലോചിച്ചില്ല.

അതിൽ വിനീതിന് വിഷമം ആയി. വിനീത് പിന്മാറി. ആ പ്രൊജക്ടേ ഇല്ലാതായി. എന്റെ ഒരാളുടെ സംസാരത്തിന് പുറത്ത് ഒരു പ്രൊജക്ട് ഇല്ലാതായി. ഹരാമീസ് എന്നായിരുന്നു ഈ സിനിമയുടെ പേരെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

Read more about: sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X