'കാവ്യ ജെനുവിൻ, ഫാമിലിക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യും, കാവ്യ എന്ന വ്യക്തിയെ ഇഷ്ടം, പലരും വഴക്കിട്ടു'
ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ മാധവൻ മകൾ സ്കൂളിൽ പോയി തുടങ്ങിയശേഷമാണ് പൊതുപരിപാടികൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതും ബിസിനസ് രംഗത്ത് സജീവമായതും. 2016നുശേഷം ഒരു അഭിമുഖത്തിൽ പോലും കാവ്യ പ്രത്യക്ഷപ്പെട്ടിട്ടില്ല. ദിലീപാണ് കാവ്യയുടെ വിശേഷങ്ങൾ ആരാധകരെ അറിയിക്കാറുള്ളത്. നടിയുമായി നല്ലൊരു സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാളാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്.
ഇരുവരും തമ്മിൽ നല്ലൊരു സൗഹൃദമുണ്ടെന്നത് പലർക്കും അറിയാത്ത കാര്യമാണ്. കാവ്യ വളരെ ജെനുവിനാണെന്നും വ്യക്തി എന്ന നിലയിൽ തനിക്ക് ഏറെ ഇഷ്ടമാണെന്നും സോൾഫുൾ ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര പറഞ്ഞു. കേസിനും വിവാദങ്ങൾക്കുംശേഷം കാവ്യയുമായി സൗഹൃദമുണ്ടെന്ന് പരസ്യമായി പറയുന്നവർക്കെല്ലാം ഹേറ്റ് ലഭിക്കാറുണ്ട്.

ആര് കൊന്നാലും കൊലവിളിച്ചാലും കാവ്യ എന്ന വ്യക്തിയെ താൻ ഇഷ്ടപ്പെടുന്നുവെന്നതിൽ മാറ്റമില്ലെന്നും സാന്ദ്ര പറയുന്നു. കാവ്യയുമായി എനിക്കുള്ളത‍് സിനിമാ നടിയും നിർമ്മാതാവും തമ്മിലുള്ള സൗഹൃദമല്ല. രണ്ട് അമ്മമാർ തമ്മിലുള്ള സൗഹൃദമാണ്. അതിന് അപ്പുറത്തേക്ക് വേറൊരു സബ്ജക്ടിനെ കുറിച്ചും ഞങ്ങൾ സംസാരിച്ചിട്ടില്ല. എപ്പോഴും പിള്ളേരുടെ കാര്യമാണ് പരസ്പരം പറയാറുള്ളത്. എന്റെ പിള്ളേരുടെ കാര്യവും മാമാട്ടിയുടെ കാര്യവും.
പിള്ളേർ മൂന്നുപേരും ഒരു സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. അത് കഴിഞ്ഞ് മമാട്ടി ചെന്നൈയ്ക്ക് പോയി. എന്റെ പിള്ളേരും സ്കൂൾ മാറി. കുഞ്ഞുങ്ങളുടെ പേരിലുള്ള സൗഹൃദമാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ ഷെയർ ചെയ്തിരിക്കുന്നതും സംസാരിച്ചിരിക്കുന്നതുമെല്ലാം പിള്ളേരുടെ കാര്യമാണ്. അതിന് അപ്പുറത്തേക്ക് ഒരു ടോപ്പിക്കിലേക്ക് ഞങ്ങൾ പോയിട്ടേ ഇല്ല.
ആ ഷെയറിങ്ങിൽ നിന്ന് എനിക്ക് മനസിലായത്... കാവ്യ എന്ന വ്യക്തി എത്ര ആത്മാർത്ഥതയുള്ള എത്ര ജെനുവിനായ ഫാമിലിയെ സ്നേഹിക്കുന്ന ഫാമിലിക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്ന വ്യക്തിയാണെന്നാണ്. അമ്മയായ കാവ്യയെ സ്നേഹിക്കുന്ന കാവ്യയെയാണ് ഞാൻ കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ കാവ്യയോട് എനിക്ക് അടുപ്പമുണ്ട്. മാനസീക അടുപ്പമുണ്ട്.
ഞങ്ങൾ ഡെയ്ലി വിളിക്കുന്നവരല്ല. ഡെയ്ലി എന്ന ആഴ്ചയിലോ മാസത്തിലോ പോലും വിളിക്കുന്നവരല്ല. വല്ലപ്പോഴുമെ സംസാരിക്കാറുള്ളു. എന്നിരുന്നാലും എനിക്ക് കാവ്യയോട് മാനസീക അടുപ്പമുണ്ട്. വ്യക്തി എന്ന നിലയിൽ കാവ്യയെ എനിക്ക് ഇഷ്ടമാണ്. അതിന്റെ പേരിൽ എന്നെ കൊന്നോളൂ... കൊലവിളിച്ചോളൂ. മാധ്യമ സുഹൃത്തുക്കളിൽ പലരും സാന്ദ്ര സ്ത്രീപക്ഷമല്ല, സ്ത്രീപക്ഷം ആയിരുന്നുവെങ്കിൽ കാവ്യയുടെ കൂടെ നിൽക്കില്ലായിരുന്നു എന്നൊക്കെ പറഞ്ഞ് എന്നോട് വഴക്കുണ്ടാക്കിയിട്ടുണ്ട്.

എന്നാലും എനിക്ക് എന്റേതായ ന്യായങ്ങളുണ്ട്. പക്ഷെ അത് മീഡിയയിലൂടെ പറയേണ്ട ന്യായങ്ങളല്ല. എന്തുകൊണ്ട് കാവ്യ മാധവന്റെ ഒപ്പം നിൽക്കുന്നുവെന്നതും. എന്ന് കരുതി ജയ് കാവ്യ എന്ന് പറഞ്ഞ് നടക്കുന്നയാളല്ല ഞാൻ. കാവ്യ എന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നൊരാളാണ് ഞാൻ സാന്ദ്ര പറഞ്ഞു. നടൻ ബാബുരാജുമായുള്ള സൗഹൃദത്തെ കുറിച്ചും സാന്ദ്ര മനസ് തുറന്നു. ബാബുരാജ് ചേട്ടനൊപ്പം നിൽക്കുന്നതാണ് എന്റെ ഇൻസ്റ്റഗ്രാമിലെ ആദ്യത്തെ ഫോട്ടോ.
ലോസ് ആഞ്ചലസിലെ ഹോളിവുഡിൽ വെച്ച് എടുത്തതാണ് അത്. പെരുച്ചാഴി സിനിമ ചെയ്യുന്ന സമയമായിരുന്നു അത്. ബാബു ചേട്ടൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കലും ഞാൻ ചേട്ടനൊപ്പം നിൽക്കുകയില്ല. ആരോപണവിധേയനാണ് ഇപ്പോൾ. ഞാൻ കൂടെ നിൽക്കില്ലെന്നത് ബാബു ചേട്ടനും കൃത്യമായി അറിയാം. എന്റെ കഴിഞ്ഞ സിനിമകളിൽ എല്ലാം അദ്ദേഹം ഭാഗമായിരുന്നതുകൊണ്ട് ഞങ്ങൾ സംസാരിക്കാറുണ്ട്. ചേട്ടനെ ഞാൻ വഴക്ക് പറയാറുമുണ്ട്.
തെറ്റ് ബാബു ചേട്ട അങ്ങനെ ചെയ്യരുത്, അങ്ങനെ പറയരുത്, അത് ശരിയല്ല എന്നൊക്കെ പറയാറുണ്ട്. ഞാൻ പറയുന്നത് അതേ രീതിയിൽ അദ്ദേഹം ഉൾകൊള്ളാറുമുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉള്ളവർ ആരോപണ വിധേയരല്ല പ്രതികളാണ്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതികളാണ് ഇപ്പോഴും അവിടെ ഉള്ളത്. എന്താണ് പിന്നെ നമ്മൾ അതിൽ പറയേണ്ടത് എന്നും സാന്ദ്ര ചോദിച്ചു.


Click it and Unblock the Notifications











