For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാനനുഭവിക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റില്ല; മനുഷ്യരായി കണ്ട് കൂടേ; താരങ്ങളെക്കാെണ്ടുള്ള ബുദ്ധിമുട്ടുകൾ '

  |

  മലയാളത്തിൽ നിരവധി സിനിമാ നിർമാതാക്കൾ ഉണ്ടെങ്കിലും വനിതാ പ്രൊഡ്യൂസർമാരുടെ എണ്ണം വളരെ കുറവാണ്. ഇവരിൽ തന്നെ സാമ്പത്തിക വിജയം നേടുന്ന വനിതാ നിർമാതാക്കളും കുറവാണ്. അതേസമയം വർഷങ്ങളായി സിനിമാ രം​ഗത്ത് പ്രവർത്തിച്ച് സിനിമാ നിർമാണ മേഖലയിൽ തന്റേതായ ഇടം നേടിയെടുത്ത വ്യക്തിയാണ് സാന്ദ്ര തോമസ്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

  Also Read: നിങ്ങളുടെ മുഖം സ്‌ക്രീനിൽ കാണാൻ ഇഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞത്, അതെനിക്ക് ഓസ്കാർ ആയിരുന്നു: വിന്ദുജ

  'എനിക്ക് കംഫർട്ടബിൾ ആയി വർക്ക് ചെയ്യാൻ വേണ്ടി ഞാൻ എനിക്ക് ചുറ്റും ഒരു ക്ലോസ് സർക്കിൾ ഉണ്ടാക്കിയിട്ടുണ്ട്. ഭർത്താവും പപ്പയും കൺട്രോളറും സംവിധായകനും ഉണ്ട്. അവരുടെ കൂടെ സിനിമയായി കണ്ടാണ് ചെയ്യുന്നത്. അങ്ങനെ സപ്പോർട്ട് സിസ്റ്റം ഉള്ള സിനിമകളേ ഞാൻ ചെയ്യുന്നുള്ളൂ. പണത്തിനപ്പുറം നിർമാതാവിന് സെൽഫ് റെസ്പെക്ടും കോൺഫിഡൻസും പ്രധാനം ആണ്. പൈസയുള്ള ഒരുപാട് പേർ സിനിമ ചെയ്യാൻ വേണ്ടി വരുന്നു. അവർ വന്ന് ഒരു സിനിമ ചെയ്തങ്ങ് പോവും'

  'കാരണം അവരെക്കൊണ്ട് ചെയ്യാൻ പറ്റില്ല. പൈസയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, സിനിമ ചെയ്യാൻ ഒരു പ്രത്യേക നേക്കും കൂടി വേണം. അടിമപ്പണി ചെയ്തിട്ട് കാര്യം ഇല്ല. നമ്മൾ ചെയ്യുന്ന കാര്യത്തിൽ നമ്മൾക്കും സന്തോഷവും തൃപ്തിയും അഭിമാനവും ഉണ്ടാവണം. അങ്ങനെ വർക്ക് ചെയ്തിട്ടേ കാര്യം ഉള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം സെൽഫ് റെസ്പെക്ട് ആണ് ഏറ്റവും പ്രധാനം. അതില്ലാത്ത പണിക്ക് ഞാൻ നിൽക്കില്ല'

  Sandra Thomas

  'ഓരോ പ്രാവശ്യവും വിചാരിക്കും ആർട്ടിസ്റ്റിനെ വെച്ച് സിനിമ ചെയ്യരുത്, പുതിയ ആൾക്കാരെ വെച്ച് ചെയ്താൽ മതിയെന്ന്. ഓരോ പടം കഴിയുമ്പോഴും മനസ്സിൽ വിചാരിക്കും. ഒരു ഫീമെയ്ൽ പ്രൊഡ്യൂസറായ ഞാൻ അനുഭവിക്കുന്നത് നിങ്ങളോട് പറഞ്ഞ് അറിയിക്കാൻ പറ്റില്ല. അത്രയും ബുദ്ധിമുട്ടുകളാണ്. അവരെയും പറയാൻ പറ്റില്ല, അവരുടെ മൂഡ് സ്വിം​ഗ്സാണ്. പലപ്പോഴും എന്തിനാണ് പണി ചെയ്യുന്നതെന്ന് വരെ ആലോചിച്ച് പോവും'

  'അവരും മനുഷ്യരല്ലേ നമ്മളും മനുഷ്യരല്ലേ എന്ത് കൊണ്ട് മനുഷ്യരായിട്ട് കാണുന്നില്ല എന്ന് തോന്നാറുണ്ട്. ഓരോ പടം കഴിയുമ്പോഴും ആലോചിക്കും. പിന്നെ പടം വിൽക്കേണ്ടേ, അൾട്ടിമേറ്റ്ലി ഇത് ബിസിനസ് ആണ്. നമ്മൾ അവിടെ വാശി പിടിച്ചിരുന്നിട്ട് കാര്യമില്ല. കൈയിൽ നിന്ന് കാശ് പോയിരിക്കുകയല്ലേ, അവിടെ നമ്മൾ അഭിമാനം നോക്കിയിട്ട് കാര്യമില്ല'

  Also Read: 'മത്തകണ്ണൻ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്, എന്റെ രൂപത്തെ ലാൽ ജോസ് വരെ കളിയാക്കിയിട്ടുണ്ട്'; സലിം കുമാർ

  'സിനിമയുടെ പ്രോസസ് എൻജോയ് ചെയ്യുന്ന ആളാണ് ഞാൻ. തിയറ്ററിൽ സിനിമ കാണാറില്ല. ആട് പോലും ഒരു പ്രാവശ്യം ആണ് കണ്ടത്. അതിന്റെ പ്രോസസിൽ അത്രയും നിന്നത് കൊണ്ട് സിനിമ വീണ്ടും വീണ്ടും കാണാൻ പറ്റില്ല'

  Sandra Thomas

  'റിവ്യൂകൾ നല്ലത് തന്നെയാണ്. പിന്നെ ഒരുപാടങ്ങ് ടോർച്ചർ ചെയ്യുന്ന രീതിയിൽ പറയുമ്പോഴേ അത് ഡാമേജിം​ഗ് ആവൂ. ഉണ്ണി വ്ലോ​ഗ്സൊക്കെ നല്ല രീതിയിൽ റിവ്യൂ ചെയ്യുന്നവരാണ്. ഞാൻ റിവ്യൂ കണ്ട് സിനിമയ്ക്ക് പോവുന്ന ആളാണ്. പക്ഷെ ചിലതിൽ റീച്ചിന് വേണ്ടി ആയിരിക്കാം വ്യക്തിപരമായി വേദനിപ്പിക്കുന്ന തരത്തിൽ ചില വാക്കുകൾ പറയുന്നുണ്ട്. അതൊക്കെ ഒഴിവാക്കി കുറച്ച് കൂടെ പോളിഷ് ആക്കി റിവ്യൂ പറഞ്ഞാൽ ഒരു ബുദ്ധിമുട്ടും ഇല്ല,' സാന്ദ്ര തോമസ് പറഞ്ഞു.

  Read more about: sandra thomas
  English summary
  Sandra Thomas Open Up About Struggles As A Female Producer; Says We Are Also Human
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X