twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിർമ്മാതാവ് എന്ന പേര് മാത്രമേയുള്ളൂ, ശരിക്കും അടിമകളാണ്, സിനിമ സ്വപ്നം കാണുന്ന സ്ത്രീകളോട് സാന്ദ്ര

    |

    അഭിനേത്രി , നിർമ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിൽ ശ്രദ്ധേയമായ താരമാണ് സാന്ദ്ര തോമസ്. സിനിമ നിർമ്മിക്കുന്നതിനോടൊപ്പം തന്നെ അഭിനയത്തിലും നടി സജീവമായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം സാന്ദ്ര സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഫ്രൈഡേ ഫിലിംസ് വിജയ് ബാബുവിന് നൽകിയിട്ടായിരുന്നു സാന്ദ്രയുടെ പിൻമാറ്റം. ഇപ്പോൾ ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം സുഖജീവിതം നയിക്കുകയാണ്.

    സാരിയിലും മേഡേൺ വസ്ത്രത്തിലും ഒരുപോലെ ഗ്ലാമറസായി നടി, ചിത്രം കാണാം

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാന്ദ്രയുടെ ഒരു അഭിമുഖമാണ്. സിനിമ സ്വപ്നം കണ്ടു നടക്കുന്ന സ്ത്രീകളോട് സിനിമയെ കുറിച്ചുള്ള ചിലകാര്യങ്ങളാണ് സാന്ദ്ര പറയുന്നത്. പലരുടേയും വിചാരം സിനിമയിൽ എത്തി കഴിഞ്ഞാൽ സുഖമാണെന്നും രക്ഷപ്പെട്ടു എന്നുമാണ്. എന്നാൽ സിനിമയിൽ എത്തിയാൽ രക്ഷപ്പെടുമെന്ന് വിചാരിക്കുന്നത് ഒരു തെറ്റിധാരണ മാത്രമാണെന്നാണ് സാന്ദ്ര പറയുന്നത്. അങ്ങനെ രക്ഷപ്പെടുന്നത് ഒന്നോ രണ്ടോ ശതമാനം ആളുകൾ മാത്രമാണെന്നാണ് സാന്ദ്ര പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്

    സിനിമ അനുഭവം

    സിനിമയിൽ എത്തിയിട്ട് 10 വർഷം ആയെങ്കിലും 100 വർഷത്തെ അനുഭവമാണ് സിനിമ തനിക്ക് നൽകിയിരിക്കുന്നത്. ഒരോ സിനിമയും ഓരോ അനുഭവമാണ് നൽകുന്നത്. അതിൽ വേദനിക്കുന്ന അനുഭവവുമുണ്ട് സന്തോഷം നൽകുന്നതുമുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് നമ്മളെ ഇഷ്ടപ്പെടുന്ന ആളുകൾ വന്നിട്ട് സിനിമ കാണാറുണ്ട് എന്നൊക്കെ പറയുന്നത് വളരെ സന്തോഷം നൽകുന്നതാണ്. അതൊക്കെ സിനിമയിൽ വന്നത് കൊണ്ട് മാത്രം ലഭിച്ചതാണ്.

    അടിമകളെ പോലെ

    സന്തോഷത്തിനെക്കാളും സങ്കടപ്പെടുത്തുന്ന അനുഭവങ്ങളാണ് ഏറ്റവും കൂടുതൽ എന്നും സാന്ദ്ര പറയുന്നു. ഇമോഷണൽ ആകുന്ന ആളാണ് ഞാൻ. പലതും ഞാൻ പേഴ്സണലായി ഹൃദയത്തിലേയ്ക്ക് എടുക്കും.. സിനിമക്കാരായിട്ടുള്ള സുഹൃത്തുക്കൾ പലപ്പോഴും ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ബിസിനസ്സിനെ അങ്ങനെ തന്നെ കാണണമെന്നും പേഴ്സണലായി എടുക്കരുത് എന്നൊക്കെ. എന്നാൽ തനിക്ക് അത്രത്തോളം പറ്റുന്നില്ല. കൂടാതെ സിനിമ മേഖ ഒരുപാട് മനാസിക സമ്മർദം ഉണ്ടാക്കുന്നുണ്ട്. നിർമ്മാതാവ് ആകുമ്പോൾ നമ്മൾ ഉയർന്ന പൊസിഷനിലാണ്. പ്രൊഡ്യൂസർ എന്ന് പേര് മാത്രമേയുള്ളൂ ശരിക്കും അടിമകളാണ്.
    തനിക്ക് അറിയാവുന്ന പണിയായത് കൊണ്ടാണ് ഇപ്പോഴും ഇവിടെ നിൽക്കുന്നതെന്നും സാന്ദ്ര പറയുന്നു. സിനിമയെ തനിക്ക് ഏറെ ഇഷ്ടമാണെന്നും താരം പറയുന്നു.

    സ്ത്രീകളോട്

    സിനിമയിലേയ്ക്ക് പുതിയ ആളുകളെ കൊണ്ട് വരുന്നത് തനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. സിനിമയിൽ വരുക എന്നത് വളരെ എളുപ്പമുളള കാര്യമല്ല. എന്നാൽ സിനിമ സ്വപ്നം കണ്ട് നടക്കുന്നവർക്ക് തന്നെ കൊണ്ട് കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എത്രനാൾ ഞാൻ സിനിമയിൽ ഉണ്ടാകും എന്ന് അറിയില്ല. എന്നാൽ നിൽക്കുന്നത് വരെ സഹിക്കുമെന്നും സാന്ദ്ര പറയുന്നുണ്ട്. കൂടാതെ സിനിമ സ്വപ്നം കണ്ട് നടക്കുന്ന സ്ത്രീകൾക്കും താരം ഒരു ഉപദേശം നൽകുന്നുണ്ട്. പലരുടേയും വിചാരം സിനിമയിൽ വന്നാൽ രക്ഷപ്പെടുന്നു എന്നാണ്. തനിക്ക് ഒത്തിരു പേർ മെസേജ് അയക്കാറുണ്ട് . എങ്ങനെയെങ്കിലും സിനിമയിൽ കയറ്റണം എന്ന് പറഞ്ഞു കൊണ്ട്. തന്റെ കുടുംബത്തെ രക്ഷിക്കണം എന്നൊക്കെ. സിനിമയിൽ കയറിയാൽ നിങ്ങൾ രക്ഷപ്പെട്ടു എന്ന് വിചാരിക്കുന്നത് വളരെ തെറ്റായ ധാരണയാണ്. രക്ഷപ്പെടുന്നത് 1-2 ശതമാനം ആളുകൾ മാത്രമാണ്. ബാക്കിയെല്ലാവരും അവിടെ പേരാട്ടമാണ്,.

    സിനിമ  ആഗ്രഹിക്കാത്ത  കാരണം

    മാത്രമല്ല ഈ രക്ഷപ്പെട്ടു എന്ന് പറയുന്ന ആളുകൾ അനുഭവിക്കുന്ന ഇമേഷനും പ്രെഷറുമൊക്കെ സിനിമയല്ലാതെ മറ്റൊരു ജോലിയിലും ബിസിനസിലുമില്ല . ഞാൻ സിനിമ ആഗ്രഹിക്കാത്ത കാരണങ്ങളിൽ ഒന്ന് ഇതാണ്. ഒരുപാട് സന്തോഷം തരുന്നുണ്ടെങ്കിലും സിനിമ ഒരു സ്ട്രസ്ഫുൾ ജോലിയാണ് . അവിടെ സുഹൃത്തുക്കളില്ല. എന്നാൽ എല്ലാവരും സുഹൃത്തുക്കളാണ്. ശത്രു ആര് മിത്രം ആരാണ് എന്ന് തിരിച്ചറിയാൻ പറ്റില്ലെന്നും സാന്ദ്ര പറയുന്നു.

    Recommended Video

    സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

    കടപ്പാട്; വീഡിയോ ചുവടെ

    Read more about: sandra thomas actress
    English summary
    Sandra Thomas Opens Up Her Struggles For The First Time, Says Being A Producer Is Hectic
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X