ആ സമയത്ത് ഞാന്‍ വയലന്റ് ആകും; പക്ഷെ മക്കള്‍ പറഞ്ഞത് ഒരു കൊട്ടായിരുന്നു: സാന്ദ്ര തോമസ്
സിനിമാ പ്രൊഡ്യൂസര്‍ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും പ്രശസ്തയാണ് സാന്ദ്രാ തോമസ്. ഇടയ്ക്ക് സാന്ദ്രാ തോമസ് തന്റെ മക്കളുടെ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ചും കരിയറിനെക്കുറിച്ചും സംസാരിക്കുകയാണ് സാന്ദ്ര തോമസ്.
മക്കള്‍ ഒരിക്കലും തനിക്ക് ഒരു ബാധ്യതയല്ലെന്നും അവര്‍ തനിക്കൊപ്പം വളരുന്നവരാണെന്നുമാണ് സാന്ദ്ര തോമസ് പറയുന്നത്. എന്നാല്‍ ഒരിക്കല്‍ മക്കള്‍ തന്നോട് സിനിമ വിടാന്‍ പറഞ്ഞ അനുഭവവും സാന്ദ്ര പറഞ്ഞു. ധന്യ വര്‍മയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.

കുട്ടികള്‍ വന്നതിന് ശേഷം എനിക്ക് വലിയ മാറ്റങ്ങള്‍ ആണ് ഉണ്ടായേക്കുന്നത്. ജീവിതത്തില്‍, സ്വഭാവത്തില്‍, എന്റെ ചുറ്റും നില്‍ക്കുന്ന ആളുകളില്‍ തുടങ്ങി എല്ലാത്തിലും വലിയ വ്യത്യാസങ്ങളുണ്ടായി. എനിക്ക് ലൈഫിനോടുള്ള അപ്രോച്ച് തന്നെ മാറി. കുട്ടികള്‍ വന്നതിന് ശേഷം അവര്‍ ഒരു ഭാരമായി മാറുക, നല്ലൊരു അമ്മയായി മാറുക എന്ന് പറയുന്നതൊന്നും എന്നെ ബാധിച്ചിട്ടേ ഇല്ല.
ഞാന്‍ ഒരു നല്ല അമ്മയാകാന്‍ ശ്രമിച്ചിട്ടേയില്ല. കുട്ടികള്‍ ഇങ്ങനെ ആകണം,അങ്ങനെ ആയിത്തീരണം, എല്ലാ കാര്യത്തിലും എന്റെ നോട്ടം ചെല്ലണം, അങ്ങനെ ഒന്നും ചിന്തിക്കുന്ന ഒരാളേ അല്ല. കുഞ്ഞിലേ മുതലേ അവര്‍ അവരുടെ കാര്യങ്ങള്‍ ഒക്കെ ചെയ്ത് ഇന്‍ഡിപെന്‍ഡന്റ് ആണ്. കൊച്ചുങ്ങളെ നോക്കല്‍ എനിക്ക് ഒരു ബാധ്യതയല്ല. അവര്‍ എന്റെ വീട്ടില്‍ എനിക്കൊപ്പം വളരുന്നവരാണ്.
കുട്ടികളെ നോക്കുന്നത് ഒരു പ്രശ്‌നമായി വരികയോ അത് കരിയറിനെ ബാധിക്കുകയോ ചെയ്യുന്നില്ല. ഈ വളരെ അടുത്ത് കുട്ടികള്‍ എന്നോട് പറഞ്ഞു, അമ്മ ഇനി സിനിമ ചെയ്യണ്ട. അതെന്താ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, അമ്മ ഞങ്ങളോട് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫോണിലാണ് സംസാരിക്കുന്നതെന്ന്. ഞങ്ങളെന്തെങ്കിലും പറയാന്‍ വരുമ്പോഴും അമ്മ ഫോണിലാണെന്ന്.
അപ്പോള്‍ എനിക്ക് ഒരു കൊട്ട് കിട്ടി. അവര്‍ക്ക് കൂടി സമയം കണ്ടെത്തേണ്ടതുണ്ട് എന്ന് മനസിലായി. അത് മാത്രമല്ല, വലിയ സ്‌ട്രെസ്സില്‍ ഇരിക്കുമ്പോഴും ഞാന്‍ മക്കളെയും കൂട്ടി ഊട്ടിയൊക്കെ കറങ്ങി വന്നു. പുറത്ത് നിന്ന് കാണുന്നവര്‍ വിചാരിക്കും എങ്ങനെയാണ് ഇത്ര തിരക്കിനിടയില്‍ ഊട്ടി ഒക്കെ പോവാന്‍ സാധിക്കുന്നു എന്ന്.

കാരണം, അവര്‍ക്ക് എന്നെ ആവശ്യമുള്ളത് പോലെ തന്നെ എനിക്ക് അവരെയും ആവശ്യമുണ്ട്. അവരുടെ കംഫര്‍ട്ട്, അവരുടെ സ്‌നേഹം, അവരുടെ കെയര്‍ ഇതൊക്കെ എനിക്ക് ഒത്തിരി എനര്‍ജി ആണ്. എല്ലാം ഓഫ് ചെയ്ത് അവരുടെ കൂടെ ട്രിപ്പ് ഒക്കെ പോയി തിരിച്ച് വരുമ്പോഴായിരിക്കും പല കാര്യങ്ങളും ഇങ്ങനെ ചെയ്യാം എന്നുള്ളതില്‍ ക്ലാരിറ്റി വരുന്നത്.
മനസിലാക്കി കൂടെ നില്‍ക്കുന്ന ഹസ്ബന്‍ഡ് ആണ് എന്നതാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് സിസ്റ്റം. എന്തെങ്കിലും ചെറിയ കാര്യം പറയുമ്പോഴേക്കും ഞാന്‍ ചിലപ്പോള്‍ വൈലന്റ് ആകും. അപ്പോള്‍ പുള്ളി പറയും ഓക്കെ, നമുക്ക് പിന്നെ സംസാരിക്കാം. ഞാന്‍ എന്തിലൂടെയാട് കടന്നു പോകുന്നതെന്ന് പുള്ളിക്ക് മനസിലാകും. എല്ലാം മനസിലാക്കി കൂടെ നില്‍ക്കുന്ന ആളാണ് ഭര്‍ത്താവ് എന്നും സാന്ദ്ര പറഞ്ഞു.


Click it and Unblock the Notifications