'അവര്‍ പ്രശ്‌നം എവിടെ പോയി പറയും? ഞാനും നേരിട്ടിട്ടുണ്ട്; ഡബ്ല്യുസിസിക്കെതിരെ പറഞ്ഞിട്ടുണ്ട്'

മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ത്രീ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ വളരെ സക്‌സസ്ഫുള്ളായ പ്രൊഡ്യൂസറാണ് സാന്ദ്ര തോമസ്. ലിറ്റില്‍ ഹാര്‍ട്‌സ് എന്ന ചിത്രത്തിന്റെ പ്രോമോഷന്‍ പരിപാടികളിലാണ് നടി കൂടിയായ സാന്ദ്ര. നേരത്തെ നടന്‍ ഷെയ്ന്‍ നിഗത്തിനെ വിലക്കിയ വിഷയത്തിലും ഡബ്ല്യുസിസിയ്‌ക്കെതിരെയും ഒക്കെ സാന്ദ്ര തോമസ് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ തനിക്കുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും ഇത്തരം വിമര്‍ശനങ്ങളെക്കുറിച്ചും സ്ത്രീകള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന സാന്ദ്രയുടെ അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര തോമസ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്.

sandra

സ്ത്രീ പ്രൊഡ്യൂസര്‍ എന്നൊക്കെ അറിയപ്പെടുന്നതില്‍ ഗുണവും ദോഷവുമുണ്ടെന്ന് സാന്ദ്ര പറയുന്നു. സ്ത്രീ പ്രൊഡ്യൂസര്‍ എന്ന് പറയുമ്പോള്‍ പലര്‍ക്കും ഒരു പേടിയുമുണ്ട്, ഒരു ബഹുമാനവുമുണ്ട്. ഇത് തന്നെ തിരിച്ചുമുണ്ട്. ഞാന്‍ എന്റെ പല പ്രൊഡ്യൂസര്‍ ഫ്രണ്ട്‌സിന്റെ അടുത്തൊക്കെ പറയാറുണ്ട്, പേരിനെങ്കിലും ഒന്ന് എന്റെ കൂടെ നില്‍ക്കണം എന്ന്.

ഒരാള്‍ കൂടെയുണ്ടെങ്കില്‍ സെറ്റിന്റെ വൈബ് തന്നെ വേറെയാണ്. അങ്ങനെ വരുമ്പോള്‍ ചെറിയ കാര്യങ്ങള്‍ക്കൊന്നും അവര്‍ നമ്മുടെ അടുത്ത് ഒന്നിനും വരില്ല. ആണുങ്ങള്‍ക്ക് ഒരു വഴക്കിട്ടാല്‍ തോളത്തൊരു കൈയ്യിട്ട് ആ പോട്ടെ എന്ന് പറഞ്ഞാല്‍ തീരും. പക്ഷെ നമുക്ക് അങ്ങനെ ഒരു സ്‌പേസ് ഇല്ല. ഇതൊക്കെ പറഞ്ഞ് തന്നെ തീര്‍ക്കണം. അത് ഒരു വലിയ ടാസ്‌ക് ആണെന്നും സാന്ദ്ര പറയുന്നു.

ഞാന്‍ പലപ്പോഴും നേരിടുന്ന പ്രശ്‌നവും ഇത് തന്നെയാണ്. നമ്മുടെ അടുത്തേക്ക് വരുന്ന പ്രോജക്ടുകള്‍ മാത്രമേ കിട്ടുകയുള്ളു. ചിലപ്പോള്‍ നല്ല പ്രോജക്ടുകള്‍ പലതും മിസ്സായി പോകും. അങ്ങനെയുള്ള ചില പരിമിതികള്‍ ഉണ്ടെങ്കിലും പ്രൊഡ്യൂസര്‍ ആവുക എന്നത് ഒരു പവര്‍ ആണ്. എനിക്ക് നല്ല മറവിയുണ്ട്. അതുകൊണ്ട് തന്നെ പൈസ കൈയ്യില്‍ വെക്കാറില്ല.

എല്ലാം ബാങ്ക് വഴിയോ ഓഫീസ് വഴിയോ ആയിരിക്കും നടത്തുക. മാത്രമല്ല, ഒത്തിരി നെഗോസിയേഷനിലൂടെ ഒരാളുമായി ഡീല്‍ നടത്തിയാലും ഒരു രണ്ട് ദിവസം കഴിഞ്ഞാല്‍ എന്തായിരുന്നു അന്ന് പറഞ്ഞിരുന്നതെന്ന് ചിലപ്പോള്‍ ഞാന്‍ മറന്നു പോകും. ചിലപ്പോള്‍ അവരോട് തന്നെ ചോദിക്കും എത്ര രൂപയ്ക്കായിരുന്നു ഫിക്‌സ് ചെയ്തിരുന്നത് എന്ന്.

അത് ഒരു നെഗറ്റീവ് ആയിരിക്കുമ്പോള്‍ തന്നെ അതില്‍ പോസിറ്റീവ് വശവും ഉണ്ട്. കാരണം ഞാന്‍ പലതും മറന്നുപോകും. അതുകൊണ്ട് തന്നെ എനിക്ക് ആരോടും ദേഷ്യമോ പ്രശ്‌നങ്ങളോ ഇല്ല. ഒരു സമയത്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെയും ഒരിക്കല്‍ ഡബ്ല്യുസിസിയ്‌ക്കെതിരെയും ഞാന്‍ സംസാരിച്ചിട്ടുണ്ട്. എന്ന് കരുതി ഞാന്‍ ഇവര്‍ക്കൊന്നും എതിരല്ലെന്നും സാന്ദ്ര പറയുന്നു.

'അവരെടുക്കുന്ന നിലപാടുകളില്‍ മാത്രമേ ഞാന്‍ ചോദ്യം ചെയ്തുള്ളു. ഡബ്ല്യുസിസിയുടെ കാര്യത്തില്‍ ഞാന്‍ ആലോചിച്ചത്. ഇന്ന് ഒരു സ്ത്രീക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ അവര്‍ എവിടെ പോയി പരാതിപ്പെടും? ഏത് സ്ഥലത്ത്‌പോയി പരാതിപ്പെടും? അവര്‍ അമ്മയില്‍ ഇല്ലാത്ത ഒരാളാണ്, അവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഇല്ലാത്ത ഒരാളാണ് എങ്കില്‍ അവര്‍ പ്രശ്‌നം എവിടെ പോയി പറയും?,' സാന്ദ്ര പറഞ്ഞു.

ഇപ്പോള്‍ വര്‍ക്ക് ചെയ്ത സിനിമയിലാണ് കൂടുതല്‍ സ്ത്രീകളുണ്ടായിരുന്നത്. അവരോട് സംസാരിക്കുമ്പോഴാണ് ഇങ്ങനെയൊക്കെയുള്ള പ്രശ്‌നമുണ്ടെന്ന് മനസിലാക്കുന്നത്. സഹകരിക്കാതിരിക്കുമ്പോഴുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍, ശാരീരികമായ ബുദ്ധിമുട്ടുകള്‍, തുടങ്ങി കുറേ കാര്യങ്ങള്‍ ഷെയര്‍ ചെയ്തു.

sandra

ഇതൊന്നും അവര്‍ എവിടെയും പറഞ്ഞിട്ടില്ല. പ്രതികരിച്ചിട്ടില്ല. പരാതിപ്പെട്ടിട്ടില്ല. പ്രശ്‌നം പരാതിപ്പെട്ടാലും റിയാക്ട് ചെയ്താലും അവരുടെ പണി പോകും. എനിക്ക് അറിയാം ആണുങ്ങള്‍ പോകുന്ന ബാത്ത് റൂമില്‍ പോകാന്‍ എനിക്ക് പ്രശ്‌നമാണ്. എനിക്ക് എന്ത് തന്നെയായാലും ഒരു കാരവന്‍ മാറ്റിയിട്ടേക്കും. എന്റെ കാരവനിലേക്ക് ആര്‍ക്ക് വേണമെങ്കിലും കയറാമെന്നും സാന്ദ്ര തോമസ് പറുന്നു.

എനിക്ക് ആ ബുദ്ധിമുട്ട് അറിയാവുന്നത് കൊണ്ട് തന്നെയാണ് അത് ചെയ്യുന്നത്. ഞാന്‍ വരുമ്പോള്‍ തന്നെ പറയാറുണ്ട്, നിങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ ഉപയോഗിക്കാമെന്ന്. കാരവന്റെ ഒരു സൈഡിലെ ഡോര്‍ മാറ്റിയിടുന്നത് തന്നെ ബാത്ത് റൂമിന് വേണ്ടി മാത്രമാണെന്നും സാന്ദ്ര തോമസ് പറയുന്നു.

Read more about: sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X