സീനിൽ ഉമ്മ വെക്കണം; 9 മണിക്ക് തുടങ്ങിയ ഷൂട്ട് തീർന്നത് പുലർച്ചെ നാല് മണിക്ക്; അത്രയും മടിയായിരുന്നു; സാന്ദ്ര

പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ രൂക്ഷ വിമർശനമാണ് സംഘടനയ്ക്കെതിരെ നിർമാതാവ് സാന്ദ്ര തോമസിന്റെ ഭാ​ഗത്ത് നിന്നുമുണ്ടായത്. സംഘടനയ്ക്കെതിരെ ഒന്നിലേറെ ആരോപണങ്ങൾ സാന്ദ്ര പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു പിടി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച നിർമാതാവ് സാന്ദ്ര. സാന്ദ്രയ്ക്ക് പിന്തുണയറിയിച്ച് ഡബ്ല്യുസിസി ഉൾപ്പെടെ രം​ഗത്ത് വന്നിട്ടുണ്ട്.

സിനിമാ ലോകത്ത് തന്റെതായ സ്ഥാനം ഇന്നും സാന്ദ്രയ്ക്കുണ്ട്. നിർമാണത്തിന് പുറമെ ചില സിനിമകളിൽ സാന്ദ്ര അഭിനയിച്ചിട്ടുമുണ്ട്. ആമേൻ, സക്കറിയയുടെ ​ഗർഭിണികൾ, ആട്, പെരുച്ചാഴി തുടങ്ങിയ സിനിമകളിലാണ് സാന്ദ്ര അഭിനയിച്ചത്. ആമേൻ ഒഴിച്ച് ബാക്കി മൂന്ന് സിനിമകളും സാന്ദ്രയും വിജയ് ബാബുവുമാണ് പ്രൊഡ്യൂസ് ചെയ്തത്.

Sandra Thomas

ഇപ്പോഴിതാ സക്കറിയയുടെ ​ഗർഭിണികളിൽ അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് സാന്ദ്ര തോമസ്. ചിത്രത്തിലെ ഒരു രം​ഗം അഭിനയിക്കാൻ തനിക്കേറെ സമയം വേണ്ടി വന്നെന്ന് സാന്ദ്ര പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലുമൊക്കെ അഭിനയിക്കാൻ എനിക്ക് പാടാണ്. സക്കറിയയുടെ ​ഗർഭിണികളിൽ വിഷം കൊടുക്കുന്ന സീനുണ്ട്. വിഷം കൊടുത്തിട്ട് ഉമ്മ വെക്കണം. രാത്രി 9 മണിക്ക് ഷൂട്ട് തുടങ്ങി. പത്തരയാെക്കെ ആകുമ്പോൾ തീരും എന്ന് പ്രതീക്ഷിച്ചു.

എന്നാൽ തീർന്നത് രാവിലെ നാലരയ്ക്കാണ്. സ്വന്തം പടമാണെന്നെങ്കിലും ഓർത്ത് ഒന്ന് ഉമ്മ കൊടുക്കെന്ന് സംവിധായകൻ അനീഷ് അൻവർ പറഞ്ഞെന്നും സാന്ദ്ര തോമസ് ചിരിയോടെ ഓർത്തു. വിഷം കൊടുക്കും, പക്ഷെ ഉമ്മ കൊടുക്കാൻ നോക്കി തിരിച്ച് വരും. അവസാനം രണ്ടും കൽപ്പിച്ച് ഉമ്മ കൊടുക്കുകയായിരുന്നെന്നും സാന്ദ്ര തോമസ് പറഞ്ഞു. ആട് എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും സാന്ദ്ര സംസാരിച്ചു.

Sandra Thomas

ചെറിയ റോളായത് കൊണ്ട് അതിനായിട്ട് ഒരു നടിയെ വിളിക്കേണ്ടെന്ന് വിജയ് ബാബു ഉൾപ്പെടെ പറഞ്ഞത് കൊണ്ടാണ് അത് ചെയ്തതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ഇപ്പോൾ പിള്ളേർ പറയുന്നത് അമ്മ അഭിനയിക്ക്, പ്രൊഡ്യൂസ് ചെയ്യേണ്ടെന്നാണ്. അവർ പറഞ്ഞത് കൊണ്ട് ചെയ്ത് നോക്കണമെന്നുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ആമേനിലെ കഥാപാത്രം താനും തമ്മിൽ നല്ല സാമ്യമുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.

നിലവിൽ പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് സാന്ദ്രയുള്ളത്. സംഘടനുമായി പ്രശ്നമുണ്ടെങ്കിലും ബദൽ സംഘടനയുണ്ടാക്കുന്നത് ഇതിന് പരിഹാരമല്ലെന്ന് കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് വ്യക്തമാക്കി. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നേതൃനിരയിലുള്ളവർ ലൈം​ഗിക ചുവയോടെ സംസാരിച്ചു എന്ന് സാന്ദ്ര പരാതിപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്. ഒരു നിർമാതാവായ തനിക്ക് ഇങ്ങനെയൊരു സാഹചര്യമുണ്ടായെങ്കിൽ സാധാരണ ആർട്ടിസ്റ്റുകളുടെയും ടെക്നീഷ്യൻസിന്റെയും അവസ്ഥ എന്തായിരിക്കുമെന്നും കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് ചോദിച്ചു. സംഘടനയുടെ നേതൃത്വത്തിലുള്ള നിർമാതാവ് സുരേഷ് കുമാറിന്റെ പെരുമാറ്റം കിം ജോങ് ഉന്നിനെ പോലെയാണെന്നും സാന്ദ്ര വിമർശിച്ചു.

More from Filmibeat

Read more about: sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X