അന്ന് വിജയോടും എനിക്ക് ദേഷ്യം തോന്നി; ജൂ‍ഡിന് പണം ലഭിക്കാത്തതിന് കാരണം ഞാനാണോ? സാന്ദ്ര തോമസ്

അവരോടൊപ്പം സിനിമ ചെയ്യാൻ എന്നെ നിർബന്ധിച്ച വിജയോടും എനിക്ക് ദേഷ്യം വന്നിരുന്നു. അതൊക്കെ ഇപ്പോഴും ഒരു മുറിവായാണ് നിൽക്കുന്നതെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു. മലയാള സിനിമാ ലോകത്തെ പ്രബലരുമായി തുറന്ന പോരിനിറിങ്ങിയിരിക്കുകയാണ് സാന്ദ്ര തോമസ്. ബി ഉണ്ണികൃഷ്ണനെതിരെയും പ്രൊഡ്യൂസേർസ് അസോസിയേഷനെയും കടുത്ത ആരോപണങ്ങളാണ് സാന്ദ്ര തോമസ് ഉന്നയിച്ചത്. കരിയറിൽ പ്രബലരുടെ ഇടപെടൽ കാരണം സാന്ദ്രയ്ക്ക് ചില പ്രൊജക്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിലൊന്നാണ് ഓം ശാന്തി ഓശാന.

മിഥുൻ മാനുവൽ തോമസിന്റെ കഥയിൽ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ സിനിമയാണ് ഓം ശാന്തി ഓശാന. ആൽവിൻ ആന്റണിയായിരുന്നു നിർമാതാവ്. ആദ്യം സാന്ദ്ര തോമസിന്റെ ഫ്രെെഡേ ഫിലിംസ് ആണ് ഈ സിനിമ നിർമ്മിക്കാനിരുന്നത്. എന്നാൽ ആൽവിൻ ആന്റണിയുടെ ഇടപെടലിലൂടെ ഈ സിനിമ തനിക്ക് നഷ്ടപ്പെട്ടെന്നാണ് സാന്ദ്ര പറയുന്നത്. അതേസമയം സാന്ദ്രയുടെ ആരോപണങ്ങൾക്കെതിരെ നേരത്തെ ജൂഡ് ആന്റണി പ്രതികരിച്ചിരുന്നു.

Sandra Thomas

ഏഴ് ലക്ഷം രൂപ സാന്ദ്രയ്ക്ക് ആൽവിൻ ആന്റണി നഷ്ടപരിഹാരം നൽകിയെന്നും താനും മിഥിനും ശമ്പളം വാങ്ങാതെയാണ് ചിത്രത്തിൽ പ്രവർത്തിച്ചതെന്നും ജൂഡ് വാദിച്ചു. ഇപ്പോഴിതാ ഈ വാദത്തിന് മറുപടി നൽകുകയാണ് സാന്ദ്ര. സിനിമതെക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ജൂഡ് ആന്റണി ഒരു പൈസയും കിട്ടാതെയാണ് ഈ പടത്തിൽ വർക്ക് ചെയ്തതെന്ന് പറയുന്നുണ്ട്. എനിക്കെതിരെ ജൂഡിനെക്കാെണ്ട് സംസാരിപ്പിക്കാൻ വേണ്ടി പറയുന്നതാണ്. ഇതൊന്നും മനസിലസാകാത്ത മണ്ടിയല്ല ഞാൻ.

നഷ്ടപരിഹാരമായി ലഭിച്ച ഏഴ് ലക്ഷം രൂപയിൽ മൂന്നരലക്ഷം ഞാൻ ചെലവാക്കിയ പെെസയാണ്. ബാക്കി മൂന്നര ലക്ഷമേ എനിക്ക് തന്നിട്ടുള്ളൂ. ഇത് ഭയങ്കര ലാഭമുണ്ടാക്കിയ സിനിമയാണ്. ആൽവിൻ ആന്റണി എന്ന മനുഷ്യന്റെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമ. ഇത്രയും ഹിറ്റായിട്ട് എന്തുകൊണ്ട് ജൂഡിന് പൈസ കൊടുത്തില്ല. എന്തുകൊണ്ട് ബി ഉണ്ണികൃഷ്ണൻ അതിൽ ഇടപെട്ടില്ല. എനിക്ക് തന്ന മൂന്നരലക്ഷം രൂപയുടെ പേരിൽ എങ്ങനെയാണ് ജൂഡിന് പെെസ കിട്ടാതിരിക്കുക. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പറയുന്നതാണ്.

Sandra Thomas

രണ്ട് പേരും എനിക്ക് വേണ്ടി സിനിമ ചെയ്യാമെന്ന് പറയിപ്പിച്ചെന്ന് പറയുന്നു. വിജയ് ബാബു അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല. ആട് എന്ന സിനിമ പിന്നീട് മിഥുൻ ഞങ്ങൾക്കൊപ്പം ചെയ്തു. ഷോട്ട് ഫിലിം ചെയ്യാനിരുന്നതാണ് സാജിദും മിഥുനും. വിജയ് ബാബുവിനോട് കഥ പറഞ്ഞപ്പോൾ ഇതിൽ ഒരു സിനിമയ്ക്കുള്ള കണ്ടന്റുണ്ടെന്ന് പറഞ്ഞു.

സാജിതും വിജയുമാണ് എന്നെ പറഞ്ഞ് കൺവിൻസ് ചെയ്തത്. മിഥുനൊപ്പം സിനിമ ചെയ്യാൻ തനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ ചെയ്ത് കഴിഞ്ഞപ്പോൾ പ്രശ്നമൊന്നും ഉണ്ടായില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. വിജയ് ബാബുവും സാന്ദ്ര തോമസുമായിരുന്നു ഫ്രെെഡേ ഫിലിം ഹൗസ് പങ്കാളികൾ. പിന്നീട് ഇവർ പിരിഞ്ഞു.

Read more about: sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X