ലാലേട്ടനെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്ന കാര്യം അതാണ്, വെളിപ്പെടുത്തി സാന്ദ്ര തോമസ്
മലയാള സിനിമയില്‍ അഭിനേത്രിയായും നിര്‍മ്മാതാവായുമൊക്കെ തിളങ്ങിയ താരമാണ് സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിംസിന്‌റെ ബാനറില്‍ വിജയ് ബാബുവിനൊപ്പമാണ് നടി സിനിമകള്‍ നിര്‍മ്മിച്ചത്. ആമേന്‍, സക്കറിയുടെ ഗര്‍ഭിണികള്‍, ആട് പോലുളള സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച് നടിയായും ശ്രദ്ധിക്കപ്പെട്ടു താരം. അതേസമയം മോഹന്‍ലാലിനെ കുറിച്ച് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ലാലേട്ടന്റെ പ്രൊഫഷണലിസത്തെ കുറിച്ചാണ് സാന്ദ്ര തോമസ് മനസുതുറന്നത്.

ഏഴ് മണി പറഞ്ഞാല്‍ ലാലേട്ടന്‍ അതിന് മുന്‍പ് തന്നെ സെറ്റിലുണ്ടാവുമെന്ന് നടി പറയുന്നു. ശരിക്കും അതാണ് പ്രൊഫഷണലിസമെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഞാന്‍ പല ആക്ടേഴ്‌സിനോടും പറഞ്ഞ സമയത്ത് വരാത്തതുകൊണ്ട് വണ്ടിയും എടുത്ത് പോയിട്ടുണ്ട്. അവര്‍ വേറെ വണ്ടി വിളിച്ച് സെറ്റിലേക്ക് വരികയും ചെയ്തിട്ടുണ്ട്. ആരാണെന്ന് പറയുന്നില്ല. അവരൊക്കെ വളരെ പോപ്പുലറായിട്ടുളള ആളുകളാണ്. അവര്‍ക്കറിയാം അവര് ചെയ്തത് തെറ്റാണെന്ന കാര്യം.
ഞാന്‍ പ്രൊഡക്ഷന്‍ സൈഡില്‍ സ്ട്രിക്റ്റ് ആണെന്നുളള കാര്യം അവര്‍ക്കെല്ലാം അറിയാം. ഞാന്‍ പ്രൊഡക്ഷനില്‍ സ്ട്രിക്റ്റാണ്. ഒരു എഴ് മണി പറഞ്ഞാല്‍ എഴര മണി വരെയൊക്കെ വെയിറ്റ് ചെയ്യും. അത് കഴിഞ്ഞാല്‍ ഞാന്‍ വണ്ടിവിടും. ഇത് കേട്ട് ഫ്രൈഡെ ചെയ്ത സിനിമകളില്‍ എറ്റവും താരനിരയുളള സിനിമ ഏതാണെന്ന് നോക്കിയാല്‍ ഒരു ഊഹം കിട്ടിയേക്കും എന്നായിരുന്നു അവതാരകന്‍ പറഞ്ഞത്. ഇതിന് മറുപടിയായി ലാലേട്ടനെ വെച്ചും നമ്മള് സിനിമ ചെയ്തിട്ടില്ലേ എന്ന് സാന്ദ്ര പറയുന്നു.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
Recommended Video
ലാലേട്ടനൊക്കെ ഏഴ് മണി പറഞ്ഞാല്‍ 6.55ന് സെറ്റിലുണ്ടാവും. ശരിക്കും അതാണ് പ്രൊഫഷണലിസം. നമ്മള് ഇപ്പോ ഒരാളുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങിച്ചിട്ടുണ്ടെങ്കില്‍ ജോലി ചെയ്യുന്ന സമയത്ത് കൃത്യസമയത്ത് വരിക എന്നുളളത് ഒരു മാന്യതയാണ്. അഭിമുഖത്തില്‍ സാന്ദ്ര തോമസ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം മുന്‍പ് പെരുച്ചാഴി എന്ന ചിത്രത്തിലാണ് സാന്ദ്ര തോമസ് അഭിനയിച്ചത്. സിനിമ നിര്‍മ്മിച്ചതും നടി തന്നെയായിരുന്നു. ഫ്രൈഡെ ഫിലിംസിന്‌റെ ബാവറില്‍ വിജയ് ബാബുവിനൊപ്പമാണ് സാന്ദ്ര തോമസ് ചിത്രം നിര്‍മ്മിച്ചത്.


Click it and Unblock the Notifications