അന്ന് ഷെയ്‌ന്റെ ഉമ്മ എന്നെ വിളിച്ച് പറഞ്ഞു; 35 വയസിന്റെ പക്വത ഈ പ്രായത്തില്‍ അവനുണ്ട്

നടിയായും പ്രൊഡ്യൂസറായും മലയാള സിനിമയില്‍ തിളങ്ങിയിട്ടുള്ള വ്യക്തിയാണ് സാന്ദ്ര തോമസ്. നടി എന്നതിനേക്കാളും പ്രൊഡ്യൂസര്‍ ആയി ഇരിക്കാനാണ് ഇഷ്ടമെന്നും സാന്ദ്ര തോമസ് പറഞ്ഞിട്ടുണ്ട്. സാന്ദ്രയുടെ ഏറ്റവും പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്‌സ് തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഷെയ്ന്‍ നിഗവും മഹിമ നമ്പ്യാരുമാണ്. നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയ സമയത്തും ഷെയ്‌നിനെ പിന്തുണച്ച് സംസാരിച്ച വ്യക്തിയാണ് സാന്ദ്ര തോമസ്. ഇപ്പോഴും സാമൂഹിക വിഷയങ്ങളില്‍ ഷെയ്ന്‍ എടുക്കുന്ന നിലപാടുകളിലും നേരത്തെ പിന്തുണച്ചതിന്റെയും കാരണം വ്യക്തമാക്കുകയാണ് സാന്ദ്ര.

shane

ഇത്ര ചെറിയ പ്രായത്തിലേ എങ്ങനെയാണ് ഇത്തരം വിഷയങ്ങളില്‍ ഇത്ര പക്വമായി ഇടപെടാന്‍ സാധിക്കുന്നത് എന്നാണ് സാന്ദ്ര ചോദിക്കുന്നത്.
യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര തോമസ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്.

ഷെയിനിന് അറിയുമോ എന്ന് അറിയില്ല. ഷെയിന്റെ ആദ്യം മുതലേ ഉള്ള അഭിമുഖങ്ങള്‍ ഞാന്‍ കാണാറുണ്ടായിരുന്നു. ഷെയ്ന്‍ ഇപ്പോള്‍ ഇവിടിരുന്ന് സംസാരിച്ചില്ലേ... ഇതുപോലെ വാവൗ എന്ന് തോന്നുന്ന പോലത്തെ പല കാര്യങ്ങളും പല അഭിമുഖങ്ങൡും കേട്ടപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ടെന്ന് സാന്ദ്ര പറയുന്നു.

നമുക്കൊക്കെ ഒരു 35 വയസൊക്കെ ആകുമ്പോള്‍ നമുക്ക് ഒത്തിരി എക്‌സ്പീരിയന്‍സ് കൊണ്ട് വരുന്ന കാര്യം ചെറിയ പ്രായത്തില്‍ ഷെയ്‌നെ പോലെ ഒരാള്‍ക്ക് കിട്ടിയത് കാണുമ്പോള്‍ നമുക്ക് ഒരു ഇത് തോന്നില്ലേ. കൊള്ളാല്ലോ ഈ പയ്യന്‍ എന്ന് തോന്നില്ലേ. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായിട്ട് എനിക്ക് അന്നേ തോന്നിയിരുന്നു. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് ഈ പ്രശ്‌നം വരുന്നതെന്നും സാന്ദ്ര പറയുന്നു.

ഇത് വന്ന് കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടെ എന്നെയാണ് പ്ലേസ് ചെയ്തത്. ഞാനും ഇതുപോലത്തെ പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഒരു പത്തുപേര് ഇരുന്ന് നമ്മളെ ഒറ്റയ്ക്ക് പൊരിക്കുന്ന പോലെയുള്ള അവസ്ഥകള്‍ വന്നിട്ടുണ്ട്. അവിടെ ഒരാളെ പബ്ലിക്ക് ആയി കൊണ്ടിരുത്തി, നമ്മള്‍ വീട്ടില്‍ തീര്‍ക്കേണ്ട ഒരു പ്രശ്‌നം, അങ്ങനെയല്ല, നിങ്ങള്‍ നാട്ടുകാര്‍ തീരുമാനിച്ചോളൂ എന്ന് പറഞ്ഞ് നാട്ടുകൂട്ടത്തിന് മുന്നിലേക്ക് ഇട്ടു കൊടുക്കുന്ന അവസ്ഥ ഉണ്ടല്ലോ.

'അങ്ങനെ ഫീല്‍ ചെയ്തതുകൊണ്ടാണ് അവിടെ ഞാന്‍ പ്രതികരിച്ചത്. അന്ന് എനിക്ക് ഇവരെ ആരെയും പരിചയമില്ല. എന്റെ അഭിപ്രായം പറഞ്ഞു കഴിഞ്ഞതിന് ശേഷമാണ് ഷെയിന്റെ ഉമ്മ എന്നെ വിളിക്കുന്നത്. ഉമ്മ എന്നെ വിളിച്ച് നന്ദി പറഞ്ഞു. ഞാന്‍ എനിക്ക് പറ്റുന്ന ഒരു കാര്യം ചെയ്‌തെന്നേ ഉള്ളു എന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. ആന്റി അന്നേരം പറഞ്ഞത്, ഒരാളെങ്കിലും ഞങ്ങളെ മനസിലാക്കിയല്ലോ എന്നാണ്. അതെല്ലാം അവിടെ വിട്ടു,' എന്നും സാന്ദ്ര പറയുന്നു.

ഇതെല്ലാം പറഞ്ഞ് കഴിഞ്ഞിട്ട്, ഈ സിനിമ വരുന്നു. അന്ന് വേറെ ഒരു നായകനായിരുന്നു അന്ന് കണ്ടിരുന്നത്. പല കാരണങ്ങള്‍ കൊണ്ട് അതൊക്കെ മാറി, എന്നോട് ഡയരക്ടര്‍ വന്നു പറഞ്ഞു, ഇതിന് ഷെയ്ന്‍ കറക്ട് ആയിരിക്കും എന്ന്. പക്ഷെ അന്ന് ഷെയ്‌നെ സപ്പോര്‍ട്ട് ചെയ്തത് ഇതിന് വേണ്ടിയായിരുന്നു എന്നായിരിക്കും അടുത്തത് പറയാന്‍ പോവുക.

അതുകൊണ്ട് തന്നെ ഞാന്‍ അത് പറയില്ല, എന്നോട് അത് പറയുകയേ വേണ്ട എന്നാണ് ആദ്യം പറഞ്ഞത്. വേറെ ആരെ വേണമെങ്കിലും നോക്കിക്കോ ഷെയ്ന്‍ വേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്.അപ്പോള്‍ അവര് പറഞ്ഞു, ഞങ്ങളായിട്ട് ശ്രമിച്ചോട്ടെ, ഞങ്ങള്‍ക്ക് കിട്ടിയാല്‍ കൊള്ളാം എന്നുണ്ടെന്ന്.

shane

അങ്ങനെ ഞാന്‍ പറഞ്ഞു, ഷെയ്‌നിനോട് ഞാന്‍ പറയാം. ഷെയ്‌നിന് ഇഷ്ടമുണ്ടെങ്കില്‍ എടുക്കട്ടെ. അങ്ങനെയാണ് ഷെയ്ന്‍ ഇതിലേക്ക് എത്തുന്നത്. ഞാന്‍ വിളിച്ച് പറയുമ്പോഴും ഞാന്‍ ഷെയ്‌നിനോട് പറഞ്ഞു, മറ്റുവിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടേ അല്ല ഇതിലേക്ക് വിളിക്കുന്നത്. കഥ ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം ചെയ്താല്‍ മതി.

അന്ന് ആര്‍ഡിഎക്‌സ് ഒന്നും ഇറങ്ങിയിട്ടില്ല. അതിനേക്കാളും ഒക്കെ അഞ്ചോ ആറോ മാസം മുമ്പാണ് ഞാന്‍ വിളിക്കുന്നത്. ഞാനും എനിക്ക് മനസില്‍ തോന്നിയ കാര്യങ്ങള്‍ പറയുന്ന ഒരാളാണ്. അന്ന് അസോസിയേഷന്‍ എനിക്ക് എതിരെ തിരിഞ്ഞിരുന്നു. കൂടെ നിന്ന് തൊഴുത്തില്‍ കുത്തി എന്നൊക്കെ. പക്ഷെ നമുക്ക് പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയണ്ടേ. ഒരു സംഭവം ഒന്ന് മാറി ചിന്തിക്കാനും ഒരാള്‍ ആദ്യം അത് പറയണം എന്നും സാന്ദ്ര തോമസ് പറയുന്നു.

Read more about: shane nigam sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X