ജോലിക്കാർ പറഞ്ഞിട്ടും വിശ്വസിച്ചില്ല, പിന്നെ ആൻ അഗസ്റ്റിൻ പറഞ്ഞു, വിജയുടെ മറ്റൊരു മുഖം മനസിലാക്കി: സാന്ദ്ര
നിർമാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും തെറ്റിപ്പിരിഞ്ഞത് സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു. വിജയ് ബാബുവിനെതിരെ സാന്ദ്ര തോമസ് ആരോപണവും ഉന്നയിച്ചിരുന്നു. ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിരുന്ന ഫ്രെെഡേ ഫിലിം ഹൗസിൽ നിന്നും സാന്ദ്ര പിന്മാറി. ഇപ്പോഴിതാ വിജയ് ബാബുവുമായുണ്ടായ അകൽച്ചയെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. പ്രശ്നമുണ്ടായ സമയത്താണ് വിജയ് ബാബുവിന്റെ മറ്റൊരു മുഖം താൻ കണ്ടതെന്ന് സാന്ദ്ര തോമസ് പറയുന്നു. ചോദ്യം ശരിയല്ല എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര.
ഈ പ്രശ്നം നടക്കുന്നത് വരെ വിജയ്ക്ക് ഇങ്ങനെയൊരു വെർഷൻ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടേയില്ല. എന്റെ ലെെഫിലെ ഏറ്റവും വലിയ ഷോക്കായിരുന്നു അത്. ഞാനിത്രയും നാൾ പാർട്ണറായി കരുതിയിരുന്ന, എന്നെ ഏറ്റവും കൂടുതൽ മനസിലാക്കിയിരുന്ന, എന്റെ സുഹൃത്തായി കരുതിയിരുന്ന വ്യക്തിയുടെ ഉള്ളിൽ ഇങ്ങനെയൊരു വെർഷൻ ഉണ്ട് എന്ന് ഞാൻ മനസിലാക്കുന്നത് എന്റെ ആ ഇഷ്യു നടക്കുന്ന സമയത്താണ്.

അതുവരെയും ഞാൻ അറിഞ്ഞിട്ടില്ല. പല കാര്യങ്ങളും എവിടെ നിന്നും കേട്ടാൽ എന്നോട് പറയരുത് എനിക്ക് കേൾക്കേണ്ട എന്നാണ് പറഞ്ഞിരുന്നത്. എനിക്ക് കുറ്റം പറയുന്നതൊന്നും കേൾക്കാൻ ഇഷ്ടമല്ല. വിജയിയെക്കുറിച്ച് വേറെ ആരും എന്നോട് മോശമൊന്നും പറഞ്ഞിട്ടില്ല. എന്നോട് എന്റെ മമ്മിയാണ് പറഞ്ഞത്. വിജയിയെക്കുറിച്ച് മമ്മിക്ക് മോശം അഭിപ്രായം ഉണ്ടായിട്ടല്ല. ഫ്രെെഡേ ഫിലിം ഹൗസിലും എന്റെ വീട്ടിലും നിന്നത് ഒരേ ജോലിക്കാരാണ്. ഫ്രെെഡേ ഫിലിം ഹൗസിലെ ജോലി കഴിഞ്ഞ ശേഷം അവരെന്റെ വീട്ടിൽ പോയി ജോലി ചെയ്യാറുണ്ട്.
ഇവർ വീട്ടിൽ വന്ന് മമ്മിയോട് ചില കാര്യങ്ങൾ പറഞ്ഞു. ഇങ്ങനെയൊരു കാര്യം അറിഞ്ഞു, ശരിയാണോ എന്ന് അറിയില്ലെന്നും മമ്മി എന്നോട് പറഞ്ഞു. ജോലിക്കാരാകുമ്പോൾ പല കാര്യങ്ങളും അറിയുമല്ലോ. ഇതെന്നോട് പറഞ്ഞപ്പോൾ എന്നോട് കുറ്റം പറയരുത്, എനിക്കത് കേൾക്കേണ്ട എന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കി വിട്ടു. പിന്നെ എന്നോട് പറഞ്ഞത് ആൻ അഗസ്റ്റിനാണ്.

അപ്പോൾ ഞാൻ ചിന്തിച്ചു. അതൊക്കെ ഇതിലേക്ക് വരാനുള്ള കാരണമായി. ആൻ പറഞ്ഞത് ശരിയാണല്ലോ ഞാൻ ആ സെെഡ് ചിന്തിക്കാത്തത് കൊണ്ടായിരിക്കുമല്ലോ എന്ന് ചിന്തിച്ചു. പിന്നീട് എന്റെ തലയിൽ ബുദ്ധി ഉപദേശിച്ച് തന്നതും വിജയുടെ ഭാര്യയാണ്. സ്മിത ചേച്ചി. എന്താണ് ഞാൻ ചെയ്യുന്ന അബദ്ധമെന്ന് മനസിലാക്കി തന്ന ആൾ സ്മിത ചേച്ചിയാണ്.എന്താണ് വിജയ് എന്ന് മനസിലാക്കി തന്നു. അതുവരെയും എനിക്ക് മനസിലായിരുന്നില്ല. എന്ന് വെച്ച് വിജയ് മോശം മനുഷ്യനാണെന്നല്ല. എല്ലാ മനുഷ്യർക്കും ദോഷങ്ങളുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
ഫ്രെെഡെ ഫിലിം ഹൗസ് വേണ്ടെന്ന് താൻ പറയുകയായിരുന്നെന്നും സാന്ദ്ര തോമസ് പറയുന്നുണ്ട്. മുമ്പേ പോകണം എന്നായിരുന്നു എനിക്ക്. ഞാൻ നിർത്താതിരിക്കാനുള്ള കാരണം വിജയ് അഭിനയിക്കുന്നതായിരുന്നു. ഓഫീസ് മാനേജ് ചെയ്യാനും പ്രൊഡക്ഷൻ കാര്യങ്ങൾ നോക്കാനും ഒരാൾ വേണമായിരുന്നു. വിജയോടുള്ള ഇഷ്ടത്തിന്റെ പുറത്താണ് താൻ ഫ്രെെഡേ ഫിലിം ഹൗസിൽ തുടർന്നിരുന്നതെന്നും സാന്ദ്ര പറയുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയ സാന്ദ്ര തോമസ് പിന്നീട് ഒറ്റയ്ക്ക് സിനിമ നിർമ്മിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെയും സാന്ദ്ര തോമസ് രംഗത്ത് വന്നിരുന്നു. സിനിമാ രംഗത്തെ നിരവധി പ്രബലർക്കെതിരെ ഇതിനോടകം സാന്ദ്ര തോമസ് പ്രതികരിച്ചിട്ടുണ്ട്.


Click it and Unblock the Notifications











