ചട്ടയും മുണ്ടുമണിഞ്ഞ് താരപുത്രികള്‍! സാന്ദ്ര തോമസിന്‍റെ മക്കളുടെ ചിത്രം വൈറലാവുന്നു!
അഭിനേത്രിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് സിനിമയില്‍ നിന്നും ഇടവേളയെടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മക്കളുടെ വരവോടെയായിരുന്നു താരം സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. ഫേസ്ബുക്കിലൂടെ മക്കളുടെ ഫോട്ടോ സാന്ദ്ര പങ്കുവെക്കാറുണ്ട്്. ചട്ടയും മുണ്ടും അണിഞ്ഞെത്തിയിരിക്കുകയാണ് മക്കള്‍. കെന്‍ഡ്‌ലും കാറ്റ്‌ലും വന്നതോടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുമായി താരം ഇടയ്ക്കിടയ്ക്ക് എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നത്.
അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം എന്നാണ് തിരിച്ചുവരുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചനകളൊന്നും താരം ഇതുവരെ നല്‍കിയിട്ടില്ല. ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ഫിലിപ്‌സ് ആന്‍ഡ് മങ്കിപ്പെന്‍, തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് ബാബു ഫ്രൈഡേ ഫിലിംസ് നിര്‍മ്മാണക്കമ്പനി ആരംഭിച്ചപ്പോള്‍ സാന്ദ്രയും ഒപ്പമുണ്ടായിരുന്നു. ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു.

അമ്മയെപ്പോലെ തന്നെയാണ് മക്കളുമെന്ന ക്യാപ്ഷനോടെയാണ് സാന്ദ്ര ചിത്രം പോസ്റ്റ് ചെയ്തത്. മാര്‍ത്തയെന്നും മറിയമെന്നും വിളിപ്പേരുള്ള കുട്ടിക്കുറുമ്പത്തികളുടെ ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആമേന്‍ എന്ന ചിത്രത്തിലെ ചട്ടയും മുണ്ടും അണിഞ്ഞുള്ള ചിത്രവും സാന്ദ്ര പങ്കുവെച്ചിട്ടുണ്ട്. സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications