അവർക്കെന്തുമാകാം, ആ നിർമാതാവ് സുപ്രിയയോ? മോഹൻലാൽ മകളെ കൊണ്ട് വരുന്നതിങ്ങനെയെന്നും സാന്ദ്ര

അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത സാന്ദ്ര തോമസ് പ്രൊഡ്യൂസേർസ് അസോസിയേഷനുമായി തുറന്ന പോരിലാണ്. പ്രമുഖ താരങ്ങൾക്കെതിരെ ഒന്നിലേറെ തവണ സാന്ദ്ര തോമസ് സംസാരിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാറുകൾ പെൺമക്കളെ സിനിമാ രം​ഗത്തേക്ക് കൊണ്ട് വരാൻ മടിക്കുന്നതിനെക്കുറിച്ച് സാന്ദ്ര തോമസ് പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയ രം​ഗത്തേക്ക് വരുന്ന കാര്യവും സാന്ദ്ര പരാമർശിച്ചു. ചോദ്യം ശരിയല്ല എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര.

പെൺകുട്ടികളെ വിടാൻ പറ്റുന്ന ഇൻഡസ്ട്രി അല്ല ഇതെന്ന് അപ്പൻമാരായ ഇവർക്കെല്ലാവർക്കും അറിയാം. അതുകാെണ്ട് തന്നെ അവരുടെ പെൺകുട്ടികൾക്കും ഈ ലക്ഷ്വറി അനുഭവിക്കാനുള്ള സ്പേസ് ഉണ്ടാക്കിക്കൊടുക്കുകയാണ് ഞാൻ. ഇന്നത്തെ മാറ്റങ്ങളുടെ സൂചനയാണ് മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയ രം​ഗത്തേത്ത് വന്നതെന്നും സാന്ദ്ര തോമസ് പറയുന്നു.

Sandra Thomas

ഇന്ന് ലാലേട്ടൻ മകളെ അത് പോലെ എക്യുപ്ഡ് ആക്കിയ ശേഷമാണ് സിനിമയിലേക്ക് കൊണ്ട് വരുന്നത്. അല്ലാതെ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ അല്ല. എട്ടും പൊ‌ട്ടും തിരിയാത്ത വൾനറബിൾ പ്രായത്തിൽ വന്ന ഒരുപാട് പെൺകുട്ടികളെ കണ്ട ആൾ സ്വന്തം മകളെ എക്യുപ്ഡ് ആക്കിയ ശേഷമാണ് കൊണ്ട് വരുന്നത്. അപ്പോഴും പവർ പൊസിഷനിൽ നിൽക്കുന്ന അപ്പൻ അവിടെയുണ്ട്. ആ മകളെ ആർക്കും തൊടാൻ പറ്റില്ല. അടുക്കാൻ പോലും ആർക്കും പറ്റില്ല.

ഫീമെയിൽ പ്രൊഡ്യൂസേർസായ പലർക്കും അപ്പുറത്ത് പവർ പൊസിഷനിൽ ഭർത്താവുണ്ട്. ആ പവർ പൊസിഷനിൽ ഭർത്താവുള്ളപ്പോൾ അവർക്ക് എന്തും ചെയ്യാം. ഒരാളും അവരെ തിരിച്ച് ചോദ്യം ചെയ്യില്ല. എന്നെ ചോദ്യം ചെയ്യാൻ നീ ആരാടീ എന്ന് ചോദിക്കില്ല. കാര്യം അപ്പുറത്ത് പവർ പൊസിഷനിൽ അവർക്ക് ഭർത്താവുണ്ട്.

Sandra Thomas

അങ്ങനെയും ഒരു ഇക്വേഷൻ ഇവിടെയുണ്ട്. അപ്പോൾ ഈ ഫീമെയിൽ പ്രൊഡ്യൂസേർസിനും ആക്ടേർസിനും ധെെര്യത്തോടെ പല കാര്യങ്ങളും പറയാം. ആരും ചോദിക്കാനും പറയാനും ഇല്ല. അത് ചിന്തിച്ചാൽ മനസിലാകുന്നതേയുള്ളൂ. താരാരാധനയിൽ മുഴുകിപോകുന്നത് കൊണ്ടാണ് മനസിലാകാത്തത്. നമ്മൾ വിശ്വസിക്കുന്ന ദെെവം തെറ്റാണെന്ന് നമ്മളൊരിക്കലും പറയില്ല. കാരണം അത് നമ്മുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.

മോഹൻലാലിനെക്കൂടാതെ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനെയും പരോക്ഷമായി സാന്ദ്ര പരാമർശിച്ചിട്ടുണ്ടെന്ന് വാദമുണ്ട്. നിലവിൽ മോളിവുഡിലെ മുൻനിര നിർമാതാവായി അറിയപ്പെടുന്നവരിൽ ഒരാളാണ് സുപ്രിയ മേനോൻ. വർഷങ്ങളായി സിനിമാ രം​ഗത്തുള്ള നിർമാതാക്കൾക്ക് ലഭിക്കുന്നതിനേക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും സുപ്രിയക്ക് ലഭിക്കുന്നു. പൃഥ്വിരാജിന്റെ ഭാര്യ എന്ന പേരാണ് ഇതിന് കാരണമെന്ന് സിനിമാ പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. സുപ്രിയയും ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുണ്ട്.

സുപ്രിയയും പൃഥ്വിരാജും നയിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനി ഒരുപിടി ശ്രദ്ധേയ സിനിമകൾ ഇതിനോടകം പ്രേക്ഷകരിലേക്കെത്തിച്ചു. പ്രൊഡക്ഷൻ ഹൗസിന്റെ പല കാര്യങ്ങളും നോക്കി നടത്തുന്നത് സുപ്രിയയാണ്. ജേർണലിസ്റ്റായിരുന്ന സുപ്രിയ വിവാഹ ശേഷമാണ് സിനിമാ രം​ഗത്തെ അടുത്തറിയുന്നത്. കുറച്ച് കാലത്തിനുള്ളിൽ സിനിമാ നിർമാണ രം​ഗത്തേക്ക് കടന്നു. സിനിമയിൽ വരുന്നതിന് മുമ്പ് പത്ത് വർഷത്തോളം ഞാൻ ജേർണലിസ്റ്റായിരുന്നു. അതിൽ പൃഥ്വിയോട് എനിക്ക് നന്ദി പറയണം. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഘട്ടത്തിൽ ഈ ലോകത്തേക്ക് പൃഥ്വിരാജാണ് തന്നെ കൊണ്ട് വന്നതെന്ന് കഴിഞ്ഞ ദിവസ ഒരു വേദിയിൽ സുപ്രിയ പറയുകയുണ്ടായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X