സുലുവിന്‍റെ മടിയില്‍ മമ്മൂട്ടി, കെട്ടിപ്പിടിച്ച് ദുല്‍ഖറും! സംഗീത് ശിവന്‍ പങ്കുവെച്ച കുടുംബചിത്രം

മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. 69 ലേക്ക് കാലെടുത്ത് വെച്ച താരത്തിന് ആശംസ അറിയിച്ച് സിനിമാലോകവും ആരാധകരും ഒന്നടങ്കം എത്തിയിരുന്നു. വീട്ടിലിരുന്ന് കേക്ക് മുറിക്കുന്നതിന്റെ ചിത്രവും പങ്കുവെച്ചായിരുന്നു താരമെത്തിയത്.

മലയാളികള്‍ എന്നെന്നും ഓര്‍മ്മിക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായ സംഗീത് ശിവനും മമ്മൂട്ടിയെക്കുറിച്ച് വാചാലനായി എത്തിയിട്ടുണ്ട്. മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ച് പറഞ്ഞാണ് സംഗീത് ശിവന്‍ എത്തിയത്. അദ്ദേഹത്തിനൊപ്പം സിനിമകള്‍ ചെയ്യാത്തതിനെക്കുറിച്ച് പലരും ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

സംഗീത് ശിവന്‍റെ പോസ്റ്റ്

സംഗീത് ശിവന്‍റെ പോസ്റ്റ്

ഇച്ചാക്കയ്ക്ക്, ആദ്യമേ എല്ലാവിധ ജന്മദിനാശംസകളും നേരട്ടെ.. എന്റെ ആദ്യചിത്രം വ്യൂഹം കണ്ടതിനു ശേഷം അഭിനന്ദിക്കാനായി വിളിച്ചപ്പോഴാണ് ആദ്യമായി ഇച്ചാക്കയുമായി സംസാരിക്കുന്നത്.പിന്നീട് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത് ഒരു ചെന്നൈ യാത്രയില്‍ ആണെന്നും പറഞ്ഞായിരുന്നു സംഗീത് ശിവന്‍ എത്തിയത്. അദ്ദേഹത്തിന്‍റെ കുറിപ്പ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ചെന്നൈ യാത്രയ്ക്കിടയില്‍

ചെന്നൈ യാത്രയ്ക്കിടയില്‍

യോദ്ധ സിനിമ റിലീസ് ആയ സമയം. ഫ്ലൈറ്റില്‍ യാത്രക്കായി പുറപ്പെട്ട എന്നെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യിപ്പിച്ചു, ശേഷം അദ്ദേഹത്തിന്റെ പുതിയ കാറില്‍ ആണ് ഞങ്ങള്‍ യാത്ര തിരിച്ചത്. ഇച്ചാക്ക തന്നെ ആയിരുന്നു ചെന്നൈ വരെ ഡ്രൈവ് ചെയ്തത്. വഴിയോരത്തെ തട്ടുകയില്‍ നിന്ന് ആയിരുന്നു ഫുഡ്‌ ഒക്കെ കഴിച്ചത്. വളരെ സിംപിള്‍ ആയ ഒരു മനുഷ്യന്‍.

കുടുംബത്തോടും

കുടുംബത്തോടും

ഞങ്ങള്‍ തമ്മില്‍ ഒരു സിനിമ ചെയ്തിട്ടില്ലെങ്കിലും ഇന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. അദ്ദേഹത്തിന്റെ ഫാമിലി ആയിട്ടും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു.. യാദൃശ്ചികമായി ഇച്ചാക്ക വീട്ടില്‍ വരികയും അദ്ദേഹത്തിന്റെയും ഫാമിലിയുടെയും ഒരുപാട് ഫോട്ടോസ് ഞാന്‍ എടുത്തിട്ടുണ്ട്. അതില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോ ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

തിരച്ചില്‍ തുടരുന്നു

തിരച്ചില്‍ തുടരുന്നു

ഇന്നും ഞാന്‍ കേള്‍ക്കുന്ന ചോദ്യമാണ് എന്താണ് ഇച്ചാക്കയെ വെച്ച്‌ ഒരു മൂവി ചെയാത്തത് എന്ന്. യോദ്ധക്ക് ശേഷം ഇച്ചാക്കയെ വെച്ചുള്ള പ്രൊജക്റ്റ്‌ ആയിരുന്നു പ്ലാന്‍ ചെയ്തത്. രഞ്ജിത്തിനെ ആയിരുന്നു തിരക്കഥ എഴുതാന്‍ കരുതിയിരുന്നത്., പിന്നീട് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആ പ്രൊജക്റ്റ്‌ നടക്കാതെ പോയി. ഇന്നും ഇച്ചാക്കക്ക് പറ്റിയ കഥക്കും കഥാപാത്രത്തിനുമായുള്ള എന്റെ തിരച്ചില്‍ തുടരുന്നുവെന്നും സംഗീത് ശിവന്‍ പറയുന്നു.

Recommended Video

Tribute To A Legend | Happy Birthday Mammookka | Oneindia Malayalam
കുടുംബസമേതമുള്ള ഫോട്ടോ

കുടുംബസമേതമുള്ള ഫോട്ടോ

മമ്മൂട്ടിയുടെ കുടുംബത്തിന്‍റെയും നിരവധി ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട് സംഗീത് ശിവന്‍. തനിക്കേറെ പ്രിയപ്പെട്ട ചിത്രമെന്ന് പറഞ്ഞ് മനോഹരമായൊരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. സുല്‍ഫത്തതിന്‍റെ മടിയില്‍ കിടക്കുന്ന മമ്മൂട്ടിയെ ചുറ്റിപ്പിടിച്ച് ദുല്‍ഖര്‍ സല്‍മാന്‍, അരികില്‍ സുറുമിയും. ഈ ഫോട്ടോ കിടുക്കിയെന്നായിരുന്നു ആരാധകരും പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X