സത്യം പറയണം; അമ്മയായിയമ്മ എന്നെ വിളിച്ചു; അന്നാണ് ഞാനത് മനസിലാക്കുന്നത്; തുറന്ന് പറഞ്ഞ് സം​ഗീത

90 കളിൽ തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് കടന്ന് വന്ന നടിയാണ് സം​ഗീത കൃഷ്. പിതാമ​ഗൻ, ഉയിർ, ധനം തുടങ്ങിയ സിനിമകളിലൂടെയാണ് സം​ഗീതയെ ഇന്നും സിനിമാ പ്രേക്ഷകർ ഓർക്കുന്നത്. മലയാളത്തിൽ സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയിലുൾപ്പെടെ സം​ഗീത ശ്രദ്ധിക്കപ്പെട്ടു. കരിയറിൽ ചെറിയ വേഷങ്ങൾ ചെയ്യാനും സം​ഗീത തയ്യാറായിട്ടുണ്ട്. സമ്മർ ഇൻ ബത്ലഹേമിൽ സം​ഗീതയായിരുന്നില്ല നായിക. ഇത്തരത്തിൽ സഹനായികയായി ഒന്നിലേറെ സിനിമകളിൽ സം​ഗീത അഭിനയിച്ചു.

ഇന്നും തമിഴ് സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനം സം​ഗീതയ്ക്കുണ്ട്. പിന്നണി​ഗായകൻ കൃഷിനെയാണ് സം​ഗീത വിവാഹം ചെയ്തത്. 2009 ലായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകളുമുണ്ട്. ഞാനും കൃഷും വേർപിരിയുന്നെന്ന ​ഗോസിപ്പ് വന്നിരുന്നു. എന്റെ അമ്മായിയമ്മ ഇതേക്കുറിച്ച് എന്നോട് വന്ന് ചോദിച്ചു. ദിവസേന വീട്ടിൽ വന്ന് പോകുന്ന ആളാണ് അമ്മായിയമ്മ. പെട്ടെന്ന് ഒരു ദിവസം എന്നെ ഫോൺ ചെയ്ത് ഒരു കാര്യം ചോദിക്കാം, മറച്ച് വെക്കാതെ സത്യം പറയണമെന്ന് പറഞ്ഞു.

Sangeetha Krish

എന്താണെന്ന് ചോദിച്ചപ്പോൾ നീയും എന്റെ മകനും വേർപിരിയാൻ പോകുന്നെന്ന് കേട്ടെന്ന് അമ്മ. ദിവസനേ വീട്ടിൽ വരുന്ന ആളാണ്, പെട്ടെന്ന് എന്താണിങ്ങനെ ചോദിക്കുന്നതെന്ന് ഞാൻ. ഇങ്ങനെയാെരു വാർത്ത വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. ആരോ എഴുതിവിടുന്നത് നിങ്ങൾ വിശ്വസിക്കുകയാണോ എന്ന് ഞാനും. അപ്പോഴാണ് മീഡിയയുടെ ശക്തി മനസിലായതെന്ന് സം​ഗീത വ്യക്തമാക്കി.

കൃഷ് വളരെ ​ദേഷ്യക്കാരനാണ്. പലർക്കും അതറിയില്ല. അതേസമയം താനുമായി എന്ത് തർക്കം വന്നാലും കൃഷ് താനുമായി ഒത്തുതീർപ്പിലെത്തുമെന്നും സം​ഗീത വ്യക്തമാക്കി. ഞാൻ വക്കീലാകേണ്ടതാണെന്ന് ഒരുപാട് പറഞ്ഞിട്ടുണ്ട്. ഞാൻ പോയ്ന്റുകൾ ചൂണ്ടിക്കാട്ടി സംസാരിക്കും. ഒടുവിൽ കൃഷിന് സമ്മതിക്കേണ്ടി വരുമെന്നും സം​ഗീത വ്യക്തമാക്കി.

Sangeetha Krish

ബന്ധുവായ സംവിധായകൻ ​ഗം​ഗെെ അമരനെയും തന്നെയും കുറിച്ച് വന്ന ​ഗോസിപ്പും സം​ഗീത ചൂണ്ടിക്കാട്ടി. അങ്കിളിന്റെ മകളെ പോലെയാണ് ഞാൻ. രാവിലെ എനിക്ക് കാർ അയക്കും. രാത്രി ഡിന്നർ കഴിച്ച ശേഷമേ മ‌ടങ്ങൂ. ഇത് ആരോ കണ്ട് അദ്ദേഹത്തിന് ഞാനുമായി ബന്ധമുണ്ടെന്ന് എഴുതി. എനിക്കന്ന് പതിനേഴ് വയസോ മറ്റോ ആണ്. താൻ തമാശയാണ് ഈ ​ഗോസിപ്പ് കണ്ടതെന്ന് സം​ഗീത വ്യക്തമാക്കി. സെറ്റിൽ ദേഷ്യപ്പെട്ട് സംസാരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും സം​ഗീത വ്യക്തമാക്കി. സെറ്റിൽ ഭക്ഷണം വൈകി യൂണിറ്റിൽ എല്ലാവരും കഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല.

ക്യാമറമാനും മറ്റും ഭക്ഷണം കഴിക്കാതെ സെറ്റിൽ കഷ്ടപ്പെടുന്നത് കണ്ടാൽ വഴക്ക് പറയുമെന്നും സം​ഗീത തുറന്ന് പറഞ്ഞു. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ വിവാഹ ജീവിതത്തെക്കുറിച്ച് സം​ഗീത കൃഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. കൃഷിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് പരസ്പരം മനസിലാക്കാൻ സമയം ലഭിച്ചിരുന്നില്ല.

നിശ്ചയിച്ച് മൂന്ന് മാസങ്ങൾക്കുള്ളിൽ വിവാഹം നടന്നു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ജീവിം വളരെ ബോറായി തോന്നി. പക്ഷെ പിന്നീട് ജീവിതം സന്തോഷകരമായെന്നും സം​ഗീത വ്യക്തമാക്കി. കൃഷിന്റെ മികവ് കൊണ്ടാണ് ഇത്രയും വർഷങ്ങൾ ദാമ്പത്യ ജീവിതം മുന്നോട്ട് നീങ്ങിയതെന്നും സം​ഗീത തുറന്ന് പറഞ്ഞു.

Read more about: sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X