ഡിവോഴ്സ് പേപ്പറിൽ പോലും വിജയിയോടുള്ള പ്രണയം കാണാം, ഹൃദയമുള്ള ഏത് സ്ത്രീക്കും അത് വായിക്കുമ്പോൾ വേദന തോന്നും!

തമിഴ് സിനിമാ ഇന്റസ്ട്രിയിലെ ഒജി കപ്പിൾ പട്ടികയിൽ ഇടംപിടിച്ച വിജയിയയും സം​ഗീതയും വേർപിരിയാൻ ഒരുങ്ങുന്നുവെന്ന വാർത്ത ഇപ്പോഴും ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. അ‍ഞ്ച് വർഷമായി വിജയിയിൽ നിന്നും അകന്ന് കഴിയുന്ന ഭാര്യ സം​ഗീത തന്നെയാണ് വിവാഹ​മോചനം ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത്. പ്രമുഖ നടിയുമായി വിജയിക്കുള്ള വഴിവിട്ട ബന്ധമാണ് ഡിവോഴ്സ് എന്ന തീരുമാനത്തിലേക്ക് എത്താൻ സം​ഗീതയെ പ്രേരിപ്പിച്ചത്.

ശ്രീവിദ്യാമ്മ മരിക്കുന്നതിന് മുമ്പ് പറഞ്ഞത്, ​ഗണേശേട്ടനെ വിളിച്ചപ്പോൾ...; ഇന്നും എനിക്കതിൽ വിഷമമുണ്ട്: മോഹിനി
ശ്രീവിദ്യാമ്മ മരിക്കുന്നതിന് മുമ്പ് പറഞ്ഞത്, ​ഗണേശേട്ടനെ വിളിച്ചപ്പോൾ...; ഇന്നും എനിക്കതിൽ വിഷമമുണ്ട്: മോഹിനി

മാസ്റ്റർ സിനിമയുടെ റിലീസിനുശേഷം വിജയിക്കൊപ്പം സം​ഗീത പൊതുവേദിയിൽ എവിടേയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. 2021 മുതൽ ദമ്പതികൾക്ക് ഇടയിൽ പ്രശ്നങ്ങളുണ്ട്. സം​ഗീത തന്നെയാണ് തൃഷയുമായുള്ള നടന്റെ ബന്ധം ആദ്യം കണ്ടെത്തിയതും ചോദ്യം ചെയ്തതും.

Sangeetha Vijay

തെറ്റ് സമ്മതിക്കുകയും ഇനി ആവർത്തിക്കില്ലെന്ന് സം​ഗീതയ്ക്ക് വിജയ് വാക്ക് കൊടുക്കുകയും ചെയ്തിരുന്നു. പക്ഷെ എന്നിട്ടും പിന്മാറാതെ വിജയ് നടിയുമായുള്ള ബന്ധം തുടർന്നു. ആ നടി തൃഷയാണെന്നാണ് ​റിപ്പോർട്ടുകൾ. അതേസമയം വിജയ്-സം​ഗീത വിഷയത്തിൽ പ്രതികരിക്കുകയാണ് ​ഗായിക സുചിത്ര.

ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തി നടിയുമായി പ്രണയം തുടരുന്നത് വിജയിക്ക് ഒരു തരത്തിലും ​ഗുണം ചെയ്യില്ലെന്ന് സുചിത്ര പറഞ്ഞു. സം​ഗീതയുമായി മനസ് തുറന്ന് സംസാരിച്ച് തെറ്റുകൾ ഏറ്റ് പറഞ്ഞ് മക്കളേയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകാനാണ് വിജയ് ശ്രമിക്കേണ്ടതെന്നും സുചിത്ര പറയുന്നു. വിജയ് എത്രയും വേ​ഗം ഫ്ലൈറ്റെടുത്ത് ലണ്ടനിലേക്ക് പോവുക. സം​ഗീതയോട് സംസാരിക്കുക. ചിലപ്പോൾ രണ്ട് അടി തരുമായിരിക്കും.

അത് കാരണമുള്ള പ്രശ്നങ്ങൾ ബന്ധങ്ങളിൽ കാണാറുണ്ടെന്ന് അഹാന; പിന്നാലെ അശ്വിന്റെ പൊട്ടിത്തെറി; സംഭവിക്കുന്നത്?
അത് കാരണമുള്ള പ്രശ്നങ്ങൾ ബന്ധങ്ങളിൽ കാണാറുണ്ടെന്ന് അഹാന; പിന്നാലെ അശ്വിന്റെ പൊട്ടിത്തെറി; സംഭവിക്കുന്നത്?

അത് ഏറ്റുവാങ്ങുക. പിന്നീട് അത് നല്ലത് മാത്രമെ സമ്മാനിക്കൂ. രണ്ടുപേരും മനസ് തുറന്ന് സംസാരിച്ച് തെറ്റുകൾ ഏറ്റ് പറയൂ. രണ്ടുപേരും കെട്ടിപിടിച്ച് കരഞ്ഞ് എല്ലാം പറഞ്ഞ് തീർക്കൂ. മക്കളേയും ചേർത്ത് പിടിക്കൂ. അതാണ് നടക്കേണ്ടത്. എല്ലാവർക്കും വിജയിയെ ഇഷ്ടമാണ്. സം​ഗീതയുടെ ഡിവോഴ്സ് പേപ്പർ വായിച്ചാൽ തന്നെ അവർക്ക് വിജയിയോടുള്ള സ്നേഹം മനസിലാകും.

അവരെ കുറിച്ച് ആലോചിച്ച് പാവം തോന്നി. എത്ര ക്യൂട്ടായാണ് കംപ്ലെയ്ന്റ് ചെയ്തിരിക്കുന്നത്. വിജയിക്കൊപ്പമുള്ള ഫോട്ടോയെല്ലാം പോസ്റ്റ് ചെയ്ത് ആ സ്ത്രീ എന്നേയും മക്കളേയും വെറുതെ ദേഷ്യം പിടിപ്പിക്കും എന്നൊക്കെ എഴുതിയിട്ടുണ്ട്. ഹൃദയമുള്ള ഏത് സ്ത്രീക്കും സം​ഗീതയുടെ പരാതി വായിക്കുമ്പോൾ വേദന തോന്നും. അവരെ ഓർത്ത് സങ്കടം വരും. വിജയിയുമായ എപ്പോഴും കോൺടാക്ടുള്ള ആളല്ല ഞാൻ.

Sangeetha Vijay

വളരെ വിരളമായി മാത്രമാണ് കാണുന്നതും സംസാരിക്കുന്നതും. കോളിവുഡിലെ സെലിബ്രിറ്റീസ് എല്ലാവരും തമ്മിൽ ഇത്തരത്തിലാണ് സൗഹൃദം. അല്ലാതെ തുടർച്ചയായി സംസാരിക്കുന്നവരും ടച്ചിൽ ഇരിക്കുന്ന താരങ്ങളും കുറവാണെന്നും സുചിത്ര പറയുന്നു. കഴിഞ്ഞ ​ദിവസം വിവാഹമോചന കേസിനെ കുറിച്ച് പരോഷമായി വിജയ് സംസാരിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്നാണ് വിജയ് പറഞ്ഞത്. ചില പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്.

നിങ്ങൾ അതിൽ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാൻ കാണുന്നുണ്ട്. അതുകാണുമ്പോൾ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാൻ നോക്കിക്കോളാം. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്. അതിൽ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം.

മകൾക്ക് സ്കൂളിൽ കളിയാക്കൽ, എന്തിന് അമ്മയ്ക്കൊപ്പമെന്ന് ചോദിച്ചു; എത്രയോ പ്രാവശ്യം സ്കൂളിൽ പോയി: അമൃത
മകൾക്ക് സ്കൂളിൽ കളിയാക്കൽ, എന്തിന് അമ്മയ്ക്കൊപ്പമെന്ന് ചോദിച്ചു; എത്രയോ പ്രാവശ്യം സ്കൂളിൽ പോയി: അമൃത

നല്ലതേ നടക്കൂ. വിജയമുറപ്പ് എന്നായിരുന്നു വിജയ്‌യുടെ വാക്കുകൾ. നടനെ കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകൾ വൈറലായതോടെ ആദ്യമായി സുചിത്ര പറഞ്ഞ കാര്യത്തോട് യോജിപ്പ് തോന്നി എന്നായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയാൽ മാത്രമെ വിജയിയുടെ രാഷ്ട്രീയ ഭാവിക്ക് പോലും ​ഗുണമുണ്ടാവുകയുള്ളു അല്ലാത്ത പക്ഷം ജീവിത കാലം മുഴുവൻ അപമാനവും പരിഹസവും ഏറ്റ് വാങ്ങേണ്ടി വരുമെന്നും കമന്റ് ബോക്സിൽ ആളുകൾ കുറിച്ചു.

More from Filmibeat

Read more about: vijay sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X