മുണ്ടും മടക്കിക്കുത്തി അച്ഛനോടൊപ്പം സാനിയ ഇയ്യപ്പൻ, ഡാഡി ഇത്ര കൂളാണോ എന്ന് ആരാധകർ
അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഡാൻസർ കൂടിയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആദ്യം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. മികച്ച അഭിപ്രായമാണ് നടിയുടെ പെർഫോമൻസിന് ലഭിക്കുന്നത്. സാനിയ മാത്രമല്ല ഡാൻസിൽ അച്ഛനും പുലിയാണെന്ന് തെളിയിച്ചിരിക്കുകയാണിപ്പോൾ . സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാനിയയുടേയും അച്ഛന്റേയും ഒരു അടിപൊളി ഡാൻസാണ്.

ഫാദേഴ്സ് ഡേ ദിന സ്പെഷ്യലായിട്ടായിരുന്നു താരം അച്ഛനോടൊപ്പമുള്ള ഡാൻസ് വീഡിയോ പങ്കുവെച്ചത് . താരങ്ങൾ ഫാദേഴ്സ് ഡേ ആഘോഷമാക്കിയിരുന്നു. അച്ഛനൊപ്പമുള്ള ചിത്രങ്ങളും ഹൃദയസ്പർശിയായ കുറിപ്പുമാണ് അധികം പേരും പങ്കുവെച്ചത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടായിരുന്നു സാനിയയുടെ ഫാദേഴ്സ് ഡേ ആഘോഷം. സാനിയ തന്റെ യൂട്യൂബ് ചാനലിലാണ് അച്ഛനോടൊപ്പം തമിഴ് ഡപ്പാംകൂത്ത് കളിക്കുന്ന വീഡിയോ പങ്കുവെച്ചത്.
കറുത്ത ഷർട്ടും ലുങ്കിയും ധരിച്ചായിരുന്നു ഇവരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിലെ ഗാനത്തിനാണ് ഇരുവരും ചുവട് വെച്ചത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ഡാൻസ് നമ്പറിന് ലഭിക്കുന്നത്. ഡാഡി കൂളാണല്ലോ എന്നാണ് അധികം ലഭിക്കുന്ന കമന്റും. ഐ ലവ് യൂ ഇയ്യപ്പച്ചാ... എന്ന ആമുഖത്തോടെയാണ് ഡാൻസ് വീഡിയോ ആരംഭിക്കുന്നത്. വിമർശനങ്ങളെ പുഷ്പം പോലെ നേരിടുന്നതിന് പിന്നിലെ രഹസ്യം ഇതാണല്ലെയെന്നും ഇത്രയും സപ്പോട്ടിവായ അച്ഛനെ ലഭിക്കുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണെന്നും പ്രേക്ഷകർ കുറിച്ചു.
Recommended Video
ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ഡാൻസ് വീഡിയോയുമായി സാനിയ എത്തിയിരുന്നു. സുഹൃത്ത് റിനോഷിനൊപ്പമായിരുന്നു നടി ചുവട് വെച്ചത്. വസീഗര എന്ന് തുടങ്ങുന്ന തമിഴ് റൊമാന്റിക് ഗാനത്തിനായിരുന്നു സാനിയയും സുഹൃത്തും ചുവട് വെച്ചത്. സാനിയയും റിനോഷും കൂടിയാണ് ചുവടുകൾ ചിട്ടപ്പെട്ടുത്തിയത്. ആ വീഡിയോയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച് സാനിയ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളത്തിലെ മുൻ നിര താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം നടിയ്ക്ക് ലഭിച്ചു. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ജാൻവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടാം പടി, പ്രേതം2 തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ.


Click it and Unblock the Notifications